ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നത് വളരെനാൾ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തിയത് ആവശ്യം ഉള്ളവർക്ക് വായിക്കാം

EDITOR

ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നതുമായി ബന്ധപ്പെട്ട് ഒരു പാട് പോസ്റ്റുകൾ കണ്ടിട്ടുണ്ട്. നേരിട്ട് അനുഭവവും ഉണ്ട്. ഇത് എങ്ങനെയൊക്കെ സംഭവിക്കാം എന്ന് ഒരു പാട് ചിന്തിച്ചിട്ടുണ്ട്. ആ ചിന്തകള് ഷെയര് ചെയ്യുന്നു.ഭിത്തിക്ക് പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ കണ്ടിട്ടുണ്ടാവുമല്ലോ. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്കു അകത്തു കട്ടയിൽ store ചെയ്യപ്പെടും.അത് കട്ടയെ നനച്ചു, തേപ്പിനെ നനച്ചു പെയിൻ്റിനെ തേപ്പിൽ നിന്നും അല്പാല്പം ആയി ഇളക്കും. കുമിള പോലെയും അല്പം വലിയ ഏരിയായിലും ഈ പ്രശ്നം കാണപ്പെടും. പുറത്ത് ക്രാക്കുകളുടെ അരികിലും ഇതുപോലെ പൊള്ളിച്ച കാണും. എന്നാല് വെയിലടിക്കുന്ന സ്ഥലം ആണെങ്കിൽ ഈ പൊള്ളിച്ച കുറവായിരിക്കും.കാലക്രമേണ ക്രാക്കിൻ്റെ എഡ്ജ് കറുത്ത് കാണപ്പെടും.

ഇത് മാറ്റാൻ ഉള്ള വഴി, വേനൽ കാലത്ത് ഭിത്തി നന്നായി ഉണങ്ങി കഴിഞ്ഞു പുറം ഭിത്തിയിലെ ക്രാക്ക് ബ്ലേഡ് കൊണ്ട് വലുതാക്കി ക്ലീൻ ചെയ്തു ക്രാക്ക് ഫില്ലർ നിറച്ച്, ഉണങ്ങി കഴിഞ്ഞു ഉരച്ചു, അല്പം external പുട്ടി ഇട്ടു, വീണ്ടും ഉരച്ചു, primer അടിച്ചു, 2 coat paint ചെയ്യുക. അകം ഭിത്തി നന്നായി ഉരച്ചു ക്ലീൻ ചെയ്തു പുട്ടി ഇട്ടു, വീണ്ടും ഉരച്ചു, primer അടിച്ചു, 2 coat paint ചെയ്യുക.Problem സോൾവാകും.ബാത്ത്റൂമിൽ നിന്നും നനവ് പിടിക്കുന്നത്: ബാത്റൂമിനോട് ചേർന്നുള്ള ഭിത്തികളിൽ അല്ലെങ്കിൽ കബോർഡിൽ ഒക്കെ നനവ് പ്രത്യക്ഷപ്പെടാം. ഒന്നുകിൽ #ടൈൽ ഇളക്കി മാറ്റി, വാട്ടർപ്രൂഫ് ചെയ്തു പുതിയ ടൈൽ എപോക്‌സി ഇട്ടു ചെയ്യാം. അല്ലെങ്കിൽ പഴയ ടൈൽ ഇളക്കി മാറ്റാതെ ജോയിൻ്റ് കീറി epoxy ഇടാം. പുറം ഭിത്തി “1” ൽ പറഞ്ഞത് പോലെ ഉണങ്ങിയതിന് ശേഷം repaint ചെയ്യണം.

