ലോൺ കൃത്യമായി അടക്കാതെ മൂന്നു നാല് മാസ൦ കൂടുമ്പോൾ ഒരുമിച്ചു അടച്ചാൽ അത് ബാങ്ക് വിഴുങ്ങും പലിശ ഇനത്തിൽ ലോൺ എടുക്കുന്നവർ ശ്രദ്ധിക്കേണ്ടത്

EDITOR

ലോൺ എടുത്തു വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ആണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്.നിങ്ങൾ ലോൺ എടുക്കാൻ പേടിക്കുന്നതിനു കാരണം മുൻപ് ലോൺ എടുത്തു അടക്കാൻ കഴിയാതെ വന്ന ആളുകളുടെ അനുഭവം കൊണ്ടാകും. അതിനു പ്രധാന കാരണം അവരുടെ കയ്യിലെ മിസ്റ്റെക് ആണ് എന്ന് ആദ്യം മനസിലാക്കണം.പിന്നെ ഉള്ളത് നിങ്ങൾക്ക് മുടക്കം വരാതെ ലോൺ അടക്കാൻ സാധിക്കും എന്ന വിശ്വാസം ഉണ്ടെങ്കിൽ ഉറപ്പായും ലോൺ എടുത്തെങ്കിലും ഒരു വീട് വെക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.കാരണങ്ങൾ ദിവസവും സാധന സമഗ്രികൾക്ക് വില കൂട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ നമ്മളുടെ കൈയ്യിൽ പൈസ ഒപ്പിച്ചു വരുമ്പോൾ ഓരോ ഘട്ടത്തിലും പ്രതിക്ഷിക്കുന്നതിനെക്കാൾ പൈസ ചെലവാകും വർഷങ്ങൾ നമ്മളും അതിന്റ പിന്നിൽ നടക്കണം വാടക കൊടുത്തു താമസിക്കുന്നവർക്കൊക്കെ ലോൺ വലിയ ഉപകാരമാണ്.ലോൺ എടുക്കാൻ പോകുമ്പോൾ നിരാശ പെടുത്താനും ആളുകൾ ഉണ്ടാകും നിങ്ങളുടെ ആത്മ വിശ്വാസം ആണ് നിങ്ങളെ നയിക്കേണ്ടത്. അപ്പോൾ തുടങ്ങുവല്ലേ.

നിങ്ങൾ ലോൺ എടുക്കുമ്പോൾ നിങ്ങളുടെ വീട് പൂർത്തിയാക്കാൻ കഴിയുന്ന പണം ഉണ്ടാകണം. പരമാവധി നിങ്ങൾക്ക് എത്ര ലോൺ കിട്ടുമോ ആ തുക ലോൺ ആയി അപ്രൂവ് ചെയ്യണം. അത്രയും തുക നിങ്ങൾക്ക് ആവശ്യം ഇല്ലെങ്കിലും കുഴപ്പം ഇല്ല.
നിങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ ഉള്ള പൈസ വാങ്ങികഴിഞ്ഞാൽ ആ തുകയിൽ ലോൺ Let’s end ചെയ്യാം ആ തുകയിൽ monthly emi കാൽക്കുലേറ്റർ ചെയ്യാം.ആറു മാസം കാലവതി നിങ്ങൾക്ക് ബാങ്ക് നൽകും അതുവരെ ഉള്ള തുക നമ്മൾ വാങ്ങുന്നത് അനുസരിച്ചു ഇന്ട്രെസ്റ്റ് മാത്രം അടച്ചു പോകണം 6 മാസം മുതൽ പ്രിൻസിപ്പൽ ചേർത്തു അടക്കേണ്ടി വരുംഈ 6 മാസം കൊണ്ട് വീട് പണി പൂർത്തിയാക്കാൻ പരമാവധി നിങ്ങൾ ശ്രദ്ദിക്കുക.ലോൺ എടുത്തു കഴിഞ്ഞു പുറത്തു നിന്നും നിങ്ങൾ വേറെ വലിയ കടങ്ങൾ വാങ്ങാൻ നിൽക്കരുത്. അവിടെ നിങ്ങൾ പെട്ടുപോകും അതുകൊണ്ടാ മുകളിൽ ഞാൻ പറഞ്ഞത് പരമാവധി ലോൺ തുക കൂട്ടി എടുക്കാൻ. നിങ്ങൾക്ക് അധികം ചിലവ് വന്നാൽ ലോൺ തുകയിൽ തന്നെ കാര്യങ്ങൾ നടക്കും പിന്നീട് നിങ്ങളുടെ കയ്യിൽ അധികം വരുമാനം വരുന്നത് അനുസരിച്ചു ബാങ്കിൽ അടച്ചു ലോണിൽ പ്രിൻസിപ്പൽ തുക കുറവ് വരുത്താൻ കഴിയും.

