നഴ്സിംഗ് പഠിച്ചാൽ വീൽ ചെയർ ഉന്താനും ഷീറ്റു വിരിക്കാനും ട്രോളി വലിയൊക്കെ ആകും നിന്റെ ജോലി എന്ന് പലരും പറഞ്ഞു ഒടുവിൽ എന്റെ തീരുമാനം ഇങ്ങനെ

EDITOR

ശ്രീ നാജു ചക്കര സൈനു എഴുതുന്നു  ഒരു മെയിൽ നേഴ്സ് അയ്യേ നഴ്‌സോ ?? അതും മെയിൽ നേഴ്സ് എന്നൊക്കെ പറയുമ്പോൾ ??നിനക്ക് വേറെ വല്ലതും പഠിക്കാൻ പൊയ്ക്കൂടെ ഇ മഹാമാരിക്ക് മുന്നിൽ  പതറാതെ നിൽക്കുമ്പോഴും ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട് ആ വാക്കുകൾ 2008 ൽ +2 പഠനം കഴിഞ്ഞു ബാംഗ്ളൂരിലേക്ക് നഴ്സിംഗ് പഠനത്തിന് വേണ്ടി കയറുമ്പോൾ ഇതുപോലത്തെ ഒരുപാട് പരിഹാസ വാക്കുകകൾ കേട്ടിരുന്നു. ഒരു പക്ഷെ ഞാൻ മാത്രമായിരിക്കില്ല ഒട്ടുമിക്ക മെയിൽ നഴ്സുമാരും തന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാവുന്ന ഒരു വാക്കാണത് ആ പരിഹാസത്തിലൊന്നും തളർന്നില്ല പഠിക്കണം എന്നു തന്നെ കരുതി മുന്നോട്ട് പോയി പ്ലസ് ടു കഴിഞ്ഞപ്പോൾ നഴ്സിംഗ് പഠിക്കണം എന്നു പറഞ്ഞപ്പോൾ പലരും അത് കമ്പൗണ്ടർ അല്ലേ എന്തിനാ വെറുതെ എന്ന് പലരും പരിഹസിച്ചു നിരുത്സാഹപെടുത്തി ഞാൻ ആലോചിച്ചു എന്താ ഈ കമ്പൗണ്ടർ ജോലി ??നമ്മുടെ ചാവക്കാട് ആശുപത്രിയിലോക്കെ നീ കണ്ടിട്ടില്ലേ വീൽ ചെയർ ഉന്താനും ബെഡ് ഷീറ്റു വിരിക്കാനും ട്രോളി വലിക്കാനും ഒക്കെ ഉള്ള ചേട്ടന്മാരെ. അതുതന്നെ കമ്പൗണ്ടർ ജോലി അത് തന്നെ ഈ മെയിൽ നേഴ്സ് എന്നു പറഞ്ഞായിരുന്നു ചിലരുടെ ഉപദേശം

ആ ജോലിക് എന്താ കുഴപ്പം എന്നു ഞാനും തർക്കിച്ചു നല്ല അന്തസായ ജോലി അല്ലെ ??എന്തായാലും കമ്പൗണ്ടർ എന്നു അവർ പറയുന്ന നഴ്സിംഗ് തന്നെ പഠിക്കാൻ തീരുമാനിച്ചു ഇനി അതിൽ നിന്ന് പുറകോട്ടില്ല പഠനം ആരംഭിച്ചു അവർ പറഞ്ഞതൊന്നുമ്മല്ല സത്യം എന്നു മനസിലാക്കി , നാല് വർഷത്തെ പഠനം ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു പഠിക്കാൻ ഒന്നാം വർഷം:fundementals of nursing, anatomy, physiology,nutrition, biochemistry,psychology, microbiology രണ്ടാം വർഷം: sociology, medical surigical, pharmacology, pathology, genitics,community health, communication & education technology മൂന്നാം വർഷം:medical surgical 2nd,pediatrics, psychiartry നാലാം വർഷം:community health 2, midwifery & obstetrics ( gynecology)Research & statatics, management & education ഇതായിരുന്നു അവർ പറഞ്ഞ ആ കമ്പൗണ്ടർ പഠിക്കേണ്ട വിഷയങ്ങൾ പരിഹാസ വാക്കുകളെ ഒക്കെ അവഗണിച്ചു ,സാമ്പത്തികമായ ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിലും പഠിച്ചെടുത്തു ഒരു വിഷയത്തിൽ പോലും തോൽക്കാതെ 4 വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കി .ചിലർ പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു പോയി കാരണങ്ങൾ കൂടുതലും മുകളിൽ പറഞ്ഞ ആ പരിഹാസ വാക്കുകൾ തന്നെ ചിലർ നഴ്സിംഗ് കഴിഞ്ഞു വേറെ ജോലി തേടി പോയി .

