വീട് വെക്കാൻ ലോണിനായി ബാങ്കിൽ പോയതാണ് എനിക്ക് ബാങ്കുമായുള്ള ഏക ബന്ധം ആ അനുഭവത്തിൽ പറയുന്നു കുറിപ്പ്

EDITOR

രണ്ട് ബാങ്കുകളുടെ പേരുകൾ പറഞ്ഞിട്ട് ഏത് ബാങ്കിന്റെ ലോൺ ആണ് നല്ലത് എന്ന ചോദ്യം.ഞാൻ എനിക്കറിയാവുന്ന രീതിയിൽ മറുപടി പറയാം.Comparison ചെയ്യാൻ ഏതൊക്കെ പോയിന്റ്കൾ ആണ് വേണ്ടത് എന്ന് നോക്കാം1. EMI calculation:- EMI calculator (with Bank Name ) എന്ന് ഗൂഗിളിൽ അടിച്ചു കൊടുത്താൽ ആർക്കും ഏതൊരു ബാങ്കിന്റെയും EMI എത്ര വരും എന്ന് അറിയാവുന്നത് ആണ്.
ഇങ്ങനെ നോക്കുമ്പോൾ ബാങ്കുകൾ ഒന്നും തന്നെ പ്രത്യക്ഷത്തിൽ യാതൊരു വെത്യാസവും ഇല്ല എന്ന് കാണാം.. അല്ലെങ്കിൽ ഒരേ amount നു ഒരേ പലിശ നിരക്കിൽ ഒരേ EMI തന്നെ ആണ് എന്ന് കാണാം.. അതുകൊണ്ട് തന്നെ ആ ഒരു comparison സാധ്യമല്ല2. പലിശ നിരക്ക് :-എല്ലാ ബാങ്കുകളും പരസ്യത്തിൽ കൊടുക്കുന്നത് അവർക്ക് കൊടുക്കാവുന്ന ഏറ്റവും കുറവ് പലിശ നിരക്കാണ്. നമക്ക് അത് കിട്ടണം എന്നില്ല.എന്റെ അറിവ് വച്ചു 800+ സിബിൽ സ്കോർ ഉള്ളവർക്ക് മാത്രം ആണ് ഈ പലിശ നിരക്ക് കിട്ടുള്ളു. അത് എല്ലാ ബാങ്കുകൾക്കും ഏതാണ്ട് ഒരുപോലെ ആണ് എന്നുള്ളതിനാൽ അവിടെയും comparison സാധ്യമല്ല.പിന്നെ അതിൽ ടിപ്പ് ഉള്ളത്. സിബിൽ സ്കോർ നിശ്ചയിക്കുന്നത് എടുത്ത ലോൺ തിരിച്ചു അടക്കുന്നതിൽ മാത്രം അല്ല ലോൺ എടുക്കുന്നതിൽ കൂടി ആണ്.

അതായത് ചെറിയ ഏതേലും ക്രെഡിറ്റ്‌ കാർഡ് പർച്ചേസും അത് തിരിച്ചടവും വഴി നിങ്ങൾക് കാര്യം ആയ സിബിൽ increase സധ്യമല്ല. Home ലോൺ എടുത്തു 6 മാസക്കാലം Pre EMI ( or EMI) അടിച്ചതിനു ശേഷം ചെക്ക് ചെയ്തു നോക്കിയാൽ സിബിൽ സ്കോർ മാറിയത് ആയി കാണാം.. പക്ഷേ 800 നു തൊട്ടു താഴേ നിൽക്കുന്നവർക്ക് മാത്രം ഇത് ഉപകരിക്കുക ഉള്ളു.. ഇല്ലെങ്കിൽ കുറെ നാൾ കൂടി കാത്തിരിക്കേണ്ടി വരാം.അനങ്ങനെ സിബിൽ സ്കോർ മാറ്റിയതിനു ശേഷം മറ്റു ബാങ്കുകളിലേക്ക് മാറാവുന്നത് ആണ്.. അപ്പോൾ ഇന്റെർസ്റ് rate കുറച്ചു കിട്ടും.. നിങ്ങൾ മാറുന്നു എന്നറിയുമ്പോൾ ഇപ്പോൾ ഉള്ള ബാങ്ക് കുറച്ചു തരാനും മതി.