ഒരിക്കലും ലോൺ തുക emi അടവ് മുടക്കം വരാതെ നോക്കുക.ഉദ: ചിലർ ലോൺ എല്ലാ മാസവുംകൃത്യമായി അടക്കാതെ 3 or 6 മാസമൊക്കെ ആകുമ്പോൾ ഒരു നിശ്ചിത തുക കൊണ്ടു പോയി ഒരുമിച്ചു ബാങ്കിൾ അടക്കും അങ്ങനെ അടച്ചാൽ പലിശയിൽ ആകും ആ തുക കേറി പോകുന്നത് നിങ്ങളുടെ പ്രിൻസിപ്പൽ കുറയില്ല.ഓരോ മാസവും മുടക്കം വരാതെ emi അടക്കുക എന്തെങ്കിലും അത്യവശ്യം വന്നുപോയാൽ മറ്റുള്ള ആരിൽ നിന്നെങ്കിലും കടം വാങ്ങി ആ കാര്യം ചെയ്യുക. ലോൺ തുക എടുത്തു മറിക്കരുത്.ലോൺ തുക 1 മാസം നമ്മൾ മുടക്കം വരുത്തിയാൽ ആ 2 ആം മാസം അടവ് 2 emi ഒരുമിച്ചും 1 മാസത്തെ ഇന്ററെസ്റ്റും അതിന്റെ കൂട്ടു പലിശ യും കൂടി ഒരുമിച്ചു അടക്കേണ്ടി വരും ചിലപ്പോൾ അതു നമ്മളെ കൊണ്ടു കഴിയാതെ വന്നാൽ മുടക്കം കൂടി കൂടി പോകും തുക വീണ്ടും ഇരട്ടി ആയി കേറി വരും.ലോൺ തുക 10 ലക്ഷം ആണെങ്കിൽ നിങ്ങൾക്ക് 15 yr emi മാസം 6.5% പലിശയിൽ 8711 രുപ അടവ് വരും.ഒരു മാസം മുടക്കം വന്നാൽ പിറ്റേ മാസം അതു 8711+8711+5416+22838 രൂപ ആകും ചിലപ്പോൾ അതിലും കൂടും.നിങ്ങൾ ലോൺ തുക കടം വാങ്ങി എങ്കിലും അടച്ചാൽ 5416 രൂപ നിങ്ങൾക്ക് ലാഭിക്കാൻ കഴിയും.

ഒരു മാസത്തെ മുടക്കം ആണ് ഞാൻ ഈ പറഞ്ഞത്.മുടക്കം വന്നാൽ ലോണിൽ നിന്നും കര കയറാൻ സാധിക്കാത്തത് ഇതുകൊണ്ടാണ്.നിങ്ങൾ 10 ലക്ഷം ലോൺ എടുത്താൽ ഓരോ മാസവും അടക്കുന്ന പൈസയിൽ കൂടി അധികം തുക പ്രിൻസിപ്പൽ ചെയ്താൽ പലിശ കുറഞ്ഞു വരും നിങ്ങളുടെ ലോൺ പെട്ടെന്ന് അടഞ്ഞു തീരും.ഇപ്പോൾ നിങ്ങൾ ലോൺ എടുത്താൽ 10 ലക്ഷം രൂപ 15 വർഷം കാലാവതിയിൽ 6.5 % പലിശയിൽ ആണെങ്കിൽ അടവ് തീരുമ്പോൾ 1568000 രൂപ അടക്കേണ്ടി വരും. 15 വർഷം കൊണ്ട് 568000 ഇന്ട്രെസ്റ്റ് പോകും അതു വലിയ നഷ്ടം ഒന്നും അല്ല ഒരു വർഷം കൂടുന്തോറും വീട് വെക്കാൻ ചിലവ് കൂടുന്നത് കംപേർ ചെയ്താൽ ഒരിക്കലും ലോൺ നഷ്ട്ടം അല്ല.പിന്നെ ഓരോ ബാങ്കിലും പലിശ വ്യത്യാസം ആയിരിക്കും പലിശ മാറുന്നത് അനുസരിച്ചു മാസം അടവിലും വ്യത്യാസം ഉണ്ടാകും എന്തെന്നാൽ. നമ്മൾ ഓരോ ബാങ്കിലും അന്വഷിക്കുമ്പോൾ പലർക്കും പല റൂൾസ് ആയിരിക്കും അതുപോലെ intrest rate പലതാകും. ഞാൻ മുന്നേ example 6.5% പറഞ്ഞു എന്നെ ഉള്ളു. ഓരോ ബാങ്കിലും നിങ്ങൾ വിശദമായി അന്വഷിച്ചതിനു ശേഷം മാത്രം നിങ്ങൾക്ക് അനുയോജ്യം ആയതു തിരഞ്ഞെടുക്കുക.

