ഇന്നലെ അയച്ചത് മരുമകൾ ഷജ്‌നയുടെ അടിയേറ്റു മയ്യത്തായ ആ ഉമ്മ കുറച്ച് നേരം ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ്

EDITOR

സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയെ അറിയാത്തവർ ചുരുക്കം ആണ് .അദ്ദേഹം ചെയ്യുന്ന നന്മകളിലൂടെ ആണ് അദ്ദേഹം കൂടുതലായും അറിയപ്പെടുന്നത് .അദ്ദേഹത്തിന്റെ പല ഫേസ്ബുക്ക് പോസ്റ്റുകളും ശ്രദ്ധേയമാണ് കാരണം അതിൽ കൂടുതലായും പറയുന്നത് പച്ചയായ ജീവിതങ്ങളെ കുറിച്ചാണ് .തെറ്റുകളിൽ നിന്ന് വലിയ തെറ്റുകളിലേക്ക് പോകുന്ന നമ്മുടെ സമൂഹത്തിനെ നേർവഴിക്ക് വഴി കാട്ടാൻ അദ്ദേഹത്തിന്റെ കുറിപ്പുകൾ ഒരു പരിധി വരെ സഹായകമാണ്.അല്പം മുൻപ് അദ്ദേഹം ഫേസ് ബുക്ക് വാളിൽ പങ്കു വെച്ച കുറിപ്പ് ഹൃദയത്തിൽ തൊടുന്നത് ആണ്.

ഇന്നലെ അയച്ച മയ്യത്ത് കഴിഞ്ഞ ആഴ്ച മരുമകൾ ഷജ്‌നയുടെ അടിയേറ്റ് മരിച്ച റൂബി മുഹമ്മദിൻ്റെതായിരുന്നു.കുറച്ച് നേരം ആ ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമളാൻ മാസത്തിലാണെന്ന് ഓർക്കണം. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസം.മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്നതിന് പകരം വാശിയിലൂടെയും, വെെര്യാഗ്യത്തോടെയും ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്..മുതിർന്നവർ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവർ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ വില തിരിച്ചറിയു.

ഇന്നലെ ആ ഉമ്മായുടെ ചിരിച്ചോണ്ട് കിടക്കുന്ന മുഖം കണ്ടപ്പോൾ അറിയാതെ മനസ്സ് വേദനിച്ച് പോയി.ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ, നിസ്സഹാനായി നിന്ന് പൊട്ടികരയുന്ന മകൻ സജു.വല്ലാത്ത അവസ്ഥയാണ് സജുവിൻ്റെത്.തൻ്റെ പരലോക ജീവിതത്തിൽ സ്വർഗ്ഗത്തിൻ്റെ അവകാശം തരേണ്ട സ്വന്തം ഉമ്മാനെ,തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായ ഭാരൃ തല്ലി കൊന്നു. എങ്ങനെ സഹിക്കുവാൻ കഴിയും ആ പൊന്നുമോന്.സമാധാനിപ്പിക്കാൻ വാക്കുകളെ പരതുകയായിരുന്നു ഞാൻ.മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു.മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.റബ്ബേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും നമ്മളെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാൻ പരിശുദ്ധ ഖുർ ആൻ നമ്മളോട് കർശനമായി പറഞ്ഞിരിക്കുന്നു.
പടച്ച തമ്പുരാൻ എല്ലാപേർക്കും പോറുത്ത് കൊടുക്കുമാറാകട്ടെ. ആമീൻ
അഷ്റഫ് താമലശ്ശേരി