ട്രെയിൻ കയറി ശേഷം സ്വന്തം സീറ്റിൽ ഇരിക്കാതെ സൗകര്യപ്രദമായ വേറെ സീറ്റിൽ മാറി ഇരുന്നാൽ സംഭവക്കുന്നത്

EDITOR

ട്രെയിൻ യാത്രയും അതിനു അനുബന്ധിച്ചുള്ള കാര്യങ്ങൾ എല്ലാം ഇഷ്ടപ്പെടുന്നവർ ആണ് നാം.ഏറ്റവും ചിലവ് കുറഞ്ഞു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിപ്പെടാൻ കൂടുതലായി ഉപയോഗിക്കുന്നതും ട്രെയിൻ തന്നെ എന്നാൽ ഇ കോവിഡ് കാലത്തു എല്ലാ ട്രെയിനുകളും വെട്ടി ചുരുക്കിയും സ്പെഷ്യൽ ട്രെയിനുകൾ എന്ന രൂപേണ എല്ലാ൦ ആണ് ഓടിക്കുന്നത്.പല പല കാരണങ്ങൾക്ക് കൊണ്ട് ദിവസവും ഇങ്ങനെ സംഭവിക്കുന്നു.എന്നാൽ യാത്രകൾ ഒരുപാടുള്ള ട്രെയിനുകൾ തന്നെ ക്യാൻസൽ ആകുന്നത് മറ്റു ചില കാരണങ്ങൾ കൊണ്ട് ആണ് .അങ്ങനെ ഒരു കാര്യം പറയാം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇന്ന് രാവിലെ 6.30നുള്ള ഗുരുവായൂർ തിരുവനന്തപുരം ട്രയിനിൽ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കട്ടേ. ട്രയിൻ വർക്കല സ്റ്റേഷൻ പിന്നിട്ടപ്പോൾ , ടി ടി ഇ വന്ന് യാത്രക്കാർക്കായി ചില ഇൻഫർമേഷൻസ് നൽകി.റിസർവ്വേഷൻ ചെയ്ത യാത്രക്കാർ ഏകദേശം പകുതിയോളം പേരും സീറ്റിലുണ്ടായിരുന്നില്ല. അവർ സൗകര്യപ്രദമായ മറ്റ് സീറ്റ്കളിലോ കോച്ചുകളിലോ ഉണ്ടാവും. എന്നാൽ ടി ടി ഇ വരുമ്പോൾ അവർ പ്രസ്തുത സീറ്റിലില്ലെങ്കിൽ ഡ്യൂട്ടിയുടെ ഭാഗമായി ടി യാത്രക്കാരൻ ആബ്സന്റായി മാർക്ക് ചെയ്യും. നാലു മാസം കൂടുമ്പോൾ ചെന്നൈയിലെ ഉദ്യോഗസ്ഥർ ഇത് പരിശോധിക്കുമ്പോൾ യാത്രക്കാർ കുറവാണ് അഥവ രിസർവ്വേഷൻ ചെയ്തിട്ടും അതുപയോഗിക്കുന്നവർ കുറവാണ് എന്ന കാരണത്താൽ ഈ ട്രയിൻ റദ്ദ് ചെയ്യുവാനോ അല്ലെങ്കിൽ സ്വകാര്യവത്ക്കരി ആവാനോ ഒരു കാരണമായിത്തീരാം. കോവിഡ് കാലത്ത് വഞ്ചിനാട് പോലെ സാധാരണക്കാരും ജോലിക്കു പോകുന്നവരും സ്ഥിരമായി ഉപയോഗിച്ചിരുന്ന ഇത്തരം ട്രയിനുകൾ നിർത്തിയപ്പോൾ നമ്മൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഏവർക്കും അറിയാം. അതിനാൽ ദയവായി റിസർവ്വ ഷനിൽ യാത്ര ചെയ്യുന്നവർ ടി ടി ഇ പരിശോധനക്കു വരുന്ന സമയം വരെയെങ്കിലും താങ്കൾക്കനുവദിച്ച സീറ്റിലുണ്ടാവണമെന്ന അഭ്യർത്ഥനയ്ക്ക് ടിക്കറ്റ് എക്സാമിനറിൽ നിന്നുണ്ടായത്.

റിസർവ്വേഷൻ ചെയ്യുന്ന വ്യക്തിയിൽ നിന്ന് പണം റയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ടല്ലോ – പിന്നെ അബ്സന്റായിൽ എന്താണ് പ്രശ്നമെന്നും ഒരു യാത്രക്കാരൻ സംശയം ചോദിച്ചു.വരുമാനം ലഭിച്ചുവെങ്കിലും ഉപഭോഗം നടക്കുന്നുണ്ടോ എന്നും പരിശോധിക്കുമത്രേ.ഇതിൽ ആലോചിച്ചാൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഒരു വ്യക്തി റിസർവേഷൻ ചെയ്യ്യുകയും മറ്റെവിടെയെങ്കിലുമിരിക്കുകയും ടി ടി ഇ ആബ്സന്റ് മാർക്ക് ചെയ്തു എന്നും കരുതുക. എന്തെങ്കിലും അപകടമോ മറ്റോ ഉണ്ടായാൽ ( ക്ഷമിക്കണം – അങ്ങനെ ഒരു അത്യാഹിതം സംഭവിക്കാതിരിക്കട്ടേ. ) ആ വ്യക്തി റയിൽവേയുടെ രേഖ പ്രകാരം ആ ട്രയിനിൽ യാത്ര ചെയ്തിട്ടില്ല എന്നാവും കാണുക.ടി ടി ഇ യുടെ അഭ്യർത്ഥന തീർച്ചയായും നമ്മൾ അനുസരിക്കേണ്ടതല്ലേ ?