ഒരു വൃത്തിയുമില്ലാതെ പുറത്തു വെച്ച് ഉണ്ടാക്കുന്ന ഷവർമ കഴിക്കാൻ നൂറു ആളുകൾ ഇന്ന് കഴിച്ച ആൾ നാളെയും വരണം എന്ന് ഓർത്താൽ ഇങ്ങനെ സംഭവിക്കില്ല

EDITOR

ഒരു റസ്റ്റോറന്റ് നടത്തുന്നയാൾ ആദ്യം ചിന്തിക്കേണ്ടത് ഇന്ന് എന്റെ കടയിൽ നിന്നും ഫുഡ് കഴിച്ചയാൾ നാളെയും എന്റെ കടയിൽ വരണം എന്നാണ്. നല്ല ഭക്ഷണം കൊടുത്തുകൂടെ? എന്നിട്ട് കാശ് വാങ്ങി പെട്ടിയിൽ ഇടു. മിക്ക കടകളിലും ഇത് ഹിന്ദിക്കാരെ ഏൽപ്പിച്ചിരിക്കുകയാണ്? അവന് തോന്നുന്നതു പോലെ അവൻ ചെയ്യും. മുതലാളി സ്വന്തം വീട്ടിൽ നിന്നാവും ചായയും ചോറും. അല്ലെങ്കിൽ തന്നെ മിക്ക ഷവർമയിലും സാധാരണഗതിയിൽ ഒരു സ്പൂൺ ചിക്കൻ മാത്രം കാണും ബാക്കി കാബ്ബജ് & ടൊമാറ്റോയാണ്. ഷവർമയിൽ മരണമുണ്ടാകുന്നത് ഇവിടെ പ്രധാന വില്ലൻ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയിൽ നിന്നും ഉണ്ടാവുന്ന ഗുരുതരമായ അവസ്ഥ, അതായത് ഇവിടെ വില്ലൻ പഴകിയ ഭക്ഷണമാണ്, തലേ ദിവസത്തെ ബാക്കി വന്ന കോഴി, ബീഫ് എന്നിവ രാത്രി പൂട്ടുന്ന സമയത്തു ഫ്രിഡ്ജിൽ വെച്ച് അടുത്ത ദിവസം ഉപയോഗിക്കാനായി കരുതി വെക്കുന്നു, ഇത് ഫുഡ്‌ പൊയ്‌സെനായി തീരുന്നു. പല റെസ്റ്റൊറന്റുകളും ഇതാണ് ചെയ്യുന്നത്. പക്ഷാഘാതം മുതൽ മരണം വരെ കാരണമാവും. കർശന നടപടി ആണാവശ്യം.

ഈയിടെ ചീഞ്ഞ മീന്‍ കഴിച്ച് ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും പൂച്ചകൾ ചാവുകയും ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് എന്തൊക്കെയോ തള്ളിമറിച്ച് ഒരു ബഹളമുണ്ടാക്കി ഉത്തരവാദിത്വം തെളിയിച്ചു. ഇപ്പോള്‍ ഇതും. ഇനി രണ്ട് ദിവസത്തേക്ക് സകല ബേക്കറികളിലും ഷവര്‍മ്മക്കടയിലും ഹോട്ടലുകളിലും ഒരു മിന്നല്‍ പരിശോധനയൊക്കെ കാണും, അതുകഴിഞ്ഞാല്‍ തീര്‍ന്നു.എന്തും കഴിക്കാം എന്നല്ലഎന്തൊക്കെ കഴിക്കാം എന്നാണ്വിവേകമുള്ള സമൂഹം ചിന്തിക്കേണ്ടത്. ഷവർമ റോഡ്സൈഡിൽ വച്ച് ഉണ്ടാക്കുന്നത് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നിർത്തിവച്ചിരുന്നു. ഇപ്പോൾ വീണ്ടും അങ്ങനെ തുടങ്ങിയിട്ടുണ്ട്. അതിലേക്കു റോഡിൽ നിന്ന് എന്തു പൊടി അടിച്ചു കേറുന്നുണ്ടാവും. ഇത് ഉള്ളിൽ വെച്ച് ഉണ്ടാക്കിയാൽ പോരെ? അടുത്ത ഒരു ദുരന്തമാണ് കൂൺ പോലെ കൂൾബാറുകൾ മുളച്ചു പൊന്തുന്നു. യാതൊരുവിധ മാനദണ്ഡം ഇല്ലാതെ റോഡുവക്കിൽ അഥിതി തൊഴിലാളിയെ വെച്ച് കൂൾ ബാറുകൾ നടത്തുന്നു. പലവിധ അംഗീകാരമില്ലാത്ത രാസവസ്തുക്കൾ ചേർത്ത് രുചി വരുത്തുന്നു. രുചിയിൽ മയങ്ങി യുവാക്കളും യുവതികളും കൂൾബാർമാനിയയിൽ വീഴുന്നു.ദഹനം എന്നത് ചെറിയ പ്രക്രിയയല്ലകുഞ്ഞുങ്ങൾക്ക് എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കുക ഓർക്കുക ഭക്ഷണം ചിന്തകളെയും സ്വാധീനിക്കും.

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ.കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.

ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും. സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും.

പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. കോഴിയിൽ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ട്.ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും.അലൽഫഹം, അഥവാ ഗ്രിൽഡ് ചിക്കനും ഇതുപോലെ വേവാൻ അനുവദിക്കണം. തിരക്ക് കൂട്ടരുത്. പാതി വേവിച്ചതിനു ശേഷം മാറ്റി വെച്ച് ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ച് ആളുകൾക്ക് കൊടുക്കുകയാണ് അവർ ചെയ്യുന്നത്. ധൃതി കൂട്ടിയാൽ മുഴുവൻ വേവുന്നതിനു മുമ്പ് അവർ മുന്നിൽ വെച്ച് തരും.

ഇതെല്ലാം ഗൾഫിലുള്ള ഷവർമ മുഅല്ലിമുകൾക്ക് പ്രവർത്തി പരിചയം കൊണ്ട് തന്നെ അറിയാം. തിരക്കുള്ള ഷവർമ്മ കടകളിൽ വലിയ ഒന്നോ രണ്ടോ വൻ ഹീറ്ററുകൾ ഉണ്ടാവും. അതായത് ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ വേവും. എന്നാൽ കേരളത്തിൽ ഊർജ്ജത്തിന് വില കൂടുതൽ ആയത് കൊണ്ട് ചെറിയ ഒരു ഹീറ്ററിൽ അതിന്റെ നാലഞ്ചിരട്ടി കപ്പാസിറ്റി ആവശ്യമുള്ള ആളുകൾക്ക് ഉണ്ടാക്കി വിളമ്പുകയും ചെയ്യും. പാതി പോലും വെന്തിട്ടുണ്ടാവില്ല.ഇത് ഷെയർ ചെയ്‌താൽ നന്നായിരുന്നു. കടപ്പാട് ഒന്നും വേണ്ട. കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവർക്ക് ബോധം ഉണ്ടായാൽ മതിയല്ലോ.

പോസ്റ്റിനു കടപ്പാട്