3.ലോൺ കിട്ടുന്ന രീതി:- അവിടെ ആണ് നാഷണലൈസിഡ് എന്ന് വിളിക്കപെടുന്ന ബാങ്കുകൾ പിന്നോക്കം പോകുന്നത്.. അവിടെ ആണ് നമ്മൾ വീണു പോകുന്നതും ഇപ്പോൾ നാഷണലൈസഡ് ബാങ്ക്‌സും പ്രഫഷണലിസം കാണിക്കുന്നുണ്ടെങ്കിലും കസ്റ്റമർ റിപ്രസെന്റിറ്റീവ്നും,ഫീൽഡ് സ്റ്റാഫിനും മുകളിലേക്ക് പോകുംതോറും അത് കുറഞ്ഞു വരുന്നത് ആയി കാണാം.മാത്രം അല്ല.പ്രോപ്പർട്ടി+ഹൌസ് ലോൺ അല്ലാതെ പ്രൊപ്പാർട്ടി മാത്രം ആദ്യം വാങ്ങുകയും അതിന് ലോൺ എടുക്കുകയും ചെയ്യേണ്ടി വരുന്നവർക്ക്, ഈ പറയുന്ന നാഷണലൈസ്ഡ് ബാങ്കുകൾ വളരെ കുറഞ്ഞ എമൗണ്ട് മാത്രമേ പ്രോപ്പർറ്റിയിൽ തരുക ഉള്ളു.. അതും കൂടിയ പലിശ നിരക്കിൽ കയ്യിൽ കാശ് ഇല്ലാതെ വസ്തു വാങ്ങി വീട് വക്കുന്നവർക്ക് അതുകൊണ്ട് തന്നെ നാഷണലൈസ്ഡ് ബാങ്കുകൾ നല്ലൊരു അനുഭവം ആകില്ല.അതിനു ചെയ്യാൻ കഴിയുന്നത് മുൻപ് പറഞ്ഞത് പോലെ പ്രോപ്പർട്ടി ലോൺ എടുത്തതിന്നു ശേഷം വീട് പണിതു കഴിയുമ്പോൾ മറ്റു ബാങ്കുകളുടെ കൺസ്ട്രക്ഷൻ ലോണിലേക്ക് മാറുന്നത് ആണ്..
അതിന് ഏറ്റവും ബെസ്റ്റ് സമയം Pre-EMI കഴിഞ്ഞു EMIയിലേക്ക് മാറുന്നതിന് തൊട്ടു മുൻപ് ആണ്. ഒരു EMI എങ്കിലും അടച്ചു തുടങ്ങിയാൽ ഉടൻ ബാങ്ക് മാറാത്തത് ആണ് നല്ലത്.

4.പ്രോസസ്സിംഗ് ഫീസ്:- ഇവിടെ മാത്രം ആണ് ഒരു Comparison & Negotiations സദ്യമാകുക.. അതാണ് നമുക്ക് കിട്ടാൻ സാധ്യത ഉള്ള ഏക ലാഭവും.എന്നാലും അത് ഒരു 5k-20k വരെ ഉള്ള ലാഭം മാത്രം പ്രതീക്ഷിച്ചാൽ മതി.. അതും സൂക്ഷിച്ചു മാത്രം സെലക്ട്‌ ചെയ്താൽ മാത്രം. വസ്തു കണ്ടു പിടിച്ചു വാങ്ങാൻ ഓടി നടക്കുന്നതിനിടക്ക് അത് എത്ര മാത്രം പൊസ്സബിൽ ആണെന്ന് കണ്ടറിയണം. പ്രോസസ്സിംഗ് ഫീസ് എന്ന് പറയുന്നത്:- Adv ഫീസ്, എഞ്ചിനീയർ ഫീസ്, എഴുത്തു കൂലി തുടങ്ങി എന്തൊക്കെ ഉൾപെടുത്തിയിട്ടുണ്ട് എന്ന് കൃത്യം ആയി മനസ്സിലാക്കുക.ആദ്യം ബാങ്കിന്റെ അഡ്വക്കേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന ബാങ്കുകാർ, അത് നിങ്ങൾ അഡ്വക്കേറ്റ്നോട് സംസാരിച്ചോളൂ എന്ന് പറഞ്ഞു സ്റ്റാൻഡ് മാറ്റുന്നത് തിരിച്ചറിയുക5. മുടങ്ങുന്ന തിരിച്ചടവ് ഇത്വരെ മുടങ്ങാത്തത് കൊണ്ട് കൃത്യം ആയി അറിയില്ല.എന്നാലുംതിരിച്ചവ് മുടങ്ങിയാൽ ന്യൂ ജനറേഷൻ ബാങ്ക് തനി കൊണം കാണിക്കും, നാഷണലൈസ്ഡ് ബാങ്ക് ആണേൽ സാരമില്ല എന്ന് പറയുന്നത് മണ്ടത്തരം ആകാൻ ആണ് സാധ്യത.കൊടുക്കാൻ വലിയ താത്പര്യമില്ല എങ്കിലും തിരിച്ചു വാങ്ങാൻ നല്ല താത്പര്യം കാണിക്കാൻ ആണ് സാധ്യത

