ബന്ധം വിട്ടുപോന്ന സ്ത്രീകളിൽ 99% പേർക്കും ഈ പരിഗണന കിട്ടില്ല അവൾ പെട്ടെന്ന് വെടി ആയി മാറും പുരുഷൻ വെടി ആവുന്നുമില്ല കുറിപ്പ്

EDITOR

എനിക്ക് എന്റെ പുരുഷ സുഹൃത്തുക്കളോടുള്ള റെസ്‌പെക്ട് കൊണ്ട് പറയുന്നു. നിങ്ങളിൽ കുറച്ചു പേർക്കേങ്കിലും പലരുമായും പരസ്പര സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിട്ടുണ്ടാവും നിങ്ങൾ പരസ്പരം പ്രണയപൂർവ്വം ചാറ്റ് ചെയ്തുകാണും. നിങ്ങൾക്കു ഭാര്യ /പാർട്ണർ ഉള്ളപ്പോൾ തന്നെ അവരുമായി പരസ്പര സമ്മതത്തോടെ സെ  ക്സ് ഉണ്ടായിട്ടുണ്ടാവും. പക്ഷെ അതിനെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവസാനിപ്പിക്കുന്ന രീതി കൃത്യമായി പരിശോധിക്കപ്പെടും. നിങ്ങൾക്കു നിങ്ങൾ അത് അവസാനിപ്പിച്ച രീതി പ്രശ്നമുള്ളതല്ലെന്നു തോന്നാം. എന്നാൽ നിങ്ങളുമായി ബന്ധം പുലർത്തിയിരുന്ന വ്യക്തിയോട് ആ ബന്ധം അവസാനിപ്പിക്കുവാൻ വേണ്ടി ദയാരാഹിത്യത്തോടെ പെരുമാറിയിട്ടുള്ളതായി അവർക്കു അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ,അവർക്ക് ആ വേർപിരിയലിനെ മറികടക്കാൻ ആയിട്ടില്ലെങ്കിൽ, അത് അവരുടെ മനോനിലയെ ബാധിക്കുന്നുവെങ്കിൽ ഈ പറഞ്ഞ പരസ്പര സമ്മതത്തോടെയുള്ള സെ ക്സ് എന്നുള്ളതൊന്നും അവിടെ പരിഗണിക്കപ്പെടില്ല എന്നുള്ളത് തിരിച്ചറിയുക.

അത്തരം ഒരു ബന്ധത്തിൽ നിന്നും ഇറങ്ങുന്ന ഒട്ടു മുക്കാലും പുരുഷന്മാരെയും അവരുടെ ഭാര്യമാർ മിക്കപ്പോഴും “എന്റെ ഭർത്താവ് തെറ്റ് തിരുത്തി തിരിച്ചു വന്നു “എന്ന രീതിയിൽ സ്വീകരിച്ചേക്കും (തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് നീന എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട് ) .ഭാര്യയേയും, അമ്മയെയും, മക്കളെയും ടൂൾ ആക്കിയാണ് മിക്ക പുരുഷന്മാരും രക്ഷപ്പെടുന്നത് തന്നെ.അയാളുടെ സാമൂഹിക ഇടങ്ങൾ താൽക്കാലികമായി അടഞ്ഞാലും തിരിച്ചെത്തുവാൻ പ്രയാസമുള്ളതല്ല. അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ ബന്ധത്തിൽ നിന്നും വിട്ടുപോന്ന സ്ത്രീകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം പേർക്കും ഈ പരിഗണന കിട്ടില്ല. ഭർത്താവ്, മക്കൾ സുഹൃത്തുക്കൾ സഹോദരങ്ങൾ ഇവരാരും അവരെ സ്വീകരിക്കാൻ തയ്യാറാവില്ല .അവൾ പെട്ടെന്ന്’ വെടി ‘ ആയി മാറ്റപ്പെടും. പുരുഷൻ വെടി ആവുന്നുമില്ല. ഇത്തരം ക്രൂരമായ പേരുകൾ ഏറ്റു വാങ്ങുവാൻ വിധിക്കപ്പെടുന്ന സ്ത്രീകൾ ഈ ട്രോമയ്‌ക്കൊപ്പം, കുടുംബജീവിതവും, സാമൂഹിക ജീവിതവും, തൊഴിൽ പരിസരവും ‘കൂൾ’ ആയി നേരിടുന്നതായി ഭാവിക്കേണ്ടി വരും അതവരിൽ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. അങ്ങനെ തകർന്ന സ്ത്രീകളെ ഉൾക്കൊള്ളുവാൻ പറ്റാവുന്ന തരത്തിൽ ഇന്ത്യൻ സമൂഹം വളർന്നിട്ടില്ല. ഇതു തിരിച്ചറിഞ്ഞിട്ടാണ് അവർ കടന്നു പോകുന്ന മാനസിക അവസ്ഥ പീഡനം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജുഡീഷ്യൽ സഹായം സ്ത്രീക്ക് ലഭ്യമാക്കുന്നത്.എത്ര കരുതലോടെയും, സ്നേഹത്തോടെയും ആണ് ഒരാളുമായി പരസ്പര സമ്മതത്തോടെ സെക്സ് ഉണ്ടാവുന്നത് അതേ ബഹുമാനത്തോടെയും, സ്നേഹത്തോടെയും, ഇണക്കത്തോടെയും വേണം ഉറച്ചുപോയ ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടതും.

അതല്ലായെങ്കിൽ അത് ശിക്ഷാർഹമാണ്.രണ്ട് കൂട്ടരും ഉറ്റ സുഹൃത്തുക്കളുടെയോ, മന:ശാസ്ത്ര വിദഗ്ദ്ധരുടെയോ നിരന്തര കരുതലിൽ ആവേണ്ടത് അത്യാവശ്യവുമാണ്.നടപ്പിലാക്കാൻ പാടുള്ളതാണെന്നു അറിയാം ബന്ധം അവസാനിപ്പിക്കുമ്പോൾ ഇരുകൂട്ടരും മറ്റെയാൾ ഓക്കേ ആണെന്ന് ഉറപ്പ് വരുത്തണം. നേരിട്ട് സാധിക്കുന്നില്ലെങ്കിൽ സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കണം.അങ്ങനെ അതീവ സൂക്ഷ്മതയോടെ മനസിന്റെ വേദനയെ പരിഗണിച്ചുകൊണ്ട് ബന്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അത് പീഡനം ആയി മാറും. അതിന്റെ പ്രത്യാഘാതങ്ങൾ വലുതാണ്. ഇത്തരം സന്ദർഭങ്ങളിൽ സുഹൃത്തുക്കൾ ദീർഘകാലക്ഷമയോടെ വിശ്വസ്തതയോടെ പെരുമാറണം., ഇതിനൊന്നും അവസരം ഇല്ലാത്തവരുണ്ട് ഒരു നല്ല സുഹൃത്ത്‌ പോലും ഇല്ലാത്തവരുണ്ട്. പരസ്പരം കര കയറുവാൻ സഹായിക്കുക എന്നത് സ്വാഭാവികമായി നമ്മളൊക്കെ കാണിക്കേണ്ട ജനാധിപത്യ ബോധമാണ്. എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വേണം മി ടു വിനെയും, അതിന് ശേഷമുള്ള ചർച്ചകളെയും പരിഗണിക്കേണ്ടത് വിജയ് ബാബു എന്ന പാട്രിയാർക്കിയേ തുറന്നു കാട്ടിയ നടിക്കൊപ്പം.

മൃദുല ദേവി എസ്