വലിയ വീട് തുച്ഛമായ വാടക ആ അച്ഛനോടും അമ്മയോട് ഇത്ര ചെറിയ വാടക എന്തെന്ന് ചോദിച്ചു അവരുടെ മറുപിടി കണ്ണ് നിറച്ച

EDITOR

ഇന്നലെ വെറുതെ ഇരുന്നപ്പോൾ ഓ എൽ എക്സിൽ കയറി കണ്ണിൽ കണ്ടതൊക്കെ നോക്കുവായിരുന്നു. അപ്പോഴാണ് വ്യത്യസ്തമായ ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടത്.കൂടെ താമസിക്കാൻ ഒരു ഫാമിലിയെ വേണം. കുഞ്ഞുങ്ങൾ ഉള്ള കുടുംബത്തിന് പരിഗണന”ഉടനെ തന്നെ നമ്പർ എടുത്തു വിളിച്ചു. അങ്ങേത്തലക്കൽ ഒരു പ്രായമായ സ്ത്രീയായിരുന്നു ഫോൺ എടുത്തത്.ഞാൻ ഓ എൽ എക്സിൽ ഒരു പരസ്യം കണ്ടിട്ടാണ് വിളിക്കുന്നത്, ഇതു എവിടാണ്? എത്ര രൂപയാണ് വാടക ഞാൻ ചോദിച്ചു.അങ്ങേത്തലക്കൽ നിന്നും, വീട് ഇന്ദിരാനഗർ ഡിഫെൻസ് കോളനിയിൽ ആണ്.ഫുൾ ഡ്യൂപ്ലെക്സ് വീട് ആണ്. മുകളിലത്തെ നില ആണ് വാടകക്ക് കൊടുക്കുന്നത്. ഞങ്ങൾ ഇവിടെ രണ്ടു പേർ ഉണ്ട്. റിട്ടയർമെന്റ് ജീവിതം ആണ്.നിങ്ങൾക്ക് താല്പര്യം ഉണ്ടോ?അല്ല വാടക എത്രയാണെന്ന് പറഞ്ഞില്ല ? ഞാൻ വീണ്ടും ചോദിച്ചു.നിങ്ങൾ കുടുംബവും ആയി വന്നു വീട് വന്നു കാണു, അതിനു ശേഷം നമുക്ക് വാടകയെ കുറിച്ച് സംസാരിക്കാം ഇത്രയും പറഞ്ഞതിന് ശേഷം അങ്ങേതലക്കൽ നിന്നും നിശബ്ദത.

ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല. ഞാനും ഭാര്യയും മാത്രമേ ഉള്ളു. ഞങ്ങൾ വന്നു വീട് കണ്ടോട്ടെ? ഞാൻ ചോദിച്ചു.വന്നു കണ്ടോളു. ഭാര്യക്ക് ജോലി ഉണ്ടോ ? അങ്ങേത്തലക്കൽ നിന്നും വീണ്ടും ചോദ്യംഭാര്യക്ക് ജോലി ഉണ്ട്. ഇവിടെ ഡെല്ലിൽ ആണ് വർക്ക് ചെയുന്നത് ഞാൻ പറഞ്ഞു.കുറച്ചു നേരത്തെ മൗനത്തിനു ശേഷം.ഞങ്ങൾ കുട്ടികൾ ഉള്ളവർക്ക് മാത്രമേ വീട് നൽകു. അല്ലേൽ ഭാര്യയ്ക്ക് ജോലി ഉണ്ടാകരുത്. ഇത്രയും പറഞ്ഞതിന് ശേഷം ഫോൺ കട്ട് ചെയ്തു.എനിക്ക് അവരുടെ ഉത്തരം വളരെ വിചിത്രം ആയി തോന്നി. വേറെ ഒരു നമ്പറിൽ നിന്നും ഞാൻ അവരെ വിളിച്ചു, വൈകുന്നേരം തന്നെ ആ വീട് കാണാൻ സമ്മതം ഒപ്പിച്ചെടുത്തു.കോളിങ് ബെൽ അടിച്ചു, വാതിൽ തുറന്നു അകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആ പ്രായമായ അമ്മുമ്മ ആയിരുന്നു വന്നത്. വീടിനകത്ത് എത്തിയ ഞങ്ങൾ നേരെ പോയത് രണ്ടാമത്തെ നിലയിലേക്ക് ആയിരുന്നു. ഒരു യമകണ്ടൻ വീട് എന്നു തന്നെ പറയണം. ഒരിക്കലും എന്റെ ബഡ്ജറ്റിൽ ഒന്നും തന്നെ നിൽക്കാത്ത വീട്. എന്നാലും ഞാൻ വീടിന്റെ വാടക എത്രയാണ് എന്ന് ചോദിച്ചു.

10000 രൂപ, എന്ന മറുപടി കിട്ടി.കേട്ടപാടെ ഞാൻ വീണ്ടും വീണ്ടും എടുത്തു ചോദിച്ചു, 10000 രൂപയെ ഉള്ളു. ഞാൻ ആശ്ചര്യത്തോടെ അമ്മുമ്മയുടെ മുഖത്തു നോക്കി. ഇവിടെ ഇ വാടക വളരെ കുറവല്ലേ. ഇ വീടിനു എന്തേലും പ്രശ്നം ഉണ്ടോ? ഞാൻ ചോദിച്ചു.എന്റെ ചോദ്യം കേട്ടപാടെ അമ്മുമ്മയും അപ്പൂപ്പനും പരസ്പരം ഒന്നു നോക്കി.ഹേയ് ഇവിടെ ഒരു പ്രശ്നം ഇല്ല. ഞങ്ങൾക്ക് ഒരു കൂട്ടുവേണം. ഞങ്ങളുടെ മക്കളും ചെറുമക്കളും ഒക്കെ പുറത്താണ്. ഞങ്ങൾക്കു ഒരു കുടുംബം പോലെ കഴിയാൻ ഒരു ചെറിയ കൊതി. അതിനാൽ ആണ് കുട്ടികൾ ഒക്കെ ഉള്ള ഒരു ഫാമിലിയെ നോക്കുന്നത്. നിങ്ങൾക്ക് ഇ വീട് ഇഷ്ടമായോ?ഇത് കേട്ടതിനു ശേഷം ഒന്നും പറയുവാൻ തോന്നിയില്ല. ഞാൻ പിന്നീട് വരം എന്ന് പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങി.തിരികെ റൂമിലേക്ക് ബൈക്ക് ഓടിക്കുമ്പോഴും മനസ്സിൽ എന്തോ ഒരു ഭാരം പോലെ.
അനീഷ് ഓമന രവീന്ദ്രൻ