രാവിലെ ബാർബർ ഒരു കുട്ടിയെ ചൂണ്ടി പറഞ്ഞു ഇവനെ പോലെ ഒരു മണ്ടൻ ലോകത്തു ഇല്ല പക്ഷെ ആ കുട്ടിയുടെ മറുപിടി കേട്ട് ശരിക്കും ഞെട്ടി

EDITOR

ചില ഗുണപാഠങ്ങൾ ആണ് ജീവിതത്തിൽ ഉറപ്പായും ഉപകാരപ്പെടും.ഒരിക്കൽ ബാർബർ തന്റെ ഒരു സ്ഥിരം ഒരു ഇടപാടുകാരനോട് പണിക്കിടയിൽ.ദാ അങ്ങോട്ടു നോക്കിയേ, ആ കാണുന്ന കുട്ടിയെ കണ്ടോ? ഇത്രയും മണ്ടനായ ഒരുത്തനെ ഞാനിതുവരെ കണ്ടിട്ടില്ല”അതെന്താ അങ്ങനെ പറഞ്ഞെ? വിശ്വാസം വരുന്നില്ല അല്ലെ? ഞാനിപ്പം തെളിയിച്ചുതരാം. “എടാ മോനെ ഇങ്ങോട്ടു വന്നെ കുട്ടി ഓടി വന്നു. ബാർബർ ഉടനെ ഒരു കൈയിൽ അമ്പതു പൈസയും മറ്റെ കൈയ്യിൽ ഒരു രൂപയും കാണിച്ച് കുട്ടിയോട്.മോനിതിൽ ഇഷ്ട്ടമുള്ളതെടുത്തോ കുട്ടി അമ്പതു പൈസയുമെടുത്ത് ഉടൻ സ്ഥലം വിട്ടു.ഞാൻ പറഞ്ഞില്ലെ ഇത്രയും മണ്ടനായ ഒരുത്തനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.വർഷം ഒന്നായി. എന്നും എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഞാൻ പരീക്ഷിക്കുമെങ്കിലും എന്തുകാര്യം?കണ്ടില്ലെ ഇപ്പോൾ? “ബാർബർ.ഇടപാടുകാരൻ മുടിവെട്ടുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആ കുട്ടിയതാ ഒരു ഐസ്ക്രീമും തിന്നുകൊണ്ടു വരുന്നു അദ്ദേഹം കുട്ടിയോട്; എന്താ മോനെ നീ ഒരു രൂപായെടുക്കാതെ അമ്പതു പൈസ എടുത്തത്? നീ അത്ര മണ്ടനാണോ? കുട്ടി ഐസ് ക്രീം ആസ്വദിച്ച് ഒന്നു നക്കി. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.എന്നു ഞാൻ ആ ഒരു രൂപാ നോട്ടെടുക്കുന്നുവോ ,അന്നത്തോടെ ഈ കളി തീരില്ലെ?

മരത്തിൽ നിന്നും താഴെ വീണ ഒരു വവ്വാൽ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. തന്നെ കൊല്ലരുതെന്ന് അവൻ കിരീയോട് കേണപേക്ഷിച്ചു. അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു “എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്”അയ്യോ ഞാൻ പക്ഷിയല്ല ഞാനൊരെലിയാണ് ” എന്ന് വവ്വാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്നു തോന്നിയ കീരി അവനെ വെറുതെ വിട്ടു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ വവ്വാൽ മറ്റൊരു കീരിയുടെ കൈയ്യിലകപ്പെട്ടു. വീണ്ടും ജീവനു വേണ്ടി കേണപ്പോൾ ആ കീരി പറഞ്ഞു “എലികൾ പണ്ടേ എന്റെ ജന്മ ശത്രുക്കളാണ്”അയ്യോ ഞാൻ എലിയല്ല ഞാൻ കിളിയാണ് “എന്നു പറഞ്ഞ വവ്വാൽ രണ്ടാമതും രക്ഷപ്പെട്ടു.ഗുണപാഠം: പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിലാണ് യഥാർത്ഥ സാമർത്ഥ്യം.

