ഉരസുമ്പോൾ പൊടിയായി ചുമരിലെ തേപ്പ് ഇളകി പോകുന്നതിന് പ്രധാന കാരണം ഇ വ്യാജൻ എം സാൻഡ് ആണ് കുറിപ്പ്

EDITOR

നിർമ്മാണ മേഖലയിൽ ദിവസവും പല തരം തട്ടിപ്പുകൾക്ക് കളമൊരുങ്ങുന്നു എന്ന് നമ്മളിൽ പലർക്കും അറിയാം ഒരു വീട് വെക്കാൻ പോകുമ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ടുകൾ നമ്മളിൽ പലരും അനുഭവിക്കുന്നത് അല്ലെങ്കിൽ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത്.കട്ടയിൽ മുതൽ എം സാൻഡ് ,കമ്പിയിൽ വരെ ചില സമയത്തു നാം പറ്റിക്കപ്പെടാറുണ്ട്.ഇ അടുത്ത് സുഹൃത്തിനു സംഭവിച്ച ഒരു പറ്റിപ്പ് പറയാം . കെട്ടിട പണിക്ക് ആവശ്യമായ നാനൂറു കിലോ കമ്പി ടാറ്റ സ്റ്റീലിന്റെ തന്നെ വാങ്ങി ശേഷം കടക്കാർ അത് സൈറ്റിലും എത്തിച്ചു തന്നു .ഇത് വരെ ആർക്കും ഒരു സംശയം ഇല്ലല്ലോ അല്ലെ? ശേഷം സൂപ്പർവൈസർ അടുത്ത ദിവസം സൈറ്റിൽ എത്തിയ കമ്പി പരിശോധിച്ചു നോക്കിയപ്പോൾ അതിൽ 120 കിലോയോളം മറ്റൊരു കമ്പനി യുടെ രണ്ടാം ഗ്രഡ് കമ്പി .ഒരുപക്ഷെ ശ്രദ്ധിച്ചില്ല എങ്കിൽ ആ കമ്പി കെട്ടി പണിയും തുടങ്ങിയിട്ടുണ്ടാകും.

കമ്പിക്ക് തീ പിടിച്ച വിലയുള്ള ഇ സമയം ടാറ്റ യുടെ പേയ്‌മെന്റിൽ രണ്ടാംകിട കമ്പി തന്നു തട്ടിച്ചു അവർ എത്ര രൂപ ലാഭം നേടാൻ ആയിരിക്കും നോക്കിയത് .അവസാനം തെറ്റ് മനസിലാക്കി കടയിൽ ഉള്ളവർ ക്ഷമ പറഞ്ഞത് കൊണ്ട് മാത്രം ഇ സംഭവം കേസ് ആയില്ല.. അത് പോലെ പല സംഭവങ്ങളും നമ്മുടെ മുന്നിൽ ഉണ്ട് നല്ല പോലെ ശ്രദ്ധിച്ചില്ല എങ്കിൽ പല തരാം പണികൾ പല ഭാവത്തിൽ വണ്ടി വിളിച്ചു നമ്മളെ തേടി എത്തും.അത് പോലെ ഏറ്റവും വേദനിപ്പിക്കുന്ന വാർത്തയാണ് പലയിടത്തും എംസാൻഡ് എന്ന പേരിൽ വിറ്റഴിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് പാറപ്പൊടി ആണ് എന്നത്. വ്യാജ പാറ മണലുകൾ മറ്റുസംസ്ഥാനങ്ങളിൽ പിടിക്കുന്ന അത്ര പോലും നമ്മുടെ സംസ്ഥാനത്ത് പിടിക്കാറില്ല.പുതിയ വീടുകൾ പോലും ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ക്രാക്ക് വീഴുന്നതും ചോർച്ച തുടങ്ങുന്നതും കണ്ട് കാര്യമറിയാതെ ക്രാക്ക് ഫില്ലറും പുട്ടിയും ഉപയോഗിച്ച് അടച്ചു കൊണ്ടിരിക്കുകയാണ് കസ്റ്റമേഴ്സ്. വലിയ പറ്റിക്കലുകൾ ആണ് ഈ ഫീൽഡിൽ നടന്നുകൊണ്ടിരിക്കുന്നത്.

ആറ്റുമണൽ കുറഞ്ഞപ്പോൾ അതിനു പകരക്കാരനായി വന്ന Msand(manufactured sand) ന് ഒപ്പം ക്വാറി വേസ്റ്റ് ആയ പാറപ്പൊടി യും വേസ്റ്റ് പാറമണലും കൂട്ടിക്കലർത്തിയാണ് വിപണിയിലേക്ക് ഇറങ്ങുന്നത്.. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ലോഡിൽ 6000 മുതൽ 9000 രൂപ വരെയാണ് ലാഭം.സാധാരണക്കാർക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ പാറപ്പൊടി യും പാറ മണലും ഒരു ലോഡിൽ ചേർത്തുള്ള തട്ടിപ്പാണ് നടക്കുന്നത്.യഥാർത്ഥ എംസാൻഡ് എന്നത് കോൺക്രീറ്റ് നും സിമന്റ് പ്ലാസ്റ്ററിനും ഉറപ്പും ബലവും ലഭിക്കുന്നതിനുള്ള ആകൃതിയിലാണ് നിർമ്മിക്കുന്നത്.പ്രത്യേക മെഷീൻ ഉപയോഗിച്ച് ഷേപ്പിഗ്,ഗ്രേഡിങ്, ക്ലാസിഫിക്കേഷൻ തുടങ്ങി പല ഘട്ടങ്ങളായേ ഇത് നിർമ്മിക്കാൻ കഴിയൂ.എന്നാൽ അനധികൃത ക്രഷിംഗ് യൂണിറ്റുകളിൽ പാറ തരികളായി പൊടിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്.പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പാഴ് വസ്തു മാത്രമാണ് ഈ പാറപ്പൊടി.

ഇതുപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്താലും കോൺക്രീറ്റ് ചെയ്താലും ഈടു നിൽക്കില്ല.ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ ക്രാക്ക് വീഴുന്നതിനും വീട് ചോർന്നൊലിക്കുന്നതിനും പ്രധാന കാരണം ഇതാണ്. ഉരസുമ്പോൾ പൊടിയായി ചുമരിലെ തേപ്പ് ഇളകി പോകുന്നതിന് പ്രധാന കാരണം വ്യാജനും കടന്നുകൂടി എന്നതിന് തെളിവാണ്.ഇത് പോലെ തന്നെ സിമന്റ് അത് പോലെ കെട്ടിട നിർമാണത്തിന് ആവശ്യമായ എല്ലാത്തിലും നമ്മുടെ ശ്രദ്ധ വളരെ അധികം ഉണ്ടാകണം.ഒരുകാലത്തും നാം സ്വപ്നം പോലെ വെക്കുന്ന വീട്ടിൽ നാം പറ്റിക്കപ്പെടാൻ പാടില്ല.