ബാത്റൂമിൽ ഉപയോഗിച്ചിരിക്കുന്ന ടൈൽ ഒട്ടും ക്വാളിറ്റി ഇല്ലാത്ത ബ്രാൻഡഡ് അല്ലാത്ത സെറാമിക് വിഭാഗത്തിൽ പെട്ടതാണെങ്കിൽ “2” ൽ പറഞ്ഞ ഐഡിയ കൊണ്ട് പ്രയോജനം ലഭിക്കില്ല. കാരണം ടൈൽ വെള്ളം ആഗിരണം ചെയ്യുന്ന ടൈപ്പ് ആയതുകൊണ്ട്. ഈ ടൈപ്പ് ടൈൽ ആണെങ്കിൽ ടൈൽ പൂർണ്ണമായും ഇളക്കി മാറ്റി വിട്രിഫൈഡ് ടൈലോ മറ്റു ടൈപ്പിൽ ഉള്ളതോ ഉപയോഗിക്കുക. എന്നാൽ ഗ്ലേസ്‌ഡ്‌ ആയിട്ടുള്ള സെറാമിക് ടൈലിൽ വെള്ളത്തിന്റെ ആഗിരണം തീരെ ഇല്ലെന്നു തന്നെ പറയാം. Glazing നഷ്ടപ്പെടുന്ന രീതിയിൽ ഉരച്ചു കഴുകാതിരിക്കുക.ബെൽറ്റ് ഇല്ലാത്ത ഫൗണ്ടേഷനിൽ നിന്നും നനവ് മുകളിലേക്ക് capillary action (തിരി നന പോലെ) ആയി വരുന്നത്. ഫൗണ്ടേഷൻ കരിംപാറ ആണെങ്കിൽ ഇങ്ങനെയൊരു പ്രശ്നം സാധാരണ വരില്ല. പക്ഷേ വെട്ടുകല്ല്, വെള്ള കളറിൽ കാണപ്പെടുന്ന പാറ ഇതിലൊക്കെ വെള്ളം പിടിക്കും. ആ വെള്ളം അല്പാല്പം ആയി മുകളിലേക്ക് വന്നു ഭിത്തിയെ നനക്കും. ഇതിന് ഒരു നല്ല പരിഹാരം ഇല്ല എന്നുള്ളതാണ് സത്യം. കൂടുതൽ നനവ് വരുന്നടം 2 വർഷം കൂടുമ്പോൾ വേനൽ കാലത്ത് Paint റിപ്പയർ ചെയ്യാം. ഫൗണ്ടേഷന് ചുറ്റും waterproof ചെയ്യുന്നത്, ബിടുമിൻ ഷീറ്റ് ഒട്ടിക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ column footing, beam വർകിന് നല്ലതാണ്. സാധാരണ കെട്ടിന് അത്ര ഗുണം ചെയ്തു കണ്ടിട്ടില്ല. കാരണം അടിവശം exposed ആയതു കൊണ്ട്. പുതിയ വീട് വെക്കുമ്പോൾ ബെൽറ്റ് കൊടുക്കുക. ബെൽറ്റ് വാർക്കുമ്പോൾ വാട്ടർ പ്രൂഫ് കോമ്പൗണ്ട് ആഡ് ചെയ്യുന്നത് നന്നായിരിക്കും. ബെൽറ്റിൽ DPC ചെയ്യുന്നതിനോട് പൂർണ്ണ യോജിപ്പില്ല. പണം ഉണ്ടെങ്കിൽ ചെയ്യുക.

കൺസ്ട്രക്ഷൻ സമയത്ത് നനക്കുന്നത്: നന ആവശ്യമാണ്. പക്ഷേ നനക്കുമ്പോൾ കട്ടയും, തേപ്പും വെള്ളം ശേഖരിച്ച് വെക്കും. വെള്ളം പൂർണ്ണമായും ഉണങ്ങി പോകാൻ വളരെ സമയമെടുക്കും.പക്ഷേ ഗൃഹപ്രവേശം കണക്കിലെടുത്ത് നാം വീട് പെയിൻ്റ് അടിച്ചു കുട്ടപ്പൻ ആക്കും.അപ്പോളും ആ വെള്ളത്തിൻ്റെ വലിയ അംശം അകത്തുണ്ടാകും. അത് പുറത്തു പോകാൻ ശ്രമിക്കുമ്പോൾ ആണ് പെയിൻ്റ് പൊള്ളിയത് പോലെ പല ഭാഗത്തും കാണുന്നത്. ഇത് 3 വർഷം കഴിഞ്ഞുള്ള ഫുൾ റിപെയിൻ്റിലൂടെ പരിഹരിക്കാം.ക്വാളിറ്റി ഇല്ലാത്ത പെയിൻ്റ്: വിലകുറഞ്ഞ പെയിൻ്റ് ഉപയോഗിച്ച് പെയിൻ്റിംഗ് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. കാരണം വീട് പണി തീരുമ്പോഴേക്കും പോക്കറ്റ് കാലിയാകാറായിട്ടുണ്ടാകും. പക്ഷേ ക്വാളിറ്റി അല്ലെങ്കിൽ വില ഉള്ള പെയിൻ്റിന് ക്വാളിറ്റി അല്ലെങ്കിൽ വില കുറഞ്ഞ പെയിൻ്റിനെ അപേക്ഷിച്ച് കൂടുതൽ പെയിൻ്റ് ഏരിയ കിട്ടും. അതിൽ ചേർത്തിരിക്കുന്ന materials ക്വാളിറ്റി ഉള്ളതാകും. പ്രത്യേകിച്ച് പുറം ഭിത്തികളിൽ ഉപയോഗിക്കുന്ന പെയിൻ്റിന് സ്പെഷ്യൽ functions ഉണ്ടാകും. എന്നാല് വിലകുറഞ്ഞ പെയിൻ്റ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരാജയം ആണ്. ഇതുകാരണം പെയിൻ്റ് ചെയ്ത സ്ഥലത്ത് ഉദ്ദേശിച്ച പ്രയോജനം കിട്ടാതെ വരികയും വളരെ പെട്ടെന്ന് തന്നെ Paint damage ആകുകയും ചെയ്യും. മഴക്കാലത്തു ഭിത്തിയിൽ വെള്ളം വീണാൽ ഭിത്തിവെള്ളം ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യും.

