ആശിച്ചു 11 ലക്ഷം കൊടുത്തു വാങ്ങിയ കാർ വിദേശത്തു പോകാൻ വിൽക്കാൻ എത്തിയപ്പോൾ പറയുന്ന വില 7 ലക്ഷം അതും ഒരു വർഷം ആകാത്ത കാർ

EDITOR

വണ്ടി കച്ചവടം എന്നത് നമ്മുടെ നാട്ടിൽ വലിയ ഒരു ബിസിനസ് ശൃംഖല ആണ് കാരണം നാം ഒരു വണ്ടി എടുക്കുമ്പോ അതിനു വില 5 ലക്ഷം എങ്കിൽ നാം ഒരു വര്ഷം കഴിഞ്ഞു വിറ്റാൽ കിട്ടുന്നത് മൂന്നോ രണ്ടോ ലക്ഷം രൂപ ആകും.ഇടനിലക്കാർ അത്രയും വലിയ ഒരു ലാഭം ഉണ്ടാക്കുന്ന വേറെ ബിസിനസ് ഇല്ല എന്ന് തന്നെ പറയാം പക്ഷെ ഇതിനു എതിരെ നാം ബോധവാന്മാർ ആകേണ്ടതുണ്ട്.ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾക്ക് തിരിച്ചു അറിയാൻ കഴിയും ,വാഹനം വിൽക്കുമ്പോൾ പലരോടും വിലയെ കുറിച്ച് ചോദിച്ചു മനസിലാക്കിയ ശേഷം വിൽക്കാൻ ശ്രമിക്കുന്നത് ആയിരിക്കും പണം നഷ്ടപ്പെടാതിരിക്കാൻ നല്ല മാർഗം കഴിഞ്ഞ ദിവസം നടൻ അംബരീഷിനുണ്ടായ അനുഭവം ഇവിടെ കുറിക്കുന്നു.

ഒരു അനുഭവക്കുറിപ്പ് ഒട്ടും പ്രതീക്ഷിക്കാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് വലിയൊരു ഭാഗ്യം കടന്ന് വരുന്നു. വിദേശത്തേക്ക് ചെക്കാറാനുള്ള ഒരവസരം. പക്ഷേ മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വല്യ വെല്ലുവിളി ഞങ്ങൾക്കതു സങ്കടകരമായ ഒരവസ്ഥയായിരുന്നു ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കിയ ഞങ്ങളുടെ കാർ വിൽക്കേണ്ടി വരുമെന്നതായിരുന്നു. വീട്ടിൽ വെറുതേ ഇട്ട് അതിനെ നശിപ്പിക്കാൻ മനസ്സുണ്ടായിരുന്നില്ല.പക്ഷേ എങ്ങനെ? ആദ്യം ഒരുപാട് ഡീലർമാരുമായി സംസാരിച്ചു നോക്കി. ഏറ്റവും രസകരം On road 11.5lacs ആകുകയും, എടുത്തിട്ട് ഒരു വർഷംപോലും തികയാത്ത ആകെ സഞ്ചരിച്ചത് 9500kms ആയ ഏറ്റവും പുതിയ hyundai i20 asta automatic കാറിന്റെ വില 7 – 7.25ലക്ഷം രൂപ. അതിന്റെ ഒരു ഡോർ ഞങ്ങൾക്ക് മാറേണ്ടി വന്നു എന്നതുകൊണ്ട് മാത്രം അവർ ഇട്ട വില അത്രയുമായിരുന്നു. കാർ വാങ്ങി 2 ആഴ്ച പിന്നിട്ടപ്പോ Gate’ൽ വണ്ടി തട്ടി side ഡോറിൽ നല്ലോരു scratch ആയപ്പോൾ അത് ശരിയാക്കാൻ കമ്പനിയെ ഏല്പിച്ചു. അവരുടെ ഉപദേശവും ഞങ്ങളുടെ ആ മേഖലയിലെ അറിവില്ലായ്മയും കൊണ്ടും ഡോർ മാറ്റി പുതിയത് ഇടാൻ ഞങ്ങളും നിർബന്ധിതരായി.സത്യത്തിൽ അതിന്റെ ആവശ്യം ഇല്ലായിരുന്നു.

ഞങ്ങൾക്ക് പിന്നെ നിരന്തരം ഫോൺ വിളികൾ വരുന്നു, കാർ വിൽക്കാനുണ്ടെന്ന് കേട്ടിട്ട് വിളിക്കുന്നു കാണാൻ പറ്റുമോ എന്നൊക്കെയാണ് സാരംശം. ചിലർ വരുന്നു, കാണുന്നു ആദ്യം ഞങ്ങൾക്കും തെറ്റില്ലാന്ന് തോന്നുന്ന വില പറയുന്നു എന്നിട്ട് ഈ ഡോറിന്റെ കാര്യം പറഞ്ഞ് വില നേരെ 7 lacs എത്തിക്കുന്നു. കുറേ ആയപ്പോ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയ്ക്ക് 7.30 പറഞ്ഞ ഒരാൾക്ക് വിൽക്കാൻ ഞങ്ങൾ തീരുമാനം എടുത്തു. സത്യത്തിൽ ഞങ്ങളെ അങ്ങനെ ഒരവസ്ഥയിൽ അവർ എത്തിക്കുകയായിരുന്നു.അവിചാരിതമായി ആണ് ഗ്രൂപ്പിൽ ഒരാളുടെ പോസ്റ്റ്‌ വായിക്കാനിടയായത്. Bharath R ‘നെ അങ്ങനെ പരിചയപെടുന്നു, കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞു. അപ്പോഴാണ് നമ്മുടെ നാട്ടിൽ നടക്കുന്ന ഈ മേഖലയിൽ പലപ്പോഴും സംഭവിക്കാവുന്ന പറ്റിക്കപെടലിന്റെ കാര്യങ്ങൾ അറിയുന്നത് തന്നെ. 7ലക്ഷം രൂപ വില പറഞ്ഞ ഞങ്ങളുടെ കാർ വിറ്റ് പോയത് 9 ലക്ഷം രൂപയ്ക്കാണ്. സത്യത്തിൽ ഭരത്തിന് വേണമെങ്കിൽ ഒരു 7.50 പറയാമായിരുന്നു. അപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾ അതിനു വഴങ്ങുമായിരുന്നിട്ടും ഞങ്ങളെ പറ്റിക്കാൻ ഭരത്തിന് അവസരം ഉണ്ടായിട്ടും അത് അദ്ദേഹം ചെയ്തില്ല. പകരം ഞങ്ങളുടെ കൂടെ നിന്ന് വേണ്ടതെല്ലാം ചെയ്ത് തന്നു ഒരു സഹോദരനെപ്പോലെ.