കൃഷി ചെയ്യാൻ കൂടുതൽ ആളുകൾ ഇഷ്ടപ്പെടാത്ത ഒരു കാലത്തിൽ ആണ് നാം ജീവിക്കുന്നത്.എന്നിരുന്നാലും കൃഷിയെ ഇഷ്ടപ്പെടുന്ന ഒരുപാട് കൂട്ടായ്മകൾ നമുക്ക് ചുറ്റും കാണാൻ കഴിയും.അതിൽ പഴയ ആളുകൾ ആയിരിക്കും കൂടുതൽ ഉണ്ടാകുക.ഏതൊരാളും വീട് വെക്കുമ്പോൾ തന്നെ വീട്ടു മുറ്റത്തു ഒരു മാവ് നടുന്ന പതിവുണ്ട് അത് പോലെ തന്നെ മാമ്പഴം ഇഷ്ടപ്പെട്ടുന്നവർ പറമ്പിലും മാവിൻ തൈകൾ വെക്കും നാടനും വിദേശിയും എന്ന് വേണ്ട പല തരത്തിൽ ഉള്ള മാവിൻ തൈകൾ വിപണിയിൽ ലഭ്യമാണ് .നട്ടു വർഷങ്ങൾ പരിപാലിച്ചു ഇത് കായ്ക്കാത്ത വരുമ്പോൾ ആണ് പലർക്കും വിഷവും എന്നാൽ ആ പ്രതിസന്ധി തോമസ് മലയിൽ ചേട്ടൻ തരണം ചെയ്തു അത് എങ്ങനെ ആണ് എന്ന് ഒരു രസകരമായ ഫേസ് ബുക്ക് പോസ്റ്റിലൂടെ അദ്ദഹം തന്നെ പറയുന്നു .കൃഷി ഗ്രുപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്തത് ഇങ്ങനെ.
മാവിൻ തൈ നട്ടിട്ട് വർഷം എട്ടായി. മാവിന് നല്ല വളർച്ചയുണ്ട്. വെള്ളംഒഴിച്ചുകൊടുക്കാറുണ്ട്. പക്ഷെ ഒരു പൂവുപോലും ഇതുവരെ ഉണ്ടാകുന്നില്ല. വീട്ടിൽ ഒരു കർഷകനായ സുഹൃത്തുവന്നപ്പോൾ മാവ് ചൂണ്ടി കാട്ടി എന്റെ നിരാശ സുഹർത്തിനോട് പറഞ്ഞു.അദ്ദേഹം എന്നോട് ഒരു ചോദ്യം തോമസിന് അന്ധവിശ്വാസം ഉണ്ടോ?ഏയ് ഇല്ല. ലേശംപോലും ഇല്ല.അടുത്ത ചോദ്യം തോമസിന് ചീത്ത വിളിക്കുവാൻ അറിയുമോ?ഞാൻ പറഞ്ഞു പണ്ട് പഠിച്ചിരുന്ന കാലത്തു സുഹൃത്തുക്കളെ ഒക്കെ വിളിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിൽ വിളിച്ചു പരിജയം ഇല്ല. എങ്കിലും മറ്റുള്ളവർ എന്നേ വിളിക്കുന്നത് കേട്ടിണ്ടു.സുഹൃത്തു പറഞ്ഞു അതു മതി.
ഞാൻ പറയുന്നത് പോലെ ചെയ്യുക. ഒരു ദിവസം രാവിലെ നല്ല ഒരു വെട്ടുകത്തി എടുക്കുക. ആ മാവിന്റെ ചുവട്ടിൽ പോയി ഇരുന്ന് നല്ലപോലെ വെട്ടുകത്തി തേച്ചു വാത്തല മൂർച്ച പെടുത്തുക. എന്നിട്ട് വളരെ ദേക്ഷ്യത്തിൽ അറിയാവുന്ന ചീത്തകൾ വിളിച്ചു കൊണ്ട് ആ മാവിന്റെ ചുവട്ടിലേക്ക് നടക്കുക.നീ കായ്ക്കാത്തതു കൊണ്ട് ഇനിയും ഇവിടെ വേണ്ടാ.ദേക്ഷ്യം നടിച്ചുകൊണ്ട് മാവിന്റെ തടിയിൽ കൊള്ളാത്ത വിധം തൊലി മാത്രം മുറിയത്തക്ക വിധത്തിൽ ഒരു വെട്ട് വെട്ടുക. തൊലി കുറെ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് പറയണം നിനക്ക് ഞാൻ ഒരു അവസരം കൂടി തരുന്നു. മാവ് വെട്ടരുത്. ഇത്രയും ചെയ്താൽ അടുത്ത വർഷം മാവ് ഉറപ്പായയും പൂക്കും.
സുഹൃത്തു പറഞ്ഞത് പോലെ ഞാൻ ചെയ്തു. ഈ വർഷം മാവ് നിറയെ പൂവ്.