ഒരിടത്തൊരു വീട്ടിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. വലിയൊരു ക്ളോക്ക്. പഴയൊരു ക്ലോക്കാണ്‌. അതില്‌ ആടണ പെൻഡുലം എന്നൊരു സാധനമുണ്ട്.സമയാസമയം ടിംഗ് ടോംഗ് എന്നു മണിയടിക്കും. ക്ലോക്കില്‌ മൂന്ന് സൂചികളുണ്ട്. ഒരു കൊച്ച് മണിക്കൂർ സൂചി,വലിയ മിനിട്ട് സൂചി പിന്നൊരു മെലിഞ്ഞ സെക്കന്റ് സൂചി. ഈ സൂചികൾ എപ്പോഴും എന്തേലും പറഞ്ഞു കൊണ്ടിരിക്കും. അപ്പോ ചെറിയ സൂചി പറഞ്ഞു ഞാനാണ്‌ ഏറ്റവും പ്രധാനപ്പെട്ടവൻ. എല്ലാരും മണിക്കൂറാണ്‌ നോക്കുന്നത്അപ്പോ മിനിട്ട് സൂചി പറഞ്ഞു,അല്ല, ഞാനാണ്‌ പ്രധാനപ്പെട്ടവൻ. ഞാനും കൂടി കറങ്ങാതെ സമയത്തിനു വിലയുണ്ടാവില്ല.അപ്പോൾ സ്പീഡിൽ ഓടുന്ന സെക്കന്റ് സൂചി പറഞ്ഞു,ഞാൻ ഈ കിടന്ന് സ്പീഡിൽ ഓടുന്നത് കൊണ്ടാണ്‌ നിങ്ങളൊക്കെ കൃത്യമായി സമയം കാണിക്കുന്നത്..അല്ലെങ്കിൽ കാണാമായിരുന്നു അതു പറഞ്ഞ് നിക്കാൻ സമയമില്ല എന്നും പറഞ്ഞ് സെക്കന്റ് സൂചി ഓടി പോയി.ഇതു കേട്ടപ്പോൾ മണിക്കൂർ സൂചിക്കും, മിനിട്ട് സൂചിക്കും മിണ്ടാട്ടം മുട്ടി. സെക്കന്റ് സൂചി പറഞ്ഞത് ശരിയല്ലെ? അവൻ ഈ കിടന്ന് വെളുക്കെ വെളുക്കെ ഓടുന്നത് കൊണ്ടല്ലെ നമ്മളിങ്ങനെ ഗമയിൽ സമയം കാണിക്കുന്നത്?സെക്കന്റ് സൂചി ഗമയിൽ ഓടി കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിലെ കൊച്ചു കുട്ടിയും ആ കൂട്ടിയുടെ അച്ഛനും ക്ലോക്കിന്റെ മുൻപിൽ വന്നുഅച്ഛൻ കുട്ടിക്ക് സമയം നോക്കാൻ പഠിപ്പിച്ചു കൊടുക്കുവായിരുന്നു. മണിക്കൂറ്‌ സൂചിയെ കുറിച്ചും, മിനിട്ട് സൂചിയെ കുറിച്ചും, സെക്കന്റ് സൂചിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തത് സൂചികൾ അഭിമാനത്തോടെ കേട്ടു കൊണ്ടിരുന്നു.അവർ കാതോർത്തു, ആരാണ്‌ പ്രധാനപ്പെട്ടവനെന്ന് ഇപ്പോ കേൾക്കാം.അപ്പോ, കുട്ടി ചോദിച്ചു‘എങ്ങനെയാണച്ഛാ ഈ സൂചി ഇങ്ങനെ തിരിഞ്ഞൂണ്ടിരിക്കുന്നെ?അതു പറഞ്ഞു തരാം’ എന്നും പറഞ്ഞ്, അച്ഛൻ ക്ലോക്കിന്റെ ചില്ലു വാതിൽ തുറന്ന് അകത്തേക്ക് കൈ നീട്ടി.അവിടെ ചെറിയൊരു ചാവി ഇരിപ്പുണ്ടായിരുന്നു.എന്നിട്ട് ഒരു ചെറിയ ചാവി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു,മോനെ ദെ ഈ ചാവി വെച്ച് ദിവസം തിരിച്ചു കൊടുത്തില്ലെങ്കിൽ ക്ലോക്ക് നിന്നു പോവും.എന്നിട്ട് അച്ഛൻ ചാവി വെച്ച് എങ്ങനെയാ കീ കൊടുക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു. അതു കഴിഞ്ഞ് ചാവി എടുത്ത് അകത്തു വെച്ചു.സൂചികൾക്ക് ആരാണ്‌ പ്രാധാനപ്പെട്ടവൻ എന്ന് മനസ്സിലായി. ചാവി ഒരിടത്ത് മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരു ശബ്ദവും ഉണ്ടാക്കിയില്ല, ആരോടും തർക്കിക്കാനും പോയില്ല.എന്താണ്‌ ഈ കഥയുടെ ഗുണപാഠം?എന്തു കൊണ്ടാണ്‌ ചാവി മിണ്ടാതെ ഇരുന്നത്?. ആരാണ്‌ പ്രധാനപ്പെട്ടവൻ?.കഥ ഇഷ്ടപ്പെട്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കൂ. ചോദ്യങ്ങൾ ചോദിക്കൂ. ഉത്തരങ്ങൾ പറഞ്ഞു കൊടുക്കൂ.

എല്ലാ ദിവസവുo രാവിലെ ഉപ്പുമാവ് തരുന്നതിനെ എതിർക്കാൻ 100 പേരുള്ള ഹോസ്റ്റലിലെ 80 വിദ്യാർത്ഥികൾ തീരുമാനിച്ചു.എന്നാൽ 20 പേർ അപ്പോഴും ഉപ്പുമാവിനെ ഇഷ്ടപ്പെട്ടു.ഒടുവിൽ വിദ്യാർത്ഥികളുടെ തീരുമാനം വോട്ടിനിടാൻ മാനേജ്മെൻ്റ് സമ്മതിച്ചു.ഓരോരുത്തരും രഹസ്യ ബാലറ്റിൽ എഴുതി നൽകി.റിസൾട്ട് ഇങ്ങനെ.18 പേർ:മസാല ദോശ 16 പേർ: പൊറോട്ട 14 പേർ: ബ്രഡ്, ഓംലറ്റ് 12 പേർ:അപ്പം, മുട്ടകറി 10 പേർ : നൂഡിൽസ് 10 പേർ:ഇഡ്ഡലി, സാമ്പാർ ചുരുക്കത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഉപ്പ്മാവ്
തീൻമേശ ഭരിച്ചു.ഗുണപാഠം 80 പേർ സ്വന്തം സ്വാർത്ഥലാഭത്തിന് വേണ്ടി വിഘടിച്ച്
ചിതറി നിൽക്കുമ്പോൾ 20 പേർക്ക് 80 പേരെ ഭരിക്കാം.