അവർ രാത്രി വേഗം ഉറങ്ങും രാവിലെ എഴുന്നേൽക്കും ദൈവത്തെ ആരാധിക്കു൦ പക്ഷെ 15 വർഷത്തിൽ ആ തലമുറ അവസാനിക്കും ശേഷം കുറിപ്പ്

EDITOR

ഒരു തലമുറ ഇവിടെ അവസാനിക്കാൻ പോകുകയാണ് വരുന്ന പത്തുപതിനഞ്ചു വർഷത്തിനുള്ളിൽ ആ തലമുറ പൂർണ്ണമായും ഇവിടെ അവസാനിച്ചിരിക്കും!! അവർ സത്യമായും അത്രയും പ്രധാനപ്പെട്ട കൂട്ടരായിരുന്നു അവർ രാത്രിയിൽ വേഗം കിടന്നുറങ്ങുമായിരുന്നു.അതിരാവിലെ എഴുന്നേൽക്കുമായിരുന്നു.അവർ വീട്ടിലെ ചെടികൾക്ക് വെള്ളം നനയ്ക്കുമായിരുന്നു.ദൈവത്തെ ആരാധിക്കുമായിരുന്നു. രാവിലെ കുളിക്കാതെ ജലപാനം ചെയ്യാറില്ലായിരുന്നു.അവർ ആരെയെങ്കിലും പോകുന്ന വഴിയിൽ കണ്ടാൽ കുശലം ചോദിക്കുമായിരുന്നു.രണ്ടുകൈകളും കൂപ്പി നമസ്കാരം പറയുമായിരുന്നു.അവർ നിങ്ങൾക്ക് സുഖമാണോ എന്ന് അന്വേഷണം ചെയ്യുമായിരുന്നു.സങ്കടങ്ങളിൽ സഹായിക്കുമായിരുന്നു.അവർക്ക് സ്നേഹബന്ധങ്ങളോട് ഒത്തിരി സ്നേഹമായിരുന്നു.വെളുക്കേ ചിരിക്കുമായിരുന്നു. അവർ ഫോൺ നമ്പറുകളുടെ ഡയറി സൂക്ഷിക്കുമായിരുന്നു.

അവർ റോങ്ങ്‌ നമ്പറിലും ദേഷ്യപ്പെടാതെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു.അവർ വർത്തമാന പത്രം രണ്ടും മൂന്നും തവണ വായിക്കുമായിരുന്നു.മറ്റുള്ളവർക്ക് അരുതാത്തത് സംഭവിക്കുമ്പോൾ അവർ അയ്യോ പാവം എന്നൊക്കെ പറയുമായിരുന്നു.അവർക്ക് ദൈവത്തിൽ അചഞ്ചലമായ വിശ്വാസമായിരുന്നു. സമൂഹത്തോട് കടപ്പാടും ഭയവും ഉണ്ടായിരുന്നു.അരുതാത്തത് ചെയ്യുമ്പോൾ ചെയ്യേണ്ടി വരുമ്പോൾ ആൾക്കാർ എന്തുപറയും എന്ന തോന്നലുണ്ടായിരുന്നു.അവർ പഴയ ചെരുപ്പ് തുന്നിക്കുത്തിയും ഉപയോഗിക്കുമായിരുന്നു.വേനൽക്കാലത്ത് അവർ അച്ചാറും പപ്പടവും ഉണ്ടാക്കി വെക്കുമായിരുന്നു.കുടകൾ ഉണക്കി സൂക്ഷിക്കുമായിരുന്നു.ഉപ്പുമാങ്ങ ഭരണികൾ മഴക്കാലത്തേക്കായി മൂടിക്കെട്ടുമായിരുന്നു.അവർ കാലം നേരിടാൻ ഒരുങ്ങുന്ന ഉറുമ്പുകൾ പോലെയായിരുന്നു.

അവർക്ക് കൂർക്കയും, ചേമ്പും, കാവത്തും, കിഴങ്ങും നനച്ചുണ്ടാക്കാൻ ഒത്തിരി ആനന്ദമായിരുന്നു അവർ എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായാൽ അന്നം അയൽവക്കത്തും പങ്കുവെക്കുമായിരുന്നു.അയൽപക്കത്തെ വീടുകളിലെ അംഗങ്ങളുടെ പേരുകൾ അവർക്കറിയാമായിരുന്നു.കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സ്വഭാവവും മാന്യതയും നോക്കി കുട്ടികളെ അവർ വിലയിരുത്തിയിരുന്നു.തെറ്റുകണ്ടാൽ തിരുത്തുമായിരുന്നു.പഠിപ്പിച്ച അദ്ധ്യാപകരെ കണ്ടാൽ മടക്കിക്കുത്തിയമുണ്ടിന്റെ കുത്തഴിച്ച് ബഹുമാനത്തോടെ മാഷേ.എന്ന് വിളിച്ചിരുന്നു.തിരിച്ച് ഇപ്പോൾ എന്ത് ചെയ്യുന്നു ? എന്ന് അദ്ധ്യപകരും ചോദിക്കുന്നു.ഒരാൾ മരിച്ചു കഴിഞ്ഞാൽ വഴിവക്കിൽ ഫ്ലക്സ് ബോർഡ് വെച്ച് നാട്ടുകാരെ അറിയിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.വിവാഹം തുടങ്ങിയവ കാറ്ററിങ്ങ് കാരെ ഏൽപ്പിക്കാതെ നാട്ടിലെ ചെറുപ്പക്കാർ ഉൽസാഹ കമ്മറ്റിയായി നടത്തുമായിരുന്നുഒ എൻ വി യുടെ വരികൾ പോലെ ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം.

നിങ്ങൾക്കറിയുമോ ഇങ്ങനെയുള്ളവർ ഒട്ടുവളരെ പേർ ഇപ്പോൾ തന്നെ പോയ്‌ മറഞ്ഞിരിക്കുന്നു.ഇനി ബാക്കിയുള്ളവർ ഈ വരുന്ന പത്തുപതിനഞ്ച് വർഷത്തിനുള്ളിൽ സമയത്തിന്റെ യവനികയിൽ മറഞ്ഞുപോയത് തന്നെ നിങ്ങൾക്ക് ഇങ്ങനെയുള്ള ആരെയെങ്കിലും പരിചയമുണ്ടോ?നിങ്ങളുടെ വീട്ടിൽ
ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടോ?ഉണ്ടെങ്കിൽ അദ്ദേഹത്തെ പരിചരിക്കാതിരിക്കരുതേ!വലിയൊരു സംസ്കാരമാണത്, അതറ്റുപോകാൻ അനുവദിക്കരുതേ.സത്യത്തിൽ ഈ തലമുറക്കാരാണ് അവരുടെ കാർന്നവന്മാരെ കേട്ട് വളർന്നത്,അവരിപ്പോൾ അവരുടെ ഇളമക്കാരേയും കേട്ട് ജീവിക്കുകയാണ്.
ജീവിക്കാൻ പഠിച്ചവരാണവർ അവരിൽ നിന്ന് പഠിക്കാതിരിക്കരുതേ.
ഇങ്ങനെയുള്ളവരൊക്കെ ഇല്ലാതായാൽ പിന്നെ സ്നേഹവും കരുതലും മറ്റും എന്താണെന്ന് പറഞ്ഞു മനസ്സിലാക്കാൻ എന്താണ് സൂത്രം തേടേണ്ടതെന്ന്.ആലോചിച്ചു പോകുകയാണ്‌.