എന്തിനാണ് റെയിൽവേ സ്റ്റേഷനെ ജംഗ്‌ഷൻ എന്ന് പറയുന്നത് എന്ന് ഇന്നും 99 % ആളുകൾക്കും അറിയില്ല

    0
    80

    റെയിൽവേ ജംഗ്ഷനുകൾ എന്നാൽ എന്ത്.?കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഏതെല്ലാം.?രണ്ട് റെയിൽവേ ജംഗ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ ഏതാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളും ഉള്ള ജംഗ്ഷൻ ഏതാണ്.?ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏതാണ്.രണ്ടിൽക്കൂടുതൽ വ്യത്യസ്തമായ ദിശയിലേക്കു ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനുകളെയാണ് ജംഗ്ഷൻ എന്നു വിളിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതൽ ട്രെയിനുകൾ ലഭിക്കും എന്നതാണ് ജങ്ഷന്റെ പ്രത്യേകത.മികച്ച സൗകര്യങ്ങളാണ് ജങ്ഷൻ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഇവയൊക്കെയാണ്.

    എന്താണ് റെയിൽവേ ജംഗ്‌ഷൻ എന്ന് ഇന്നും പലർക്കും അറിയില്ല എന്താണ് ജങ്ഷന് എന്ന് നോക്കാം. മൂന്നോ അതിലധികമോ ലൈൻസ് വന്നു ചേരുന്നതോ പോകുന്നതോ അല്ലെങ്കിൽ അവിടുന്ന് പുറപ്പെടുന്ന റെയിൽ ഉണ്ടെങ്കിലോ അതിനെ ഒരു ജങ്ഷൻ എന്ന് നമുക്ക് പറയാം പാലക്കാട് ജംഗ്ഷൻ:പാലക്കാട് ജില്ലയിലെ പ്രമുഖ റെയിൽവേ ജംഗ്ഷനാണിത് ഒലവക്കോട് ജങ്ഷൻ അഥവാ ഗേറ്റ് വേ ജങ്ഷൻ ഓഫ് കേരള എന്നറിയപ്പെടുന്ന ഇതിലൂടെയാണ് തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകൾ പ്രധാനമായും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഷൊർണൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്.കേരളത്തിലെ ഏറ്റവും വൃത്തിയുള്ള ജങ്ഷൻ സ്റ്റേഷൻകൂടിയാണ് ഇത്.അഞ്ച് പ്ലാറ്റ്ഫോമുകളുള്ള ഈ ജങ്ഷൻ സ്റ്റേഷൻ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന മമ്മൂട്ടി-മോഹൻലാൽ ട്രെയിൻ സിനിമയിൽ മനോഹരമായി കാണിക്കുന്നുണ്ട്.രണ്ട് റെയിൽവേ ജങ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ലയാണ് പാലക്കാട്.

    ഷൊർണൂർ ജംഗ്ഷൻ പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയോരത്താണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷനായ ഷൊർണൂർ നിലകൊള്ളുന്നത്. മംഗലാപുരം,പാലക്കാട്, എറണാകുളം,നിലമ്പൂർ എന്നീ നാല് വ്യത്യസ്ത റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളും ഉള്ളത് (ഏഴ് എണ്ണം) ഈ ജങ്ഷൻ സ്റ്റേഷനിലാണ്.നാല്-അഞ്ച് പ്ലാറ്റുഫോമുകൾക്കിടയിൽ മനോഹരമായ ചെറിയ പൂന്തോട്ടവുമുണ്ട്.ഇവിടെനിന്ന് ദിവസവും സർവീസ് നടത്തുന്ന ഏക എക്സ്പ്രസ് ട്രെയിനാണ് തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ്.എറണാകുളം ജംഗ്ഷൻ:എറണാകുളം ജങ്ഷനാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ജങ്ഷൻ.എറണാകുളം സൗത്ത് എന്നറിയപ്പെടുന്ന ഇവിടെ ആറു പ്ലാറ്റുഫോമുകളാണുള്ളത്.കേരളത്തിൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ ജങ്ഷനാണിത്.കോട്ടയം,ആലപ്പുഴ കൊച്ചിൻ ഹാർബർ ടെർമിനസ്,തൃശ്ശൂർ എന്നീ റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.