നെറ്റിൽ നോക്കിയാൽ അറിയാൻ കഴിയും ഓരോ ബാങ്കിലെയും പലിശ നിരക്ക് പിന്നെ ബാങ്കിലെ മാനേജർ എങ്ങനെ ആണോ നമ്മോടു Behave ചെയ്യുന്നത് അതുപോലെ ആകും നമുക്ക് ലോൺ കിട്ടാനുള്ള ചാൻസ്.പിന്നെ നമ്മൾ 6.5 % നു 10 ലക്ഷം ലോൺ 15 yr മാസം EMI വരുന്നത് 8711 ആണെങ്കിൽ അതു 12% പലിശയിൽ ആകുമ്പോൾ 12001 രൂപ ആകും.Total 15 വർഷത്തേക്ക് 6.5%നിരക്കിൽ നമ്മൾ അടവ് തീരുമ്പോൾ 1568000 രൂപ യും ഇതിൽ പലിശ 568000 രൂപ 12% പലിശയിൽ 2160302 രൂപയും ആകും.ഇവിടെ പലിശ 1160302 ആകും.കഴിവതും പലിശ നിരക്ക് കൂടിയ സ്ഥലങ്ങളിൽ പോയി ലോൺ എടുക്കാതിരിക്കുക.അഥവാ അങ്ങനെ ലോൺ എടുത്തിട്ടുളവർ ആണെങ്കിൽ.നിങ്ങൾക്ക് അതേ ലോൺ പലിശ കുറവുള്ള മറ്റൊരു ബാങ്കുമായി ഡീൽ ചെയ്തു അവിടേക്ക് മാറ്റാൻ കഴിയും.പിന്നെ എടുത്തു പറയാൻ ഉള്ള ഒരു കാര്യം നിങ്ങൾക്ക് home loan എടുക്കുമ്പോൾ ബാങ്ക് Will be asked 2 ഇൻഷുറൻസ് പോളിസി അതു ഒന്നു വീടിനും മറ്റൊന്ന് വ്യക്തിക്കും. അതു കൂടി എടുക്കുന്നത് നിങ്ങളുടെ ചോയ്സ്. എടുക്കുന്നത് നല്ലതാണ് എന്നതാണ് എന്റെ അഭിപ്രായം.
മനുഷ്യന്റെ അവസ്ഥ അല്ലേ പറയാൻ പറ്റില്ല.

ഇൻഷുറൻസ് എടുക്കുമ്പോൾ ഒറ്റത്തവണ അടവ് മാത്രം എടുക്കുക ചിലർവർഷത്തിൽഅടവ് വരുന്നത് പറയും അതു എടുക്കരുത് അങ്ങനെ എടുത്താൽ വലിയ ഒരു തുക വർഷം തോറും നമ്മൾ അതിനു വേണ്ടി മാറ്റി വെക്കേണ്ടി വരും ഇനി മുമ്പ് 9 or 10 % പലിശ നിരക്കിൽ ലോൺ എടുത്തവർ ഉണ്ടാകും. ആ ബാങ്കിലെ ഇപ്പോഴത്തെ intrest rate എത്ര ആണെന്ന് തിരക്കുക എന്നിട്ടു update ചെയ്യുകയോ റേറ്റ് കുറവുള്ള മറ്റൊരു ബാങ്കിലേക്ക് ലോൺ മാറ്റുകയോ ചെയ്യുക.കൃത്യമായി ലോൺ അടഞ്ഞു പോകുന്നുണ്ട് എങ്കിൽ ആ ലോൺ തന്നെ നമുക്ക് പുതുക്കി തരുന്ന രീതിയും ഉണ്ട് വാഹനം വാങ്ങാനോ വീട് പുതുക്കി പണിയാനോ നമുക്ക് പിന്നീട് ഇതേ ലോണിൽ നിന്നും തന്നെ എടുക്കാനും കഴിയും.15or20 വർഷം അടക്കേണ്ടി വന്നാലും ഇന്നത്തെ മൂല്യം ആണ് നമ്മുടെ ലോൺ അടവിലെ ഏറ്റവും വലിയ പോയിന്റ്.പിന്നെ ഇവിടെ ksfe ചിട്ടിയെ കുറിച്ചു പലരും പറയുന്നത് കേട്ടു.അതിന്റെ സത്യാവസ്ഥ. നിങ്ങൾക്ക് ചിട്ടി അടഞ്ഞു തീരുന്നത് വരെ പൈസക്ക് അത്യാവശ്യം ഇല്ലെങ്കിൽ ksfe ചിട്ടി ലാഭം ആണ്.
അതിനു മുൻപ് ചിട്ടി പിടിച്ചാൽഅവർക്ക് വലിയ ഒരു തുക കുറവ് വരും.

