നമ്മളിൽ 99 ശതമാനം ആളുകൾക്കും അറിയാത്ത കാര്യം തീയേറ്ററിൽ ഏതു സീറ്റിൽ ഇരുന്നാൽ കൂടുതൽ സുഖത്തോടെ സിനിമ കാണാം

EDITOR

സിനിമാ തീയേറ്ററിലെ ഏറ്റവും നല്ല ഇരിപ്പിടം എവിടെ ?ഇഷ്ട്ട നടന്റെ ആദ്യ ഷോയ്ക്കു സീറ്റിൽ ഇരിക്കാതെ നിന്ന് കാണുകയോ, മുൻ നിരയിൽ പോയി ഇരുന്നു കാണുന്നവരോ, അല്ലെങ്കിൽ കാൽ നീട്ടി വെയ്ക്കുവാനുള്ള സൗകര്യത്തിനു ഏറ്റവും മുന്നിൽ പോയി ഇരുന്നു കാണുന്നവരോ ഒക്കെയുണ്ട്. ചിലർക്ക് സിനിമാ തീയേറ്ററിന്റെ ഒരു പ്രത്യേക ഭാഗത്തു ഇരുന്നാലേ സന്തോഷം കിട്ടൂ.പക്ഷെ അതൊന്നുമല്ല ഇവിടെ പറയുന്നത്. ശാസ്ത്രീയമായി ഏറ്റവും നന്നായി കാഴചയും കേൾവിയും ലഭിക്കുന്ന ഇടം ആണ് ഇവിടെ നോക്കുന്നത്.നാടകം കാണുമ്പോൾ ഏറ്റവും മുന്നിലായി ഇരിക്കണം. സിനിമ കാണുമ്പോൾ ഏറ്റവും പിന്നിലായി ഇരിക്കണം എന്നാണു പലരും കരുതുക. എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ.
പ്രധാനമായും 2 കാര്യങ്ങൾ ആണ് നല്ല സീറ്റ് തീരുമാനിക്കുന്നത്.കാഴ്ചയും, കേൾവിയും.

കാഴച :പണ്ട് സിനിമാ പ്രൊജക്ടർ അത്ര നിലവാരം ഇല്ലാത്തതു ആയിരുന്നു. അതിനാൽ സ്ക്രീനിനു അടുത്തായി ഇരുന്നാൽ വ്യക്തത കുറഞ്ഞ കാഴ്ച ആയിരുന്നു ലഭിച്ചിരുന്നത്. കൂടാതെ സ്‌ക്രീൻ മുഴുവൻ ഒരുമിച്ചു കാണുവാനുള്ള ബുദ്ധിമുട്ടും. എന്നാൽ ഇന്നത്തെ പ്രൊജക്ടർ സിസ്റ്റം വളരെ മികച്ചതാണ്. കൂടാതെ സ്‌ക്രീനിന്റെ ആകൃതിയും, സ്‌ക്രീൻ ഉണ്ടാക്കിയിരിക്കുന്ന മെറ്റീരിയലും മികച്ചത് ആയതിനാൽ കൂടുതൽ മിഴിവുറ്റതും, തെളിഞ്ഞതുമായ കാഴച ലഭിക്കുന്നു. അതിനാൽ വ്യകത്മായ കാഴ്ച ലഭിക്കുവാൻ കൂടുതൽ ദൂരെ ഇരിക്കേണ്ട ആവശ്യം ഇല്ല.എന്നാൽ സ്ക്രീനിനു കൂടുതൽ അടുത്തിരുന്നാൽ നമുക്ക് കഴുത്തു തിരിക്കാതെ സ്‌ക്രീൻ മുഴുവൻ കാണുവാൻ സാധിക്കില്ല. അതിനാൽ കഴുത്തു തിരിക്കാതെ സ്‌ക്രീനിന്റെ ഒത്ത നടുക്ക് നോക്കിയാൽ സ്‌ക്രീൻ മുഴുവൻ കാണുന്ന രീതിയിലുള്ള ഏതു സീറ്റും നമുക്ക് നല്ലതാണ്.ഇനി തീയേറ്ററിന്റെ വശങ്ങളിൽ ഇരുന്നാൽ നമ്മൾ ഇരിക്കുന്ന സ്‌ക്രീനിന്റെ വശം കൂടുതൽ വലുതായും, മേറ്റ് വശം കൂടുതൽ ചെറുതായും കാണും. അത് അഡ്ജസ്റ്റ് ചെയ്യാൻ നമ്മുടെ തലച്ചോറിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ആ കാരണംകൊണ്ട് സ്‌ക്രീനിന്റെ മധ്യത്തിൽനിന്നു തുടങ്ങി നടുവിലൂടെ പിന്നോട്ട് പോവുന്ന ഇരിപ്പിടങ്ങളാണ് കൂടുതൽ നല്ലതു.