    കായംകുളം ജംഗ്ഷൻ:കേരളത്തിലെ ഏറ്റവും തിരക്കുകുറഞ്ഞതും , ചെറുതുമായ ഈ ജങ്ഷൻ ആലപ്പുഴ ജില്ലയിലാണ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.കൊല്ലം ജംഗ്ഷൻ :തെക്കൻ കേരളത്തിലെ ഏറ്റവും പ്രമുഖ റെയിൽവേ ജങ്ഷനാണ് ഇത്.ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയതും കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോമും ഇവിടെയാണ്.പ്ലാറ്റ്ഫോം ഒന്നും , ഒന്ന് എ.യും കൂടിച്ചേരുമ്പോൾ ആകെ നീളം 1180.5 മീറ്റർ ആണ്.ആറു പ്ലാറ്റ്ഫോമുകളുള്ള ഇതിലൂടെ കടന്നുപോകുന്ന റൂട്ടുകൾ തിരുവനന്തപുരം, തെങ്കാശി,കായംകുളം എന്നിവിടങ്ങളിലേക്കാണ്.മെമു ട്രെയിൻ സർവീസുകൾക്ക് പ്രശസ്തമാണ് ഈ ജംഗ്ഷൻ.ഒരു സ്റ്റേഷന് രണ്ട് പ്ലാറ്റ്ഫോം ഉണ്ടാകും.എന്നാല്‍ രണ്ട് ഭാഗത്തേയും പ്ലാറ്റ്ഫോമുകള്‍ രണ്ട് സ്റ്റേഷനുകളായ സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍, ബേല്‍പ്പൂര്‍ സ്റ്റേഷനുകള്‍ . ഒരേ സ്ഥലത്ത് റെയില്‍വേ ലൈനിന്‍റെ അപ്പുറവും ഇപ്പുറവുമാണ് സ്ഥിതി ചെയ്യുന്നത്.

    ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം കർണാടകയിലെ ഹുബ്ബള്ളിയില്‍ നിര്‍മ്മാണം നടക്കുന്നു.ഹുബ്ബള്ളി റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമാണ് ഏറ്റവും നീളമുള്ള പ്ലാറ്റ്‌ഫോമായി മാറുന്നത്.നിലവില്‍ ഒന്നാം നമ്പര്‍ പ്ലാറ്റഫോമിന്റെ നീളം 550 മീറ്റര്‍ ആണ്.പണി പൂർത്തിയാകുമ്പോൾ ഇതിന്റെ നീളം 1,400 മീറ്ററാക്കും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്യത്ത് നിലവിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഉള്ളത്.ഇവിടുത്തെ പ്ലാറ്റ്‌ഫോമിന്റെ നീളം 1,366 മീറ്ററാണ്. ഈ റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമത്തിലാണ് ഹുബ്ബള്ളി റെയില്‍വേ.അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കാണ് കേരളത്തിലെ റെയിൽവേ ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. ചുരുക്കം ചില റൂട്ടുകൾ പൂർണമായും കേരളത്തിനുള്ളിലാണ്. കേരളത്തിലെ പ്രമുഖ റെയിൽവേ റൂട്ടുകൾ ഇവയാണ്.1.തിരുവനന്തപുരം-എറണാകുളം (കോട്ടയം വഴി)  2.തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി)3.എറണാകുളം-ഷൊർണൂർ (ഏറ്റവും കൂടുതൽ ട്രെയിനുകളുള്ള റൂട്ട്)4.തൃശ്ശൂർ-ഗുരുവായൂർ (നിലവിൽ പാസഞ്ചർ ട്രെയിൻ ഓടുന്ന ഏറ്റവും ചെറിയ റൂട്ട്)5.ഷൊർണൂർ-മംഗലാപുരം (കർണാടക) 6.കൊല്ലം-തെങ്കാശി (തമിഴ്നാട്)7.പാലക്കാട്-പൊള്ളാച്ചി (തമിഴ്നാട്)8.എറണാകുളം-കൊച്ചിൻ ഹാർബർ ടെർമിനസ് (ഏറ്റവും ചെറിയ റൂട്ടാണ്. പക്ഷേ, നിലവിൽ പാസഞ്ചർ ട്രെയിനുകളില്ല)9.ഷൊർണൂർ-നിലമ്പൂർ റോഡ് (ഏറ്റവും പരിസ്ഥിതിസൗഹൃദമായ റെയിൽ റൂട്ട് )10.തിരുവനന്തപുരം-കന്യാകുമാരി (തമിഴ്നാട്)കേരളത്തെ തമിഴ്നാടുമായാണ് ഏറ്റവും കൂടുതൽ റെയിൽ റൂട്ടുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്.

    കടപ്പാട്: