മൃതദേഹം നാട്ടിൽ എത്തിക്കാൻ പെരുന്നാൾ അവധി എന്ന് അറിഞ്ഞിട്ടും സർക്കാർ ഓഫീസിൽ വിളിച്ചു ശേഷം ചെയ്തു തന്ന നന്മ

EDITOR

ഒരുപാട് പ്രവാസികൾ ജോലി തേടി പോകുന്ന ഒരു രാജ്യം ആണ് UAE . മലയാളികൾ ആയും അല്ലാതെയും ഒരുപാട് ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥലം .അത് പോലെ തന്നെ വിവിധ രാജ്യങ്ങളിൽ ഉള്ളവരും ഇ രാജ്യത്തു ഉണ്ട് .എല്ലാവരുടെയും ക്ഷേമത്തിനായി ഒരു പോലെ പ്രവർത്തിക്കുന്ന ഭരണം ആണ് UAE ലു ഉള്ളത് .കഴിഞ്ഞ ദിവസം നസീർ വാടാനപ്പളി എന്ന സാമൂഹിക പ്രവർത്തകൻ ദുബായ് സർക്കാർ ഓഫീസിൽ നിന്ന് ലഭിച്ച സഹായങ്ങൾ ആണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നുന്നത് .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ ഇങ്ങനെ ആണ്. എല്ലാ രാജ്യങ്ങൾക്കും സർക്കാരുകൾക്കും മാതൃക ആകാവുന്ന പ്രവർത്തനങ്ങൾ ആണ് ഇത്

അവധി ദിവസമാണെങ്കിലും ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ അത്യാവശ്യ സർവ്വീസുകൾക്ക്‌ ഏത്‌ സമയവും ജനങ്ങൾക്കൊപ്പമുണ്ട്‌ ഇന്നലെ രാവിലെ എന്നെ തേടിയെത്തിയ കോൾ ദുബായിൽ മരണപ്പെട്ട കൽക്കത്ത സ്വദേശിയായ യുവാവിന്റെ ബന്ധുക്കളുടേതായിരുന്നു.ഇന്നലെ മുതൽ നീണ്ട അവധി ദിവസങ്ങളായതിനാൽ അതിനിടയിൽ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം നാട്ടിലേക്ക്‌ എത്തിക്കുവാൻ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടപ്പോൾ ഒന്നുകൊണ്ടും നിങ്ങൾ ആശങ്കപെടേണ്ടെന്നും നമുക്ക്‌ നാളെ തന്നെ മൃതദേഹം നാട്ടിലേക്ക്‌ എത്തിക്കാമെന്നു ഉറപ്പ്‌ നൽകി അവരോട്‌‌ ദുബായിൽ ഖിസൈസിലെ അൽതവാറിലുള്ള എന്റെ ഓഫീസിൽ എത്തുവാനും ആവശ്യപ്പെട്ടു.ഓഫീസിൽ എത്തിയ ബന്ധുക്കളോട്‌ മൃതദേഹം നാട്ടിലേക്ക്‌ എത്തിക്കുന്ന നടപടിക്രമങ്ങൾ വിശദമാക്കി കൊടുക്കുകയും അവധി ദിവസം ആണെങ്കിലും ഇത്തരം അവസരങ്ങളിൽ ദുബൈ പോലീസും,ദുബൈ ഹെൽത്ത്‌ അതോറിറ്റിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും എല്ലാ സഹായങ്ങളും നമുക്ക്‌ ചെയ്തു തരുമെന്ന് ഉറപ്പ്‌ നൽകി ഞാൻ അവരെ ആശ്വസിപ്പിച്ചു.

എന്ത്‌ സഹായം വേണമെങ്കിലും ചെയ്യാമെന്നും എവിടേക്ക്‌ വേണമെങ്കിലും ഓടാമെന്ന് പറഞ്ഞു അവർ ഓഫീസിൽ തന്നെ നിന്നപ്പോൾ അതൊന്നും വേണ്ടെ എല്ലാം ഞാൻ തന്നെ ചെയ്തോളാമ്മെന്ന് വാക്ക്‌ കൊടുത്തു അവരെവീട്ടിലേക്ക്‌ പറഞ്ഞ്‌ അയച്ചു.
തുടർന്ന് ഇന്നലെ തന്നെ പോലീസ്‌ ഡോക്യുമെന്റും ഹെൽത്ത്‌ അതോറിറ്റിയിൽ നിന്ന് ഡെത്ത്‌ സർട്ടിഫിക്കറ്റും ദുബായ്‌ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഡോക്യുമെന്റുകളും തയ്യാറാക്കി കാർഗോയും ബുക്ക്‌ ചെയ്ത്‌ ഇന്ന് രാവിലെ സോനാപൂരിൽ നിന്നും എംബാമിംഗും കഴിഞ്ഞ്‌ ഇന്ന് രാത്രിയുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.അവധി ദിവസമായിട്ടും ഓഫീസ്‌ തുറന്ന് ഒരു തടസ്സവുമില്ലാതെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച്‌തന്ന അധികൃതരോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നീണ്ട അവധി ദിവസങ്ങളാണ് മുന്നിലുള്ളതെങ്കിലും എന്ത്‌ അത്യാവശ്യം വന്നാലും നിങ്ങൾക്ക്‌ എന്നെ ബന്ധപ്പെടാമെന്നും എന്നെകൊണ്ട്‌ കഴിയുന്ന സഹായം ചെയ്തുതരുമെന്ന് അറിയിക്കുന്നു.
നസീർ വാടാനപ്പള്ളി