ഫ്ലാറ്റിനു മുന്നിൽ ഡലിവറിബോയ് ബൈക്ക് ഒതുക്കി കഴിക്കാൻ ഒരുങ്ങുന്നു ഇ ചൂടത്തു എന്തെന്ന് ആലോചിച്ചപ്പോൾ കാര്യം മനസിലായി കുറിപ്പ്

EDITOR

അല്പം മുൻപാണ് ഫ്ലാറ്റിനു മുന്നിലെ നടപ്പാതയിൽ യൂണിഫോം ധരിച്ച ഒരു ഡലിവറിബോയ് തന്റെ ബൈക്ക് സൈഡിൽ ഒതുക്കി പാതയോരത്തു ഒരു ടവ്വൽ വിരിച്ചു ഒരു കുപ്പി വെള്ളവും കുറച്ചു പഴങ്ങളും എടുത്തു വെച് അവിടെ ഇരിക്കാൻ ഒരുക്കം കൂട്ടുന്നതുകണ്ടു . പാകിസ്താനിയോ അഫ്ഗാനിയോ ആണെന്ന് തോനുന്നു .
ജലപാനമില്ലാതെ കൊടും ചൂടിൽ പകൽ മുഴുവൻ ഓടിയ ഷീണവും കരിവാളിപ്പും അയാളുടെ മുഖത്തു കാണുവാനുണ്ട് .. ബാങ്ക് വിളികേട്ട് ഇന്നത്തെ തന്റെ വൃതം അവസാനിപ്പിക്കുവാൻ അയാൾ കാത്തിരിക്കുകയാണ് എന്നു മനസിലായി .
ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു അയാളെ കടന്നു പോകവെയാണ് പത്തു അമ്പതു വയസു തോന്നിക്കുന്ന ദാവണി പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ കയ്യിൽ ഒരു പൊതിയുമായി അയാളുടെ അടുക്കലേക്കു നടന്നു വരുന്നത് കണ്ടത് .

യെ മെ അപ് കേലിയെ ലായ ഹേ ഘാലിജിയെ എന്ന് പറഞ്ഞു അയാളെ ഏല്പിക്കുന്നതും അയാൾ അത് കൈ നീട്ടി വാങ്ങുന്നതും കണ്ടുംനോമ്പുകാലത്തു ഇതൊക്കെ സാധാരണമായിരിക്കാം . പക്ഷെ ഇത്തരം കാഴ്ചകൾ കാണുബോൾ കണ്ണുനീറുന്ന സൂക്കേട് ഉള്ളതുകൊണ്ട് എനിക്കിത് ഇന്നുകണ്ടു ഏറ്റവും മനോഹരമായ ദൃശ്യാനുഭവമായി , പള്ളിയിൽ ഒന്നുപോയില്ല എങ്കിലും ഓശാന ഞായർ കളറായി
അധികമാരിലും എത്താത്തതുകൊണ്ട് വിലക്കുകഴിയാതെ ഇനി പോസ്റ്റ് ഇടുന്നില്ല എന്നുകരുതിയതാണ് .പക്ഷെ ഇങ്ങനെ ചില മനുഷ്യരെ കാണുമ്പോൾ അവരെപ്പറ്റി രണ്ടുവാക്കു പറയാതെ പോവുന്നതെങ്ങനെ.

എഴുതിയത് : വർഗ്ഗീസ്‌ പ്ലാന്തോട്ടം