തൂങ്ങിയ ചാടിയ ഒത്തിരി ഉള്ള വയർ അഭംഗി അല്ല സ്ത്രീകളെ.സീറോ സൈസും കുഴിഞ്ഞ പൊക്കിളും മാത്രമാണ് ഭംഗി എന്ന ചിന്തയെ പൊളിച്ച് എഴുതി

EDITOR

കഴിഞ്ഞ ദിവസങ്ങളിൽ fb വാളിൽ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ചിത്രമാണ് ഇത്! And I highlight it, personal favourite I have been a fatty one from my early 20s itself. ഇരുപതാം വയസ്സിൽ അമ്മ ആയതിനു ശേഷം ശരീരഭംഗി എന്ന outfit ലേക്ക് ഞാൻ നോക്കിയത് കഴിഞ്ഞ കുറച്ച് നാൾ മുന്നേ മാത്രം ആണ്.എടോ.. കൊള്ളാടോ..പക്ഷേ തടി കുറയ്ക്കണം കേട്ടോ” എന്നുള്ള സ്ഥിര പല്ലവിക്ക് എൻ്റെ കൊച്ചിൻ്റെ അത്ര തന്നെ പ്രായം ഉണ്ട്. Body shaming അതിൻ്റെ എല്ലാ വശങ്ങളിലും കേൾക്കാറുണ്ട്. ഒരു ഡിപി ഇട്ടാലോ, ഇഷ്ടപെട്ട വസ്ത്രം ധരിച്ചൊരു ഫോട്ടോ ഇട്ടാലോ ആദ്യം വരുന്ന പ്രതികരണം “തടിച്ചു ല്ലേ”, “ഇരുന്ന് അങ്ങ് കഴിക്കുവാന്ന് തൊന്നുന്നല്ലോ”, “ജോലി ഒന്നും ഇല്ല ല്ലെ വീട്ടിൽ”, “എങ്ങോട്ടാടോ ഈ തടിച്ച് തടിച്ച് പോകുന്നെ”, “നിന്നെ കണ്ടാൽ എന്നെക്കാൾ പ്രായം തോന്നിക്കും ഇപ്പൊ” തുടങ്ങിയവയാണ്. ഇവിടുത്തെ societal standards നേക്കാൾ മേലെ തടി ഉള്ള ഏതൊരാളും കേൾക്കേണ്ടി വരുന്ന ചുരുക്കം ചില comments ആണ് ഇത്.Unhealthy ആകുക, അതിനെ സപ്പോർട്ട് ചെയുക എന്നൊന്നും ഇത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നില്ല.

എന്നാലും സ്ത്രീകളെ സംബന്ധിച്ച് നോക്കുമ്പോ, പലർക്കും ഈ രീതിയിലുള്ള പ്രതികരണങ്ങൾ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രസവം കഴിഞ്ഞ് വന്ന വയറും അത് കാരണം ഉണ്ടാകുന്ന കളിയാക്കലുകളും കൊണ്ട് പ്രസവത്തിന് മുന്നേ ഉപയോഗിച്ചിരുന്ന പിന്നീട് ഉപയോഗിക്കാൻ മടിച്ച് മാറ്റി വെച്ചിരിക്കുന്ന ഒത്തിരി വസ്ത്രങ്ങൾ പലരുടെയും കബോർഡിൽ ഉണ്ടാകും, including mine.
അസുഖങ്ങൾ കാരണം തടി വരുന്നതിനെ കുറിച്ച് എത്ര പേർക്ക് ധാരണ ഉണ്ട്. കഴിഞ്ഞ നാളുകൾക്ക് ഇടയിൽ അലോപെഷ്യ എന്ന രോഗവും അതിൻ്റെ പരിണിത ഫലങ്ങളും ചർച്ച ആയപ്പോ PCOD എന്ന രോഗത്തെ പറ്റിയാണ് ഞാൻ ഓർത്തത്. PCOD മൂലം വരുന്ന മാറ്റങ്ങൾ എത്ര പേർക്ക് അറിയാം. അവരോട് പോയി Gym പോക്കൂടെ, വീട്ടിൽ എന്തേലും ഒക്കെ എക്സർസൈസ് ചെയ്യണം, യൂട്യൂബിൽ എന്തെല്ലാം കിട്ടും, ന്തെലുമോക്കെ ചെയ്തൂടെ എന്നോക്കെ സ്നേഹത്തോടെ ചോദിക്കുന്ന ഒരു തരം കൂട്ടരുണ്ട്. നല്ല വൃത്തികേട് ആണ് ഇങ്ങനെ എന്നുള്ള ബോധം ഒരാളുടെ ഉള്ളിൻ്റെ ഉള്ളിൽ ഇൻജക്റ്റ് ചെയ്തു വെക്കുന്ന ആ സ്നേഹം പലപ്പോഴും വിഷം ആകാറുണ്ട്. പൊതുപരിപാടി വരുമ്പോളോ ഇഷ്ടപെട്ട വസ്ത്രം ധരിക്കുമ്പോ ഒക്കെ അതിങ്ങനെ ഉള്ളിന്ന് തികട്ടി വരും.