അതിനു ശേഷം ആ ക്യാഷ് കിട്ടണം എങ്കിൽ ഈട് നൽകാൻ ഇരട്ടി വിലയിൽ കൂടുതൽ ഉള്ള വസ്തു വേണം. അല്ലെങ്കിൽഗോൾഡ്.അതും അല്ലെങ്കിൽ ആ തുകയ്ക്ക് മുകളിൽ അടവ് വന്നിട്ടുള്ള മറ്റൊരു ചിട്ടി ബോണ്ട് ആക്കണം . അല്ലെങ്കിൽ 2 gvt employees. ജാമ്യം നിക്കണം.ചിട്ടി പിടിക്കുമ്പോൾ ഉള്ള കുറവ് തുകയും 5% കമ്മീഷൻ. 12%gst.1% സെസ് എന്നിവ കുറയും ബാക്കി എത്ര യാണ് നിങ്ങൾക്ക് കിട്ടുക എന്നുകൂടി നോക്കണം.10 ലക്ഷം രൂപ ചിട്ടിപിടിച്ചാൽ നിങ്ങൾക്ക് ബോണ്ട് വെക്കാൻ 10 ലക്ഷം രൂപയുടെ വസ്തു ആണ് കയ്യിൽ ഉള്ളത് എങ്കിൽ ആ വസ്തുവിന് 5 ലക്ഷം രൂപ പരമാവധി അവർ ബോണ്ട് തരുകയുള്ളൂ.ബോണ്ട് വക്കാൻ ഇല്ലാത്ത ആളുകൾ എങ്ങനെ വലിയ ചിട്ടി പിടിച്ചു വീട് വെക്കും.ഒരുപാട് പൈസ ഉള്ളവർക്കും പലിശക്ക് കൊടുക്കുന്നവർക്കും ബിസിനസ് കാർക്കും ഒക്കെയാണ് ksfe ചിട്ടി കൊണ്ടു ഉപയോഗം അല്ലാതെ ഒരു വീട് ഉണ്ടാക്കാൻ കഷ്ട്ടപെടുന്ന ആളുകൾക്ക് ഒരു ഗുണവും ഇല്ല. എന്റെ അനുഭവം കൊണ്ടു പറഞ്ഞത.

ആ സമയം ലോൺ ആണെങ്കിൽ 15or 20 വർഷം കാലാവധി ആ തുകക്ക് നികുതി ഇളവ് ഉണ്ട് അങ്ങനെ നോക്കുമ്പോൾ പലിശ യിൽ ആ ലാഭം നമുക്ക് ഉണ്ടാകും.ഏതൊരു ലോൺ എടുക്കുമ്പോഴും നമ്മൾ കൃത്യമായി പലിശയും മുതലും അടഞ്ഞു പോകുന്നുണ്ടെങ്കിൾ ഒരു പ്രശ്നവും ഉണ്ടാകില്ല.അഥവാ മുടക്കം വന്നുപോയാൽ കൃത്യമായി ആ മുടക്കം വന്ന പലിശ എത്രയാണ് എന്നു നോക്കുക ആദ്യം intrest അടച്ചതിനു ശേഷം മാത്രം പ്രിൻസിപ്പൽ അടക്കുക. അതിനു ശേഷം emi മാസം ഉള്ളത് അടച്ചു തുടങ്ങുകയാണ് നല്ലത്.ഇതു എന്റെ ചെറിയ അറിവുകൾ മാത്രമാണ്.ക്രിത്യമായ റൂൾ സ് അതാതു ബാങ്കുകളുമായി ബന്ധപ്പെട്ടാൽ മാത്രേ അറിയാൻ കഴിയൂ.ഇനി ലോൺ എടുത്തു കഴിഞ്ഞു അടക്കാൻ ബുദ്ദിമുട്ട് ഉണ്ടായാൽ എന്തു ആണ് നമ്മുടെ മുന്നിൽ ഉള്ളവഴി എന്നു അടുത്ത പോസ്റ്റിൽ പറയാം.

കടപ്പാട് റിയാസ് യാസീൻ