കൂടുതൽ ആളുകളെ കയറ്റുന്ന ജീവനക്കാർക്ക് ഈ രീതിയിൽ കമ്മീഷൻ ശമ്പളം പോലും മുടങ്ങിയ KSRTCയെ രക്ഷിക്കാൻ ഒരു വഴിയുമായി അനൂപ്

EDITOR

ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ഇല്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ ആനവണ്ടി അല്ലെങ്കിൽ KSRTC എത്തി നിൽക്കുന്നു മാറി മാറി വന്ന പല സർക്കാരുകൾ ഉദ്യോഗസ്ഥർ എല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കര കയറാത്ത നമ്മുടെ സ്വന്തം KSRTC.ഇ അവസ്ഥയ്ക്ക് മാറ്റം വരണം എന്ന് ചെറുപ്പക്കാർ ഉൾപ്പെടെ പൊതുജനം ആഗ്രഹിക്കുന്നു .കോട്ടയം സ്വദേശിയും സംരംഭകനും മോട്ടിവേഷൻ ബിസിനസ് പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന അനുപ് ജോസ് KSRTC യിൽ പ്രായോഗികമാക്കാൻ കഴിയുന്ന ചില ആശയങ്ങൾ പങ്കുവെക്കുന്നു.അനൂപ് ജോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ.

രാവിലെ സംരംഭകൻ പേജിൽ ഒരു ആശയം ഇട്ടിരുന്നു, നല്ല പ്രതികരണം ലഭിക്കുക ഉണ്ടായി. അതിന്റെ കുറച്ചു പോരായ്മകളും കുറച്ചു പേര് ചൂണ്ടി കാണിക്കുക ഉണ്ടായി.എങ്കിൽ പിന്നെ അതുകൂടി പരിഹരിച്ചു കുറച്ചു വിശദമായി അങ്ങ് എഴുതാമെന്ന് കരുതി.ആശയം സിംപിളാണ്.കമ്പനികളിൽ ചെയ്യുന്നത് പോലെ, basic സാലറി  ബസിന്റെ കളക്ഷനിൽ ഒരു വിഹിതം കമ്മീഷൻ ആയി ആ ബസിന്റെ കണ്ടക്ടർ ഡ്രൈവർ എന്നിവർക്ക് നൽകിയാൽ KSRTC രക്ഷപെടില്ലേ?യാത്രക്കാർക്ക് review and rate ചെയ്യാൻ ഒരു സിസ്റ്റം കൂടി ഉണ്ടെങ്കിലോ? Zomato ഒക്കെ ഡെലിവറി boys നു റേറ്റിംഗ് അനുസരിച്ചു കമ്മീഷൻ നൽകുന്നത്.ഏതൊരു ബിസിനസും ലാഭത്തിൽ ആകാൻ 2 വഴികൾ ഉണ്ട്, ഒന്ന് വരുമാനം കൂട്ടുക രണ്ട് ചിലവുകൾ കുറയ്ക്കുക. രണ്ടാമത്തെ കാര്യത്തിൽ പ്രിത്യേകിച്ചു ഒന്നും പറയാനില്ല.ആദ്യത്തെ കാര്യം നോക്കിയാൽ, ഈ രീതിയിൽ കമ്മീഷൻ സിസ്റ്റം വന്നാൽ ബസിൽ പരമാവധി ആളെ കയറ്റാൻ അവർ തന്നെ നോക്കിക്കോളും എന്ന് കരുതുന്നു.

