വിവാഹശേഷം വിദേശത്തു പോയ എന്റെ പ്രിയ കൂട്ടുകാരി അടിച്ചു പൊളിക്കുന്നു എന്ന് കരുതി പക്ഷെ നേരിട്ട് കണ്ടപ്പോൾ ഞെട്ടി പോയി

EDITOR

അനുഭവക്കുറുപ്പ്എൻ്റെ ഒരു പ്രിയ കൂട്ടുകാരി വിവാഹം കഴിഞ്ഞ് ഭർത്താവുമൊന്നിച്ച് വിദേശത്തായിരുന്നു.എനിക്ക് അവളോട് സ്നേഹത്തോടെ തെല്ല് കുശുമ്പ് ഉണ്ടായിരുന്നു.മറ്റൊന്നുമല്ല. വിദേശത്തവൾ അടിച്ചു പൊളിച്ച് കഴിയുന്നുവെന്നാണറിഞ്ഞത്. അന്നൊന്നും അവൾ എന്നെ വിളിച്ചിരുന്നില്ല.നീണ്ട 10 വർഷ വിദേശവാസത്തിനൊടുവിൽ അവൾ നാട്ടിൽ സ്ഥിരതാമസത്തിനായെത്തി.ഒരു ദിവസം ആ പഴയ സൗഹൃദം എന്നെത്തേടി വന്നു.ഞാനവളെ കണ്ട് ഞെട്ടിപ്പോയി, അവളുടെ വിളറിയ വാടിയ മുഖമെന്നെ തളർത്തി.എൻ്റെ പ്രതീക്ഷ തെറ്റിയതിൻ്റെ ആഘാതത്തിൽ എനിക്ക് സങ്കടവും കരച്ചിലും വന്നു.അവളുടെ ഹസ്ബൻ്റും രണ്ടു കുട്ടികളുമായിട്ടാണവർ എന്നെത്തേടി വന്നത്.അവൾ എന്നോട് പഴയ കാര്യങ്ങൾ പറഞ്ഞ് വാചാലയായി.ഞാനൊരു കേൾവിക്കാരിയായി എല്ലാം കേട്ടുകൊണ്ടിരുന്നു.ഇതിനിടയിൽ കൂട്ടുകാരിയുടെ ഭർത്താവ് അവളെക്കുറിച്ച് പറഞ്ഞു.അവളെ വളരെയധികം സുഖസൗകര്യത്തിലാണ് കഴിഞ്ഞ 10 വർഷമായിട്ട് താമസിപ്പിച്ചത്, എന്നിട്ടുംഅവൾ മൗനിയായി തീർന്നത് എന്താണന്നറിയില്ലന്നു പറഞ്ഞു.

തിരക്കുള്ള ഒരു ജോലിയായിരുന്ന ആ മനുഷ്യന്. അതിനിടയിൽ എൻ്റെ കൂട്ടുകാരിയെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.ഇവിടെ നാട്ടിൽ വന്ന് നടത്താത്ത ചികിത്സ ഒന്നും തന്നെയില്ലന്നും പറഞ്ഞു.അവർ വീട്ടിലേക്ക് മടങ്ങി.രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് അവൾ വിളിച്ചു. ടീ ഇക്ക നിന്നോട് ഒരു കാര്യം പറയാൻ പറഞ്ഞു.ഒരല്പം പേടിയോടെ ഞാൻ എന്താ, എന്താടീ?ഒരു മറുപടി വന്നുതാങ്ക്സ് സൗമ്യാ.എന്താണന്നറിയാതെ ഞാനമ്പരന്നു.എൻ്റെ കൂട്ടുകാരി വളരെഉഷാറോടെ കാര്യങ്ങൾ പറയുന്നു.താങ്ക്സ് എന്തിനാ …? അപ്പോഴാണ് അയാൾ പറഞ്ഞത്,അന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ സമയം ഞാൻ പറഞ്ഞ ഒരു വാക്കിനാണെന്ന്.എനിക്ക് മനസ്സിലായില്ല പിന്നെ ഞാനോർത്തെടുത്തു.പ്രിയ സുഹൃത്തേ താങ്കൾ ഒരിക്കലെങ്കിലും ഒരു കേൾവിക്കാരനായി അവളുടെ മുന്നിൽ ഇരിക്കണേ”
എന്നായിരുന്നു അന്ന് ഞാൻ പറഞ്ഞത്.

എനിക്ക് അന്ന് അങ്ങനെ പറയാൻ തോന്നിയത് എന്തുകൊണ്ടെന്നറിയില്ല,എന്തായാലും അവളിന്ന് സന്തോഷവതിയാണ്. ഒപ്പം ആ കുടുംബവും.ഇടക്ക് അവൾ വിളിക്കും.പഴയ സ്കൂൾ കാലത്തെക്കുറിച്ചൊക്കെ പറയും.പൊട്ടിച്ചിരിക്കും.ഒപ്പം ഞാനും.എന്നന്നേക്കുമായി നഷ്ടപ്പെട്ടുപ്പോയേക്കാമായിരുന്ന എൻ്റെ കൂട്ടുകാരിയെ തിരിച്ചു കിട്ടിയ സന്തോഷം വാക്കുകളിൽ ഒതുക്കാനാവുന്നില്ല.ഇതൊരു പൊള്ളയായ കാര്യമല്ല.ഓരോ പുരുഷനും സ്ത്രീയുംഅവരുടെ പങ്കാളിയുടെ വാക്കുകൾ കേൾക്കാൻ അല്പനേരം നൽകിയാൽ, ജീവിതത്തിൽ പരാജയം ഉണ്ടാവില്ല എത്രത്തോളം മറ്റുള്ളവർക്ക് ഈ എഴുത്ത് മനസ്സിലാക്കാനായെന്നറിയില്ല.
സൗമ്യ.