എത്ര തന്നെ അതിനെ overcome ചെയ്യാൻ നോക്കിയാലും വല്ലാത്തൊരു അരക്ഷിതാവസ്ഥ ശരീരത്തിന് മേൽ കൂട് കൂട്ടി മനസ്സിനെ നോവിക്കും.എൻ്റെ ശരീരം എൻ്റെ മാത്രം ആണ്, അനാരോഗ്യകരമായ ഒന്നും ഇല്ലാത്തിടത്തോളം അതിൻ്റെ രൂപം എങ്ങനെയും ആകട്ടെ എന്ന് വിചാരിക്കാൻ കഴിയുന്നവർ കുറവാണ്.നമ്മുടെ qualification, കഴിവുകൾ, പദവികൾ, നിലപാടുകൾ എല്ലാം ഇതിൻ്റെ മേൽ പാട മൂടുന്നത് പോലെ ആകുന്നത് പല തവണ കണ്ടും കേട്ടും അനുഭവിച്ചും പരിചയം ഉണ്ട്. പുരോഗമന സിംഹങ്ങൾ ഉൾപ്പടെ ഒളിഞ്ഞും തെളിഞ്ഞും ഇതിന് ഭാഗം ആകാറുണ്ട് എന്നുള്ളതാണ് രസം. കരീന കപൂറിനെ കണ്ടില്ലേ.എൻ്റെ കുഞ്ഞമ്മയെ കണ്ടില്ലേ.. അവരൊന്നും പ്രസവിച്ചിട്ടും ഒരു മാറ്റോം ഇല്ല എന്നുള്ള പറച്ചിലുകൾക്ക് “അയിന്” എന്നുള്ള ഒറ്റ മറുപടിയിൽ തീർക്കാൻ ഒത്തിരി നാളത്തെ പരിശ്രമം വേണ്ടി വന്നൊരാൾ എന്ന നിലക്ക് എനിക്കീ ചിത്രം പേഴ്സണൽ favorite തന്നെ ആണ്.തൂങ്ങിയ ചാടിയ ഒത്തിരി ഉള്ള വയർ അഭംഗി അല്ല സ്ത്രീകളെ.സീറോ സൈസും കുഴിഞ്ഞ പൊക്കിളും മാത്രമാണ് ഭംഗി എന്ന ചിന്തയെ പൊളിച്ച് എഴുതുന്നോരു ഫോട്ടോയാണ്. കോൺഫിഡൻസ് ആണ് ഇതിൻ്റെ മുഖമുദ്ര.Deconstruction നടത്തേണ്ട കാര്യങ്ങൾ ഇത്തിരി വൈകി ആണേലും അത് ചെയുക തന്നെ വേണം.
Being fat is not a crime!
എഴുതിയത് :Thasmiya Fathima Rasheed.