മറ്റേത് ആള് കയറിയാലും ഇല്ലെങ്കിലും എനിക്കെന്ത് എന്നുള്ള മനോഭാവം ആണല്ലോ.
ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കമ്മീഷൻ കൂടി നൽകാൻ കഴിഞ്ഞാൽ എവിടെ ആയാലും ആരായാലും കുറച്ചു കൂടി ആത്മാർഥമായി ജോലി ചെയ്യാൻ ശ്രമിക്കും.
എല്ലാ റൂട്ടിലും ഒരുപോലെ ആളെ കിട്ടില്ല, നല്ല ഒരു ടെക്നോളജി സിസ്റ്റം with വായിച്ചാൽ സാധാരണ ആളുകൾക്ക് മനസിലാകാത്ത കുറെ സംഭവങ്ങൾ ഉണ്ടെങ്കിൽ ഇതിനും പരിഹാരം ഉണ്ടാക്കാം.റൂട്ടിലെ ആളുകൾക്ക് ആനുപാതികമായി കമ്മീഷൻ വ്യത്യാസം വരും. കുറവുള്ള റൂട്ടിൽ കുറച്ചു പേര് കയറിയാൽ കിട്ടുന്ന കമ്മീഷൻ കൂടുതൽ ആയിരിക്കും. ( tech സിസ്റ്റം വഴി അവിടെ പരമാവധി കയറാൻ സാധ്യത ഉള്ള ആളുകളുടെ എണ്ണവും ആയി തുലനം ചെയ്തു ആയിരിക്കും ഇത് സാധ്യമാക്കുക )
ചിലർ ചോദിക്കുന്ന കണ്ടു ഓഫീസിൽ ഇരിക്കുന്നവർക്ക് ഒന്നും ശമ്പളം വേണ്ടേ എന്ന്, കമ്മീഷൻ കഴിഞ്ഞു ബാക്കി തുക കമ്പനി അക്കൗണ്ടിൽ തന്നെയുണ്ട്. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.

അടുത്തത് ആള് കയറിയാലും അവരോട് നന്നായി പെരുമാറുന്നുണ്ടോ എന്നറിയാൻ ഉള്ള പരിപാടി ആണ് റേറ്റിംഗ്.ബസിന്റെ സമയം അറിയാനും, ബുക്ക്‌ ചെയ്യാനും മറ്റുമായി ഒരു ആപ്പ് നിർമ്മിക്കുക. ബസിൽ കയറുമ്പോൾ വിവിധ സ്കീമിൽ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ ഉള്ള സംവിധാനവും വയ്ക്കാം.അതുകൊണ്ടുള്ള ഗുണം സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ചെറിയ ഡിസ്‌കൗണ്ട്. കൂടാതെ ഒരു മാസത്തെ ടിക്കറ്റ് ചാർജ് മുൻകൂട്ടി അടക്കുന്നവർക്കും ഡിസ്‌കൗണ്ട്. എല്ലാവരും ഇറക്കുന്ന സിമ്പിൾ ബിസിനസ് tricks ഒക്കെ തന്നെ.ആലോചിച്ചാൽ ഇനിയും കിട്ടും. കയറിയ ബസിനെ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാം, rate ചെയ്യുന്ന അനുസരിച്ച് ആ ബസിൽ ആരാണോ അന്നേ ദിവസം ഡ്യൂട്ടി ചെയ്തത് അവർക്ക് റേറ്റിംഗ് വ്യത്യാസം വരും.

ചുരുക്കി പറഞ്ഞാൽ അവരുടെ പെരുമാറ്റം കൂടി കണക്കിൽ എടുത്തായിരിക്കും കമ്മീഷൻ കിട്ടുക.ഇനിയും ഒരുപാട് കാര്യങ്ങൾ വേണേൽ കൂട്ടിച്ചർക്കാം. തല്കാലം പെട്ടന്ന് തട്ടി കൂട്ടിയ ഇത്രയും കാര്യങ്ങൾ കൊണ്ട് നിർത്തുന്നു.ഇതൊക്കെ നടപ്പാക്കാൻ കഴിയുമോ എന്ന് നിങ്ങൾക്ക് തോന്നുണ്ടാകും അല്ലേ, എല്ലാവരും കൂടി മനസ് വച്ചാൽ നടക്കും.ഈ പോസ്റ്റ്‌ മാരകമായി ഷെയർ കിട്ടുന്നു, വയറൽ ആകുന്നു, വാർത്ത വരുന്നു, ഇത് power ഉള്ള ആരുടെയെങ്കിലും കയ്യിൽ കിട്ടുന്നു, ബാക്കി അവർ നോക്കിക്കോളും. നമ്മൾ ഇവിടെ നിന്ന് ഒന്ന് തീ കത്തിച്ചു വിട്ട് നോക്കുന്നു. നഷ്ടം ഒന്നുമില്ലല്ലോ.എന്താണേലും ഒന്ന് ഷെയർ ചെയ്തു നോക്ക്.