ഗൾഫിൽ എല്ലു മുറിയെ പണിയെടുത്തു കാശുണ്ടാക്കി പക്ഷെ നാട്ടിൽ വന്നപ്പോൾ ആണ് അറിഞ്ഞത് വീട്ടിൽ ഉള്ളവർക്ക് വേണ്ടത് എന്നെ അല്ല എന്ന് കുറിപ്പ്

EDITOR

പ്രവാസിയുടെ വീട് വീട്ടിൽ രണ്ടുമക്കൾ അതിൽ മൂത്തമകൻ പഠിക്കാൻ കുറച്ചു പുറകിലായിരുന്നു അതുകൊണ്ടു തന്നെ വീട്ടിൽ ചെറിയരീതിയിൽ ഉള്ള തരംതിരിവ് ഉണ്ടായിരുന്നു.അങ്ങനെ sslc പാസായി പിന്നീട് എല്ലാവരെയും പോലെ plus 2 വിനും പോയി അവിടെയും കുഴപ്പം ഇല്ലാതെ ജയിച്ചു കയറി.അതിനിടയിൽ ചേട്ടനും അനുജനും തമ്മിൽ ഉള്ള വേർതിരിവ് കൂടികൊണ്ടിരുന്നു അതിനിടയിൽ ഡിഗ്രി പഠനം ആരംഭിച്ചു അത് രണ്ടാം വർഷത്തിലേക്കു കടന്ന സമയം അനുജൻ SSLC ക്കു A+ വാങ്ങി വിജയിച്ചു പിന്നെ പറയണ്ടല്ലോ ഒരു ബന്ധു വഴി ദുബായിലേക്കു ഒരു അവസരം വന്നു പിന്നെ വയസ് 18 കഴിഞ്ഞതിനാലും എന്തുകൊണ്ടും പോകാൻ റെഡിയായിക്കോ എന്നുള്ള വീട്ടുകാരുടെ മുഖവും ഏതായാലും നിന്നക്കാളും നന്നായിട്ട് അവൻ പഠിക്കുന്നുണ്ട് നിനക്ക് പഠിച്ചിട്ടു എന്തുജോലി കിട്ടാൻ ആണ് അതുകൊണ്ട് പോയെ പറ്റു.അങ്ങനെ ഡിഗ്രി പഠനം പാതിവഴിയിൽ ഇട്ടു പ്രവാസം ജീവിതം ആരംഭിച്ചു.

പിന്നീട് അങ്ങോട്ട്‌ സ്നേഹം കൊണ്ട് മൂടുകയായിരുന്നു എല്ലാവരും.സന്തോഷം നിറഞ്ഞ വർഷങ്ങൾ അങ്ങനെ വയസ് മുപ്പത് കഴിഞ്ഞു ജാതകം ശരിയല്ലാത്തതോ വീട്ടുകാർ ഒരു കറവപ്പശുവായി കാണുന്നതുകൊണ്ടോ കല്യാണം നടന്നില്ല.പക്ഷെ എല്ലാവരെയും പോലെ ഒരു ചെറിയ വീടും വച്ചു.ഇതിനിടയിൽ അനുജന്റെ കല്യാണം കഴിഞ്ഞിരുന്നു പിന്നെ വർഷങ്ങൾ പിന്നെയും കടന്നു അതിനിടയിൽ അനുജന് രണ്ട് കുട്ടികൾ ആയി.അങ്ങനെ ഒരുദിവസം ദുബായിൽ ഒരു ഹോസ്പിറ്റലിൽ വെച്ചു ഒരു പെൺകുട്ടിയെ കണ്ടു പിന്നീട് പലതവണ പല സ്ഥലങ്ങളിൽ വച്ചു വീണ്ടും കണ്ടു അവസാനം എല്ലാ ധൈര്യവും മനസ്സിൽ വിചാരിച്ചു അവളോട്‌ കാര്യം പറഞ്ഞു അവൾക്കും സമ്മതം പക്ഷെ നാട്ടിൽ പോയി ജീവിക്കണം.പക്ഷെ വീട്ടുകാർ സമ്മതിക്കില്ല എന്ന് നേരത്തെ അറിയാം കാരണം അവളുടെ പേര് മരിയ അച്ഛനും അമ്മയും എതിര് പറയും എന്നുള്ളത് കൊണ്ട് ആരോടും പറഞ്ഞില്ല.അങ്ങനെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്.