ഇനി കുറച്ചു ജനറൽ ടിപ്സ് പറയം.1. ബാങ്ക് മാറുന്നു എങ്കിൽ, റിസർവ് ബാങ്ക് ഇന്റെറെസ്റ്റ്‌ rate മാറ്റുന്നതിന് അനുപാധികം ആയി ബാങ്ക് മാറുക.. ട്രെൻഡ് നോക്കുക.. ഒരു ബാങ്ക് മാറുമ്പോൾ അടുത്ത ബാങ്കും മറ്റും.. നമ്മൾ ഇപ്പോൾ കൊടുക്കുന്ന പലിശ യുടെ പേർസന്റ്റേജ് ആണ് കൂടുകയും കുറയുകയും ചെയ്യുക അല്ലാതെ ഫിക്സിഡ് റേറ്റ് അല്ല.2. EMI:- നമ്മൾ പണിയാൻ പോകുന്ന വീട് വാടകക്ക് കൊടുത്താൽ അടുത്ത അഞ്ചു വർഷത്തിന് ശേഷം എങ്കിലും റെന്റ് എന്നത് EMI ക്കു മുകളിൽ ആയിരിക്കണം എന്നത് ആണ് അതിന്റെ ഒരു calculation. അതയത് വർഷം തോറും റെന്റ് കൂടും EMI കൂടില്ല. അഞ്ചു കൊല്ലത്തിനു ശേഷം എങ്കിലും നമ്മൾക്ക് റിട്ടേൺ തരാൻ സാധിക്കണം3:- തിരിച്ചടവ്.കയ്യിൽ കാശ് ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് തന്നെ തിരിച്ചു അടക്കുന്നത് ആണ് നല്ലത്.പക്ഷേ ഒരു 7 കൊല്ലതിന്നുള്ളിൽ എങ്കിലും മുഴുവനും തിരിച്ചടക്കാൻ സാധിക്കില്ല എങ്കിൽ, അവസാന കാലത്തും നിങ്ങൾക്ക് ഇപ്പോൾ ഉള്ള അത്രയും എങ്കിലും വരുമാനം ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ ആ പരുപാടിക്ക് നിൽക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.

കാരണം 25 കൊല്ലം മുൻപ് ലോൺ എടുത്തവർക് ഇപ്പോൾ 7k-12 മാത്രം ആയിരിക്കും EMI. അതയത് ഇപ്പോൾ നിങ്ങളുടെ EMI ആയ 20k-25k അടുത്ത 20 കൊല്ലം കഴിയുമ്പോൾ നിസാരമായ ഒരു തുക ആയിരിക്കും. അന്ന് ആ തുകക്ക് നിങ്ങൾ ഇപ്പോൾ ലോൺ എടുത്ത പോലെ ഉള്ള ഒരു വാടക വീട് കിട്ടില്ല.. നിങ്ങൾക്ക് അപ്പോഴും ആ എമൗണ്ട്നു അതെ സൗകര്യം ഉള്ള വീട്ടിൽ താമസിക്കാൻ കഴിയും
നിങ്ങൾ കാർ( വീട് അല്ലാതെ മറ്റെന്തെങ്കിലും) ലോണിൽ എടുക്കാൻ സാധ്യത ഉണ്ടെങ്കിൽ നിങ്ങളുട ഹൌസ്സിങ് ലോൺ ഒരിക്കലും ക്ലോസ് ചെയ്യരുത്.. കാരണം കാർ ലോൺ 9%-13% മറ്റോ ആണ്.. അത് ഏതായാലും നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ലോൺ ഹൗസ്സിങ് ലോൺ ആണ്. അത് ക്ലോസ് ചെയ്തു മറ്റൊരു ലോണും എടുക്കരുത് ലേഖകൻ:- ബാങ്ക് ഉദ്യോഗസ്ഥൻ അല്ല. ലോൺ എടുക്കാൻ ബാങ്കിൽ പോയിട്ടുണ്ട് എന്നത് ആണ് ബാങ്കും ആയുള്ള ഏക പരിചയം.

എഴുതിയത് : സിബിൻ ശ്രീധർ