ആദ്യമായി KSRTC മിന്നലിൽ യാത്ര ചെയ്തു ഒന്ന് കണ്ണടച്ച് തുറന്നപോഴെകും ലക്ഷ്യ സ്ഥാനത്തെത്തി അതും വെറും 427 രൂപ ഹൃദ്യം ഇ യാത്ര

EDITOR

KSRTC ബസ്സുകളെ കുറ്റം പറയാനും പരാതികൾ പറയാനും നമുക്ക് 100 നാവാണ് പക്ഷെ പെട്ടെന്ന് ഒരു ദീർഘ ദൂര യാത്ര വന്നാൽ ഇ കുറ്റം പറയുന്നവർക്ക് പോലും KSRTC ബസ്സുകളെ ആശ്രയിക്കേണ്ടി വരും.മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ഇത്രയും വേഗം നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന KSRTC ബസ്സുകളെയും നമുക്ക് താല്പര്യം ഇല്ലാതെ വരുന്നു.ഒരുപക്ഷെ നാം തന്നെ കൂടുതൽ യാത്രകൾ ബസ്സിൽ ആക്കിയാൽ ഇ പൊതു ഗതാത സംവിധാനത്തെ നഷ്ടത്തിൽ നിന്ന് നമുക്ക് തിരിച്ചു എടുക്കാൻ കഴിയും.KSRTC യെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അത് ഒരു സഹായകരം തന്നെ ആകും.അത് പോലെ തന്നെ KSRTC ജീവനക്കാരും യാത്രക്കാരോട് തികച്ചും മാന്യമായും സ്വീകാര്യത ലഭിക്കുന്ന പോലെയും സംസാരിക്കാൻ ശ്രമിക്കണം.കഴിഞ്ഞ ദിവസം KSRTC മിന്നൽ ബസ്സിൽ യാത്ര ചെയ്ത ശ്രീ രോഹിത് ന്റെ അനുഭവം ഇങ്ങനെ

മിന്നലിൽ മിന്നിച്ച ഒരു യാത്ര  ദീർഘദൂര യാത്രയ്ക്ക് തീവണ്ടികളാണ് എന്റെ പ്രധാന ആശ്രയം.അതിപ്പോൾ കേരളത്തിനുള്ളിൽ ആണെങ്കിലും ഞാൻ മറ്റൊരു മാർഗ്ഗം പൊതുവെ നോക്കാറില്ല.ഇത്തവണ തിരുവനന്തപുരം പോയി മടങ്ങി വരുമ്പോൾ എന്റെ സമയത്തിന് തീവണ്ടികൾ ലഭ്യമായിരുന്നില്ല.അതിനാൽ തന്നെ KSRTC മിന്നൽ ബസ് ആണ് ബുക്ക് ചെയ്തത്.രാത്രി 11:45 ന് തിരുവനന്തപുരം വിടുന്ന കെഎസ്ആർടിസി രാവിലെ 5 മണിക്ക് തൃശൂർ എത്തും എന്നാണ് കാണിച്ചിരുന്നത്.എന്തുകൊണ്ടോ അത് വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു.കാരണം രാത്രിയായതിനാൽ കൂടി കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയിലൂടെയാണല്ലോ സഞ്ചരിക്കുന്നത്.പോരാഞ്ഞ് ഇടയ്ക്ക് കൊല്ലം ആലപ്പുഴ വൈറ്റില എന്നിങ്ങനെ പ്രധാന പട്ടണങ്ങളും ഉണ്ട്.അങ്ങനെ യാത്ര പോകാനുള്ള ദിവസം വന്നെത്തി.ഏകദേശം പതിനൊന്നരയോടെ കൂടി തന്നെ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ മിന്നൽ ബസ് വന്നു നിന്നു.മിക്ക യാത്രക്കാരും ടിക്കറ്റ് റിസർവ് ചെയ്തിട്ടാണ് വന്നിട്ടുള്ളത്.

ചില ആളുകൾ സീറ്റ്‌ ലഭ്യമാണെങ്കിൽ കയറാൻ വേണ്ടിയും നിൽക്കുന്നുണ്ട്!അങ്ങനെ 11:50 ന് ബസ് സ്റ്റാൻഡ് വിട്ടു.മിന്നൽ എന്ന വാക്കിനോട് 100% നീതി പുലർത്തുന്ന ഒരു ബസ്സ് തന്നെയാണിത് എന്ന് ചുരുക്കനേരം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി.അതിനൊപ്പം അത്യാവശ്യം സൗകര്യങ്ങളും ഇതിലുണ്ട്.കുഴപ്പമില്ലാതെ ഉറങ്ങാൻ സാധിക്കുന്ന സീറ്റുകളാണ് ഇതിലുള്ളത്.ഒരു സെമി സ്ലീപ്പർ എന്ന് വേണമെങ്കിൽ പറയാം.എന്നാൽ A/c ഇല്ല.കൂടാതെ സീറ്റിന് വശം ചേർന്ന് ചാർജിങ് പോയിന്റ് ഉണ്ട്.സ്ത്രീകൾക്ക് വേണ്ടി ലേഡീസ് ക്വാട്ടയും ലഭ്യമാണ്.രാവിലെ 3:45 മണി ആയപ്പോളേക്കും വൈറ്റില എത്തിയെന്നാണ് ഓർമ്മ.അതായത് ഏകദേശം 210 കിലോമീറ്റർ ഓടിയെത്താൻ വേണ്ടി വന്നത് വെറും നാല് മണിക്കൂർ.നമ്മുടെ നാട്ടിലെ റോഡിന്റെയും ട്രാഫിക്കിന്റെയും അവസ്ഥ വെച്ചുനോക്കുമ്പോൾ ഇത് വലിയൊരു കാര്യം തന്നെയാണ്.പിന്നീട് ഉറങ്ങി കണ്ണുതുറന്നപ്പോഴേക്കും സമയം നാലേമുക്കാൽ ആയിരുന്നു. അപ്പോഴേക്കും മിന്നൽ തൃശ്ശൂർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതാണ് കണ്ടത്.427 രൂപയാണ് മൊത്തം ചിലവായ തുക.

എന്റെ അഭിപ്രായത്തിൽ സമയത്തിന്റെ കാര്യത്തിലും സൗകര്യത്തിന്റെ കാര്യത്തിലുമെല്ലാം അത് വലിയ ലാഭം തന്നെയാണ്!അതുകൊണ്ടുതന്നെ ഇനിയുള്ള യാത്രകളിൽ കെഎസ്ആർടിസി മിന്നലും എന്റെയൊരു പ്രധാന സാരഥി ആയിരിക്കും.വെറും 5 മണിക്കൂർ സമയം കൊണ്ട് ശ്രീപത്മനാഭന്റെ നാട്ടിൽ നിന്നും വടക്കുംനാഥന്റെ നാട്ടിലേക്കെത്തിച്ച ksrtc മിന്നൽ സർവീസിനോട് നന്ദി രേഖപെടുത്തി എഴുത്ത് അവസാനിപ്പിക്കുന്നു.ഓൺലൈൻ റിസർവേഷൻ ലിങ്ക് ചുവടെ Kerala rtc എന്ന് ടൈപ്പ് ചെയ്താൽ വെബ്സൈറ്റ് ലഭിക്കും
നന്ദി
രോഹിത് സിപി