സാധാരണ ഒരു കണ്ടക്ടറുമാരും ചെയ്യാൻ മടിക്കുന്നത് ചെറുപ്പക്കാരനായ ഇ കണ്ടക്ടർ ചെയ്യുന്നത് കണ്ടു ശരിക്കും അത്ഭുതപ്പെട്ടു കുറിപ്പ്

EDITOR

KSRTC യും അതിലെ ജീവനക്കാരെയും കുറിച്ച് ഒരുപാട് പരാതികൾ ആണ് നാം സോഷ്യൽ മീഡിയയിൽ കാണാറുള്ളത് എന്നാൽ ഒരുപാട് നല്ലവരായ ജീവനക്കാരും നമ്മുടെ KSRTC യിൽ ഉണ്ട് .വളരെ ചെറിയ ശതമാനം ആളുകളുടെ പെരുമാറ്റം കൊണ്ട് ഒരു വിഭാഗത്തിനെ മുഴുവൻ തെറ്റുകാർ എന്ന് നാം തെറ്റുധരിച്ചു പോകുന്നു എന്നുള്ളത് ആണ് സത്യം .ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരുപാട് പുതിയ ചെറുപ്പക്കാരും KSRTC യുടെ ഒപ്പം ഉണ്ട്.ഇ പി രാജഗോപാലൻ സർ ഇന്ന് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ.

ഇന്ന് രാവിലെ എഴുമണിയ്ക്ക് തൃശൂരിൽ നിന്ന് കോട്ടയ്ക്കലേക്ക് വരാൻ കെ.എസ്.ആർ ടി സി ബസ് കയറി. നെടുമ്പാശേരി കോഴിക്കോട് ലോ ഫ്ളോർ ബസാണ്. പാതിയിലേറെയാളുകൾ വിദേശത്തു നിന്നുള്ള മലയാളികൾ. പെരുന്നാളിൻ്റെയന്ന് വീട്ടിലെത്താൻ തിടുക്കത്തോടെ വന്നവരാകണം. അവരുടെ പല മാതിരി പെട്ടികൾ കുറേയുണ്ട് ബസിനകത്ത്. അവ ഒതുക്കി വെക്കാൻ ഒരു ചെറുപ്പക്കാരൻ സഹായിക്കുന്നത് കണ്ടുകൊണ്ടാണ് ബസിൽ കയറുന്നത്. അത് ബസ് കണ്ടക്ടറാണ് എന്നും പിന്നെ തിരിഞ്ഞു.ഏഴേ പത്തിന് ബസ് തൃശൂർ വിട്ടു. വിലങ്ങനിലും ചൂണ്ടലിലും കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരങ്കുളത്തും പന്താവൂരിലും എടപ്പാളിലും കുറ്റിപ്പുറത്തും വളാഞ്ചേരിയിലും മറ്റും മറ്റും ഇറങ്ങുന്നവരുടെ പെട്ടികൾ ഇറക്കാൻ ഉത്സാഹിയായി, തരിമ്പും മടിയില്ലാതെ സഹായിക്കുന്നുണ്ട് കണ്ടക്ടർ.ഇടയ്ക്ക് ഒരിടത്തു നിന്ന് രണ്ടു മൂന്നു പെട്ടികളുമായി ഒരു ചെറുപ്പക്കാരി കയറാൻ ഒരുമ്പെട്ടപ്പോൾ പെട്ടികളൊക്കെ എടുത്തു കയറ്റിയതും കണ്ടക്ടർ തന്നെ. ഇതൊക്കെ ചെയ്യുന്നതിനിടയിൽ തൻ്റെ പ്രധാന ഡ്യൂട്ടി നിർവ്വഹിക്കുന്നുമുണ്ട്.

ആ യൗവനോർജ്ജത്തിൻ്റെ കൂടി ശക്തിയിലാണ് ബസ് ഓടുന്നത് എന്ന് തോന്നി. എന്നിലേക്കും അത് പടരുന്നതായി സങ്കല്പിച്ച് ആനന്ദം കൊള്ളുകയും ചെയ്തു.ഇത്തരം ഉദ്യോഗസ്ഥരാണ് ഇന്നത്തെ കേരളത്തിന് വേണ്ടത് എന്ന വാക്യം തെളിഞ്ഞു 9. 20 ന് കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ ഇറങ്ങുമ്പോൾ ഞാൻ അയാളെ നോക്കി. മാസ്ക് എൻ്റെ നന്ദിഭാവത്തെ മറച്ചുപിടിച്ചിരിക്കയാണ് എന്നതിൽ സങ്കടം തോന്നി.
കണ്ടക്ടറുടെ പേരറിയാൻ ബാഡ്ജ് തുണയായി: പ്രജീഷ്. അപ്പോൾ അയാൾ വാതിലോളം വന്നു. ചങ്കുവെട്ടിയിൽ നിന്ന് കയറുന്ന ഒരാളുടെ പെട്ടികൾ ബസിൽ എടുത്തു വെക്കാനായിരുന്നു അത്.അത് പോലെ മറ്റൊരു സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം ചേട്ടന്റെ മകൻ തിരുവാങ്കുളത്തു നിന്നും മൂവാറ്റുപുഴ വരെ യാത്ര ചെയ്തു.വണ്ടിക്കൂലിയുടെ ബാക്കി തുകയായ എഴുപതു രൂപ വാങ്ങാൻ അയാൾ മറന്നു പോയി.നൽകാൻ കണ്ടക്ടറും.ബസിൽ നിന്നിറങ്ങി കൊറേക്കഴിഞ്ഞാണു മോൻ ഈ അബദ്ധം തിരിച്ചറിഞ്ഞത്‌.ഉടൻ ഡിപ്പോയിൽ വിളിച്ചപ്പോൾ അവർ കണ്ടക്ടറുടെ ഫോൺ നമ്പർ തന്നു.മൂപ്പരെ വിളിച്ച്‌ കാര്യം പറഞ്ഞപ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.അയ്യോ ക്ഷമിക്കണേ ഞാൻ മറന്നുപോയതാ.നല്ല തിരക്കുണ്ടായിരുന്നു ബസിൽ.അതുകൊണ്ടാണേ.ഗൂഗിൾ പേ ഉണ്ടെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പണം അയച്ചു തരാം.മോന്റെ കയ്യിൽ വേറെ പൈസ ഉണ്ടായിരുന്നോ? അവൻ വീട്ടിലെത്തിയോ?”ഇത്രയും പറയുകയും ഉടൻ തന്നെ പൈസ ഗൂഗിൾ പേ ചെയ്യുകയും ചെയ്തു.ഇതുപോലുള്ള യുവാക്കളാണു പൊതുമേഖലയുടെ ജീവൻ