മെയിൽ നേഴ്സ് എന്നു പറയുമ്പോൾ ശെരിയാവില്ലടോ പറഞ്ഞു ചിലർ അവർക്ക് കിട്ടുന്ന തുച്ചമായ ശമ്പളം പഠിക്കാൻ വേണ്ടി എടുത്ത ലോൺ പോലും തിരിച്ചടയ്ക്കാൻ പറ്റാത്തതുകൊണ്ട് വേറെ മേഖല തിരഞ്ഞെടുത്തു.അല്ലാ തരത്തിലും അവഗണന അപ്പോഴും പ്രൊഫഷൻ വിടാതെ പടിച്ചു നിന്നു ആകെ ഒരു ആശ്വാസം സീസണൽ കാലത്തെ മാലാഖ വിളി ആണ് പക്ഷെ അപ്പോഴും ആ വിളിയിൽ സമൂഹം മെയിൽ നഴ്സുമാരെ ഉൾപ്പെടുത്തിയിട്ടില്ല ട്ടാ  കണ്ടിട്ടില്ലേ ഇപ്പോഴും നേഴ്സ് എന്നു പറയുമ്പോൾ ഒരു വെള്ളയും വെള്ളയും ഇട്ടു തലയിൽ തൊപ്പിയൊക്കെ വെച്ച് ഒരു സുന്ദരി നമ്മൾ അപ്പോഴും അവർ പറഞ്ഞ ആ കോമ്പൗണ്ടർ ഇത്‌ എന്റെ അനുഭവം മാത്രമല്ല ഒരുപാട് പേരോട് ഞാൻ ചോദിച്ചു 80% മെയിൽ നഴ്‌സുമാർക്കും അതെ അനുഭവം ചോദിക്കുന്നവർ ഒക്കെ പറഞ്ഞു ഇതൊക്കെ എന്ത് ??കേട്ടു കേട്ടു മടുത്തു പറയുന്നവർ പറയട്ടെ നമ്മൾക്കല്ലേ അറിയൂ അത്‌ സാരമില്ല എന്താ ജോലി എന്ന് ചോദിക്കുമ്പോൾ നേഴ്സ് എന്നു പറഞ്ഞപ്പോൾ മുഖത്തു നോക്കി പരിഹാസ ചിരി ചിരിച്ചവർ വരെയുണ്ട് .

അവരോടൊക്കെ തിരിച്ചും അതുപോലെ ഒരു പുഞ്ചിരി നൽകി പോന്നു വർഷങ്ങൾ കഴിഞ്ഞു ഇന്ന് ലോകം ഒരു വൻ മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരായി നിൽക്കുമ്പോൾ അവർക്കു മുന്നിൽ നിന്ന് കൊണ്ട് അവരെ ആശ്വസിപ്പിച്ചും സാന്ത്വനം നൽകിയും രോഗികകളെ പരിചരിച്ചും മുന്നോട്ട് പോകുമ്പോൾ ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതിൽ മുൻപത്തേക്കാളും അഭിമാനം തോന്നുന്നു അതെ ഒരു നേഴ്സ് ആയതിൽ അഭിമാനിക്കുന്നു !പാതി വഴിയിൽ വീഴേണ്ടി വന്നാലും ഈ വിപത്തിനെ തുടച്ച നീക്കും വരെ കട്ടക്ക് കൂടെയുണ്ടാകും ഈ സമൂഹത്തോടൊപ്പം നഴ്സിംഗ് പഠിക്കാൻ വേണ്ടി മുന്നോട്ട് വന്നപ്പോൾ എല്ലാവിധത്തിലും സപ്പോർട്ട് തന്ന എന്റെ കുടുംബവും എന്റെ അധ്യാപകരും മാത്രമായിരുന്നു അവരോട് തീർത്താൽ തീരാത്ത കാടാപ്പാട്‌ അറിയിക്കുന്നു നമ്മുടെ നാട്ടിലെ വരും തലമുറകൾ കൂടുതൽ ഈ മേഖലയിലേക്ക് കടന്നു വരണം എന്നാഗ്രഹിക്കുന്നു.