വർഷങ്ങൾ മുൻപ് പാറക്കെട്ടിന്‌ മുകളിൽ വൃക്ഷത്തൈ നടുന്ന അയാളെ നോക്കി നാട്ടുകാർ പറഞ്ഞതാണ് അയാൾക്ക് നട്ടപ്രാന്താണ് പക്ഷെ ഇന്ന്

EDITOR

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനകരീമിക്കയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?അയാൾക്ക് നട്ടപ്രാന്താണ്”വർഷങ്ങൾക്ക് മുൻപ് പാറക്കെട്ടിന്‌ മുകളിൽ വൃക്ഷത്തൈ നടുന്ന അയാളെ നോക്കി നാട്ടുകാർ പറഞ്ഞതാണ്.വർഷങ്ങൾക്കിപ്പുറം അയാൾ അന്ന് നട്ട പ്രാന്തുകൾ 28 ഏക്കറിൽ കൊടും കാടായി. അന്ന് അയാളെ പ്രാന്തനെന്ന്‌ വിളിച്ചവർക്ക് വെള്ളവും തണലും നൽകുന്നു..കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്നും കുറച്ച് മാറിയാണ് ലോകം കണ്ട, മണ്ണിനെ അറിഞ്ഞ  ചുറ്റുപാടിനെ സ്നേഹിച്ച, അവക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മനുഷ്യനും ഈ മനുഷ്യനു വേണ്ടിയല്ലാത്ത അങ്ങേരുടെ ഈ പ്രയത്നവും നമ്മളോട് വളരെ നിഷ്കളങ്കമായി സംസാരിക്കുന്നത് 1970 ന്റെ കാലഘട്ടത്തിൽ ജീവിതം പച്ചപിടിപ്പിക്കാനായി ഏതൊരു മലയാളിയെപോലെയും അറേബ്യൻ മണ്ണിലേക്ക് പോയ ഇദ്ദേഹം അധിക കാലം അവിടെ നിന്നില്ല. കാരണം ഒന്നേയുള്ളു.. കുട്ടിക്കാലത്തെന്നോ മനസിൽ പതിഞ്ഞു പോയ തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമായിരുന്നു. നാടും, നാടിന്റെ പച്ചപ്പും കിളികളും ജീവികളുമൊക്കെ തന്നെയായിരുന്നു.

ആ പതിറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നാട്ടിൽ തിരികെയെത്തിയ കരീമിക്ക കയ്യിലുണ്ടായിരുന്ന 3750 രൂപ കൊടുത്തു അന്ന് സ്വന്തമാക്കിയ 5 ഏക്കർ ഭൂമിയിൽ മണ്ണോ, ജലംശമോ ഇല്ലാത്ത തികച്ചും പാറക്കെട്ടിൽ നാട്ടുകാർ പ്രാന്തെന്നു വിളിച്ച തന്റെ സ്വപ്നത്തെ നട്ടു തുടക്കം കുറിച്ചു.കാസർഗോഡിന്റെ ഭൂപ്രകൃതി മിക്കവാറും പേർക്കും അറിയാമെന്നു കരുതുന്നു. തീരെയും ജലംശമില്ലാത്ത എന്നാൽ പാറകെട്ടുകളും കേരളത്തിന്റെ മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ചു ചൂട് കാറ്റും കൊണ്ടും സമ്പന്നമാണ് അവിടംഅതുകൊണ്ട് തന്നെ തന്റെ സ്വപ്നം നട്ടുപിടിപ്പിച്ച ശേഷം അന്ന് നേരിട്ട പ്രശ്നം ജലക്ഷാമമായിരുന്നു. സ്വപ്നങ്ങൾക്ക് ചുണ്ട് നനക്കാൻ ഒരു തുള്ളി വെള്ളത്തിനു കിലോമീറ്റർ താണ്ടി പോകണമായിരുന്നു… ആ പ്രദേശത്തെ മനുഷ്യന് ചുണ്ട് നനക്കാൻ വെള്ളമില്ലാത്ത സമയത്ത് മരങ്ങൾക്ക് വെള്ളമൊഴിക്കാൻ കിലോമീറ്റർ താണ്ടി പോകുന്ന ഒരുവനെ നാട്ടുകാർ അക്കാലത്ത് എന്തൊക്കെ പറഞ്ഞിട്ടുണ്ടാകും ഊഹിക്കാൻ പറ്റുന്നുണ്ടോ.ആദ്യം നട്ടതൊക്കെ ഒരു വർഷത്തിനുള്ളിൽ എന്തോ തീ പിടിച്ച് കരിഞ്ഞു പോയിരുന്നു.

നാട്ടുകാരുടെ കുറ്റം പറച്ചിലിലോ, കളിയാക്കലിലോ ഒന്നും തളർന്നില്ല അദ്ദേഹം തന്റെ പ്രയത്നം തുടർന്നുകൊണ്ടേയിരുന്നു. കാലത്തിനൊപ്പം കരിമീക്കെയുടെ പരിശ്രമത്തെ നിരാശനാക്കാതെ കാടും വളർന്നുകൊണ്ടിരുന്നു. അന്ന് അഞ്ച് ഏക്കറിൽ ഉണ്ടായിരുന്നത് ഇന്ന് 28 ഏക്കറായി (പുതിയ കണക്കുകൾ പ്രകാരം 32 ഏക്കർ ഉണ്ടെന്ന് പറയുന്നു) അതിനോടൊപ്പം തന്നെ കരിമിക്കക്ക് കൂട്ടായി കാട് നിറയെ പക്ഷികളും മറ്റ് ജീവി വർഗ്ഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്നു.അന്ന് കളയാക്കിയ നാട്ടുകാർക്ക് ഒരിക്കലും വറ്റാത്ത ജല സ്രോതസ്സ് സമ്മാനിച്ചുകൊണ്ട് കരീമിക്കയുടെ കാട് മധുര പ്രതികാരം നിറവേറ്റി.ഇന്ന് അവിടെ നിന്നും നൽകുന്ന ജലം ലിറ്ററിന് ഒരു പൈസ വെച്ച് വാങ്ങിയാലും വർഷം 5 കോടി തനിക്ക് വരുമാനം ഉണ്ടാക്കാമെന്നു അദ്ദേഹം നിഷ്കളങ്കമായി പറയുന്നു.

ജീവിതം മുഴുവൻ തന്റെ സ്വപ്നങ്ങൾക്കും അടുത്ത തലമുറക്കുമായി ചിലവിട്ട കരീമിക്കയെ ആദരിക്കുന്നതിൻറെ ഭാഗമായി 2005 ൽ അദ്ദേഹത്തിന്റെ കാടിന്റെ കഥ സിലബസിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.നിങ്ങൾ പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ലാത്തവർ ആണെങ്കിൽ കൂടി ഒരിക്കലെങ്കിലും പോയി കാണുക ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ അടുത്ത തലമുറയ്ക്കുള്ള കരുതലിനെ.തീർച്ചയായും ഈ കാഴ്ച്ച നിങ്ങളെ പ്രചോദിപ്പിക്കും.
കടപ്പാട്