അഥിതി തൊഴിലാളികളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന എനിക്ക് ഇദ്ദേഹം ചെയ്തു തന്ന നന്മ എങ്ങനെ നന്ദി പറയണം എന്നറിയില്ല

EDITOR

നമ്മുടെ നാട്ടിൽ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് .അതിലേറെയും ബംഗാൾ ആസ്സാം ബിഹാർ പോലെ ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് ആണ് .ചിലർക്ക് എല്ലാം അവരോടു വേർതിരിവ് ഉണ്ടെങ്കിലും അവർ ചെയ്യുന്ന അത്രയും പണി നമ്മൾ മലയാളികൾ ചെയ്യില്ല എന്നുള്ളതാണ് സത്യം .അതിലേറെ ഒരു തൊഴിലാളി ചെയ്തു കൊടുത്ത നന്മ ആണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വൈറൽ സംഭവം ഇങ്ങനെ.

ഇത് രവീന്ദ്ര യാധവ് മധ്യ പ്രേദേശ് സ്വദേശിയാണ് ഇദ്ദേഹം റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്ന ആളാണ്. ഇപ്പോൾ പെരിയ ഒടയൻ ചാൽ റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്നു.കഴിഞ്ഞ ദിവസം ഇദ്ദേഹം കാഞ്ഞിരടുക്കത്തു ഞാൻ നടത്തുന്ന ഷോപ്പിൽ റീചാർജ് ചെയ്യാൻ വന്നിരുന്നു. അദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചെറിയ ഒരു തുക ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ എന്റെ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന് വലിയ ഒരു തുക ട്രാൻസ്ഫർ ചെയ്തപ്പോൾ അത് അറിയാതെ തെറ്റി തൊട്ടു മുമ്പ് ട്രാൻസ്ഫർ ചെയ്ത ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു.ഇന്ന് രാവിലെ ഇദ്ദേഹം ജോലി ചെയുന്ന സ്ഥലത്തു പോയി പണം മാറി ക്രെഡിറ്റ്‌ ആയ കാര്യം അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു ധരിപ്പിച്ചു.

ഉടനെ അദ്ദേഹം സുഹൃത്തിനെ വിളിക്കുകയും പണം അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്നു ഉറപ്പിക്കുകയും അദേഹത്തിന്റെ സുഹൃത്ത്‌ ഉടനെ ടാറിങ് ജോലിക്ക് ഇവർക്കൊപ്പം ചേരുമെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നും അദ്ദേഹം എത്തിയ ശേഷം പണം ഷോപ്പിൽ എത്തിക്കാം എന്നും പറഞ്ഞു. പക്ഷെ ഇന്ന് വൈകുന്നേരം തന്നെ ടാറിങ് ജോലിക്ക് ശേഷം ഇദ്ദേഹം ഷോപ്പിൽ വരുകയും അക്കൗണ്ടിലേക്ക് തെറ്റായി കയറിയ തുക എന്നെ ഏൽപ്പിക്കുകയും അദ്ദേഹം ആ തുക സുഹൃത്തിനോട് വാങ്ങിക്കൊള്ളാം എന്ന് പറയുകയും ചെയ്തു.അഥിതി തൊഴിലാളികളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന എനിക്ക് ഇത് ഒരു പ്രേത്യേക അനുഭവമായി തോന്നി. ഈ ലോകം അത്ര മോശമൊന്നും ആയിട്ടില്ല സുഹൃത്തുക്കളെ, രവീന്ദ്ര യാധവിനെ പോലെ യുള്ള ചുരുക്കം ചിലർ ഉള്ളതുകൊണ്ട് ആണ് ലോകം എന്നും നിലനിൽക്കുന്നത് എന്ന് തോന്നിപോകുന്നു.എന്തായാലും ഇദ്ദേഹത്തിന്റെ സത്യ സന്ധതയ്ക്ക് മുമ്പിൽ ശിരസ് നമിക്കുന്നു