Internal പെയിൻ്റിങ് ആവശ്യങ്ങൾക്ക് ആയിട്ടുള്ള പെയിൻ്റും, പുട്ടിയും മറ്റു മറ്റീരിയൽസും എക്സ്റ്റേണൽ പെയിൻ്റിങ്ങിന് ഉപയോഗിക്കുന്നത്:external പെയിൻ്റിങ്ങിനു ഉപയോഗിക്കുന്ന പെയിൻ്റ്, പുട്ടി, primer മറ്റീരിയലുകളുടെ chemical properties വ്യത്യസ്തം ആയിരിക്കും. അത് രൂക്ഷമായ കാലാവസ്ഥയെ വർഷങ്ങളോളം പ്രതിരോധിക്കാൻ വേണ്ടി നിർമ്മിച്ചവയാണ്. എന്നാല് internal പെയിൻ്റിങ് material പുറമെ ഉപയോഗിച്ചാൽ അത് വളരെ പെട്ടെന്ന് damage ആകും.റൂഫ് സ്ലാബിൽ നിന്നുള്ള ലീക്. അതിനു ഒരു പാട് കാരണങ്ങൾ ഉണ്ട്. Material പരമായും, construction method പരമായും, workmanship പരമായും. അത് ഇവിടെ എഴുതിയാൽ തീരില്ല. എന്തിനേറെ, പ്ലമ്പർ വാട്ടർ ഡ്രൈനേജ് പൈപ്പ് ഫിറ്റ് ചെയ്ത്, വിടവ് കറക്ട് ആയി അടച്ചില്ലെങ്കിൽ കൂടി ഭിത്തിക്കകം നനയും. ഭിത്തിക്കകം നനഞ്ഞാൽ പിന്നെ പറയണോ? കൺസ്ട്രക്ഷൻ സമയത്തു പ്രശ്നങ്ങൾ വരാതെ ശ്രദ്ദിക്കുക. അഥവാ പ്രശ്‍നം പിന്നീട് വന്നാൽ കാരണം ചെക്ക് ചെയ്തു കണ്ട് പിടിച്ചു പരിഹരിക്കുക.

സോൾവെൻ്റ്സ് ഭിത്തിക്ക് പുറത്തേക്ക് വരുന്നത്.Efflorescence – മേൽപ്പറഞ്ഞ സാധ്യതകൾ ഒന്നും ഇല്ലെങ്കിലും പെയിൻ്റ് damage കാണാറുണ്ട്. ഇത് സംഭവിക്കുന്നത് കട്ടയിലോ വെള്ളത്തിലോ ചാന്തിലോ ഏതെങ്കിലും രീതിയിൽ അടിഞ്ഞു കൂടുന്ന അഥവാ അലിഞ്ഞു ചേർന്നിട്ടുളള ഉപ്പുൾപ്പെടെ ഉള്ള മാലിന്യങ്ങൾ കാലക്രമേണ പുറത്തേക്ക് വരുന്നതാണ്. കട്ടയിലെ manufacturing പ്രശ്നങ്ങൾ ആകാം, quality ഇല്ലാത്ത material ആകാം, വെള്ളത്തിൽ പായലോ, ഉപ്പോ മറ്റു മാലിന്യങ്ങളോ ഉണ്ടാവാം. ഇത് പലതവണ repaint ചെയ്താലേ പരിഹരിക്കപ്പെടൂ. Paint manufacture date മുതൽ ഓപ്പൺ ആക്കാതെ എത്ര നാൾ expire ഇരിക്കാം എന്ന ഷെൽഫ് ലൈഫിനെ പറ്റിയും, ഓപ്പൺ ആക്കിയതിന് ശേഷം ഉപയോഗിക്കേണ്ട സമയത്തിനെ പറ്റിയും അതായത് പെയിൻ്റ് ഡീലറുമായി സംസാരിച്ചു മനസ്സിലാക്കുക. മഴക്കാലത്ത് ചില വീടുകൾക്കു ള്ളിൽ നടക്കുമ്പോൾ കാൽപാദത്തിന് അടിയിൽ നനവ് അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂമിക്കടിയിൽ ഉള്ള ജല നിരപ്പിൽ വർധന വരുന്നത് ആണത്. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ എല്ലാ സമയത്തും വെള്ളം മുകളിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത ഉണ്ട്. ഫൗണ്ടേഷൻ ഉയർത്തി പണിയുക, മേൽപ്പറഞ്ഞ precautions എടുക്കുക എന്നതാണ് വഴി.പ്രിയ സുഹൃത്തുക്കളെ, ഇത് എൻ്റെ എക്സ്പീരിയസിൽ നിന്നും എഴുതിയതാണ്. മറ്റു ഐഡിയകൾ, എന്റെ എക്സ്പീരിയൻസിൽ വരാത്ത കാരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ കമെൻ്റിൽ പറയുക.
Jayan Koodal
9400996226