എയർപോർട്ടിൽ അനിയനാണ് വന്നിരിക്കുന്നത് നീയിന്നു പോയില്ലേ..ഇല്ല ഞാൻ ഇന്ന് ലീവെടുത്തു കഴിഞ്ഞ ലീവിന് വന്നപ്പോൾ എടുത്ത കാറാണ് ഇനി ഇത് taxi ആക്കി ഓടിക്കാം അല്ലെടാ അനുജന്റെ മുഖത്തു സന്തോഷം ഇല്ല അങ്ങനെ വീട്ടിലേക്കു അടുക്കുന്ന വഴിയിൽ റോഡിനോട് ചേർന്ന് ഒരു ഇരുനില വീട് തലയെടുപുള്ള കൊമ്പനെ പോലെ ആരുകണ്ടാലും നോക്കിപ്പോകും അനുജൻ അവിടേക്കു നോക്കിയപ്പോൾ അവന്റെ മുഖം ഒന്ന് മിന്നുന്നത് പോലെ പക്ഷെ കാര്യം വേറെയാണ്.വീട്ടിൽ എത്തി എല്ലാവരുടെയും കുശലാന്വേഷണം ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യം വന്നു.. നീയിനിപോകുന്നില്ലന്നു ഉറപ്പിച്ചോ അതെയെന്നു ഞാൻ മറുപടി പറഞ്ഞു.അപ്പോൾ അമ്മയുടെ വക നിങ്ങൾ വന്നവഴി ഒരു വീടുകണ്ടില്ലെ അതൊരു ഗൾഫുകാരന്റെ വീടാണ് അതുപോലെ നമ്മൾക്കും രണ്ടുനില ആക്കണം അവരൊട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാൻ ചോദിച്ചു.

അല്ല അമ്മെ ഈ വീട് എനിക്കുള്ളതാണോ അതോ അവനുള്ളതോ ഉടനെ മറുപടിയും കിട്ടി അത് എന്ത് ചോദ്യം വീട് അവനുള്ളതാണ് പിന്നെ നിനക്ക് ബാധ്യതകൾ ഒന്നും ഇല്ലല്ലോ അവനാണെങ്കിൽ രണ്ട് കുട്ടികളുമായി അങ്ങനെയാണെങ്കിൽ അവനും ജോലിയുണ്ട് അവന്റെ ഭാര്യയ്ക്കും ജോലിയുണ്ട് അപ്പോൾ അവർക്കു വീട് രണ്ടുനില ആക്കി കൂടെ പിന്നെ എന്റെ കൈയിൽ ഇനിമുടക്കാൻ ഒന്നും ഇല്ല ഇതുകേട്ട് പുറത്തുനിന്ന അനുജൻ ദേഷ്യത്തോടെ പുറത്തേയ്ക്ക് പോയി അനുജത്തിയും കുട്ടികളും മിണ്ടുന്നു പോലും ഇല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം മരിയ ദുബായിൽ നിന്നും വരുന്നു അവൾ എന്റെ അടുത്തേയ്ക്കാണ് വരുന്നത് എയർപോർട്ടിൽ നിന്നും നേരെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ മാരിയേജ് കഴിഞ്ഞു. നേരെ വീട്ടിലേക്കു. ഇത് നേരത്തെ എങ്ങനെയോ വീട്ടിലുള്ളവർ അറിഞ്ഞിരുന്നു. മരിയയുമായി വീട്ടിൽ എത്തിയ ഞങ്ങളെ പ്രതീക്ഷിച്ചത് പോലെത്തന്നെ കണ്ടവളുമാരെയൊന്നും ഇവിടെ കേറ്റാൻ പറ്റില്ല അതുകൊണ്ട് ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം.

അത് നേരത്തെ മനസിലാക്കിയതുകൊണ്ട് ബാഗ് എല്ലാം റെഡിയാക്കി വച്ചിരുന്നു അത് അകത്തു കയറ്റാതെ തന്നെ അനുജൻ എടുത്തു തന്നു കൂടെ അമ്മയുടെ ഡയലോഗും കുടുമ്പത്തിന് ചീത്തപ്പേര്കേൾപ്പിച്ച നീ ഗതിപിടിക്കില്ല ഞാൻ ഇവിടെ താമസിക്കുന്നില്ല ഇവിടെനിന്നും ഇറങ്ങുന്നു അതും എന്റെ പുതിയ വീട്ടിലേക്കു അതും നേരത്തെ നിങ്ങൾ പറഞ്ഞ ഗുള്ഫ്കാരന്റെ “”എന്റെ സ്വന്തം വീട്ടിലേക്കു കൂട്ടത്തിൽ ഞാൻ വാങ്ങിയ കാറും.അങ്ങനെ മാസങ്ങൾ കടന്നുപോയി ഞാൻ ഒരു ലോറിയുടെ ഓണർ ആയി കൂടാതെ ഞങ്ങളുടെ വീട്ടിലേക്കുള്ള പുതിയ അതിഥി ഞങ്ങളുടെ വാവയെയും കാത്തു സുഖമായി ജീവിക്കുന്നു സ്വന്തം മക്കളെ വേർതിരിക്കാതെ വളർത്തണം എന്ന ദൃഡനിശ്ചയവും ആയി
കടപ്പാട്