കേൾവി ഇപ്പോൾ മിക്ക ഹീയേറ്ററുകളിലും, ഡോൾബിയോ, കുറഞ്ഞ പക്ഷം സ്റ്റീരിയോ ശബ്ദമോ ആയതുകൊണ്ട് സ്‌ക്രീനിന്റെ മധ്യത്തിൽനിന്നു തുടങ്ങി നടുവിലൂടെ പിന്നോട്ട് പോവുന്ന ഇരിപ്പിടങ്ങളാണ് നല്ലതു. അതിനാൽ ഇടതും, വലത്തുമുള്ള ശബ്ദങ്ങൾ ഒരേ സമയം നമ്മുടെ കാതിൽ എത്തുന്നു.മുളിൽ പറഞ്ഞ രണ്ട് കാര്യങ്ങളും കണക്കിലെടുത്താൽ സിനിമാ തീയേറ്ററിന്റെ ഒത്ത നടുക്കോ, അല്ലങ്കിൽ അൽപ്പം പിന്നിലോ വരിയുടെ നടുക്കയുള്ള സീറ്റ് ആണ് കൂടുതൽ നല്ലതു. അവിടെ ഇരുന്നാൽ സ്ക്രീൻ മുഴുവൻ വലുതായും, ക്ലിയർ ആയും, കൃത്യമായ സൗണ്ട് എഫക്ടിലും നമുക്ക് അനുഭവിക്കാം.ഏറ്റവും പിന്നിലെ സീറ്റ് അല്ല നല്ലതു.പിന്നിലെ സീറ്റിൽ ഇരുന്നാൽ സ്‌ക്രീൻ ചെറുതായേ കാണൂ.കൂടാതെ നമ്മുടെ നമ്മുടെ കാണ്ണിനു നടുഭാഗം മാത്രം സ്‌ക്രീൻ വരുന്നതിനാൽ വിസ്താരമാ എഫക്ട് ഇല്ലാതാവുന്നു.

ഇനി മറ്റൊരു കാര്യം പ്രൊഫഷണൽ ഫോട്ടോഗാഫെർസ് ഫോട്ടോ നോക്കുന്നത് കണ്ടിട്ടുണ്ടോ.. ഒരു കണ്ണ് അടച്ചിട്ടാവും അവർ ഫോട്ടോ ശ്രദ്ധിക്കുക. അപ്പോൾ പരന്ന കാഴ്ചയേക്കാൾ അധികമായി കുറച്ചു 3D ആയി ഫോട്ടോകൾ നമുക്ക് തോന്നും. ഒരു ഫോട്ടോ ഏതു ഫോക്കൽ ആംഗിളിലുള്ള ലെന്സ് ഉപയോഗിച്ചെടുത്തോ.. അതെ ആംഗിൾ വരുന്ന രീതിയിൽ ദൂരം അഡ്ജസ്റ്റ് ചെയ്തു ഫോട്ടോ ഒരു കണ്ണ് മാത്രം വച്ചു നോക്കിയാൽ ആ ഫോട്ടോയിൽ ഉള്ള കാര്യം നമ്മൾ നേരിട്ട് നോക്കുന്നതുപോലെ അനുഭവപ്പെടും. 3D അല്ല പക്ഷെ ഏതാണ്ട് 3D പോലെ.ഒരു ഫോട്ടോ മുന്നിൽ വച്ച് രണ്ട് കണ്ണുകൊണ്ടും,ഒരു കണ്ണുകൊണ്ടും ശ്രദ്ധിച്ചു നോക്കുക.ഒരു കണ്ണുകൊണ്ട് നോക്കുമ്പോൾ ഫോട്ടോയിൽ നിന്നുള്ള ദൂരം തല പിന്നോട്ടാക്കി അൽപ്പാൽപ്പം ദൂരം കൂട്ടിയും, കുറച്ചും നോക്കുക.ഒരു പ്രത്യേക ദൂരം വരുമ്പോ 3D പോലെ നമുക്ക് തോന്നും. ഒരു കണ്ണ് അടച്ചിരിക്കുമ്പോഴത്തെ കാര്യം ആണ് പറഞ്ഞത്.സിനിമ കാണുമ്പോളും നമുക്ക് 3D ഫീൽ തോന്നും.പക്ഷെ അതിനു ഒരു കണ്ണ് അടച്ചു നോക്കണ്ട. തീയേറ്ററിൽ സ്‌ക്രീനിൽ നിന്നുള്ള ദൂരം കൂടുതലായതിനാൽ രണ്ട് കണ്ണിലൂടെയും നമുക്ക് 3D ഫീൽ കിട്ടും. പക്ഷെ.സിനിമ പിടിച്ച ലെന്സിനു ആനുപാതീകമായ ദൂരത്തിൽ ആയിരിക്കണം നമ്മൾ എന്ന് മാത്രം.അപ്പോൾ പറഞ്ഞു വന്നത്.സിനിമാ തീയേറ്ററിൽ ഏറ്റവും നല്ല ഇരിപ്പിടം.തിയേറ്ററിന്റെ മധ്യഭാഗത്തോ, അല്ലെങ്കിൽ അതിനു അൽപ്പം പിന്നിലോ ആയിരിക്കും ഏറ്റവും മുന്നിലോ, ഏറ്റവും പിന്നിലോ, വശങ്ങളിലോ അല്ല

കടപ്പാട്/എഴുതിയത് : ബൈജുരാജ് ശാസ്ത്രലോകം