ഭിന്നശേഷിക്കാരൻ എന്ന് കരുതി തഴഞ്ഞില്ല നാട്ടുകാർ സല്മാന് ചെയ്തു കൊടുക്കുന്നത് പണത്തിനു പോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ

EDITOR

നമ്മുടെ ചുറ്റും അസുഖ ബാധിതർ അല്ലെങ്കിൽ അത് പോലെ കഷ്ടം അനുഭവിക്കുന്ന പലരും ഉണ്ട് എന്ന സത്യം നമുക്ക് അറിയാം .എന്നാലും നമ്മൾ എത്ര ആളുകൾ അവരെ മനസറിഞ്ഞു സഹായിക്കാറുണ്ട് .വളരെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ അങ്ങനെ സഹായിക്കാനും മറ്റു കാര്യങ്ങൾക്കും മനസ്സ് കാണിക്കാറുള്ളൂ .അങ്ങനെ ഒരാളെ സഹായിക്കാൻ ഒരു നാട് മുഴുവൻ ഇറങ്ങിയാലോ ?? അങ്ങനെ ഒരു സെലിബ്രിറ്റി ആണ് സൽമാൻ .ഇതിനകം തന്നെ പല സ്ഥലങ്ങളിലും നാം സൽമാനെയും അദ്ദഹത്തിന്റെ നാട്ടുകാരുടെയും സംഭവ കഥകൾ വായിച്ചിട്ടുണ്ടാകും.ഒരു ഭിന്ന ശേഷിക്കാരൻ ആയ യുവാവിനെ അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു ഇത്രയും വലിയ നിലയിലേക്ക് ഉയർത്താൻ ഒരുപക്ഷെ ചെറിയ മനസ്സൊന്നും പോരാതെ വരും.സൽമാനെ കുറിച്ച് അറിയാത്തവർക്ക് താഴെ ഉള്ള ചെറിയ കുറിപ്പ് വായിക്കാം.

സൽമാൻ ചെർപ്പുളശ്ശേരി നമ്മുടെ നാട്ടിലും ഉണ്ടാകും ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങൾ.നമ്മളിൽ ചിലർ സഹതാപത്തോടെ നോക്കും, ഇല്ലെങ്കിൽ ചെറിയ സഹായങ്ങൾ ചെയ്യും. അത്രന്നെ.എന്നാൽ സൽമാന്റെ നാട്ടുകാർ ചെയ്യുന്നത്ര കേരളത്തിൽ മറ്റാരെങ്കിലും ചെയ്യുമൊന്ന് അറിയില്ല.അവന്റെ നാട്ടിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും ഉത്ഘാടനം ചെയ്യുന്ന വി ഐ പി അവനാണ്.ഫുട്‌ബോൾ മാച്ചുകളിൽ അവനെയും അവർ ഉൾപ്പെടുത്തും.കടയുടെ മോഡലാക്കും.ഇസ ഗ്രൂപ്പ് കുറച്ചു നാൾ മുന്നേ അവനെ യു എ ഇ ലേക്ക് കൊണ്ടു പോയി.അവിടെ കുറച്ച് ദിവസങ്ങൾ തറ തൊടാതെ പറക്കുകയായിരുന്നു സൽമാൻ.ഓരോ ദിവസവും ഓരോരുത്തരുടെ സൽക്കാരങ്ങൾ വില കൂടിയ സമ്മാനങ്ങൾ.ഫുട്‌ബോൾ മത്സരങ്ങളിലെ നിറ സാന്നിധ്യം.തിരികെ നാട്ടിൽ എത്തിയപ്പോൾ ഗൾഫുകാരൻ കൊണ്ടുവരുന്നതിലും വലിയ പെട്ടിയുമായാണ് അവന്റെ നാട്ടുകാർ അവനെ യാത്രയാക്കിയത്.

ഒരുപക്ഷേ അവന് ഇങ്ങനെ ഒരു ജീവിതം ഉണ്ടാകുമെന്ന് ജന്മം കൊടുത്തവർ പോലും കരുതിയിട്ടുണ്ടാകില്ല.ഒരു നാടിന്റെ സ്നേഹം ഹൃദയം നിറയെ ഏറ്റ് വാങ്ങി അവൻ ആറാടുകയാണ്.അവന്റെ നാട്ടുകാരോട് ഒന്നേ പറയാനുള്ളു നിങ്ങൾക്ക് പകരം നിങ്ങൾ തന്നെ ഉള്ളു.നമുക്കും നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ളവർക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയും അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാൻ കഴിയും അങ്ങനെ നമ്മളെ കൊണ്ട് പലതും ചെയ്യാൻ കഴിയും.നിങ്ങളുടെ ചെറിയ സഹായങ്ങളും വലിയ മനസ്സും പലർക്കും ജീവിതത്തിൽ പുതിയ വെളിച്ചത്തിനു അവസരമായി തീരട്ടെ.