ഒരാൾ ദിവസവും ഒരു സ്ത്രീയുടെ കടയിൽ നിന്ന് ഓറഞ്ച് വാങ്ങി മധുരമില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകുന്നു അതിന്റെ കാരണം അറിഞ്ഞപ്പോ ശരിക്കും ഞെട്ടി

EDITOR

ജീവിതത്തിൽ പല തര൦ ആളുകളെ നാം കണ്ടു മുട്ടാറുണ്ട് അതിൽ പല സ്വഭാവക്കാർ ഉണ്ടാകും.ജീവിത സാഹചര്യങ്ങൾ അനുസരിച്ചു പലരുടെയും സ്വഭാവത്തിനും മാറ്റങ്ങൾ ഉണ്ടാകു൦ .ചുവടെയുള്ള സംഭവ കഥയിൽ നിന്ന് നിങ്ങൾക്ക് വലിയ ഒരു ഗുണപാഠം മനസിലാക്കാൻ കഴിയും .ജീവിതത്തിൽ ഇത് പോലെ ഉള്ള മനുഷ്യർ എല്ലാവര്ക്കും ഒരു മുതൽക്കൂട്ട് തന്നെ ആണ്.

ഒരാൾ പതിവായി ഒരു വയസ്സായ സ്ത്രീയുടെ പെട്ടിക്കടയിൽ നിന്നും ഓറഞ്ചുകള്‍ വാങ്ങിക്കുമായിരുന്നു.തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്‍റെ ബാഗില്‍ ഇട്ടതിനു ശേഷം പതിവായി അതില്‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു.വൃദ്ധ അതില്‍ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്‍റെ ബാഗും എടുത്ത് അയാള്‍ പോയിരിക്കും.അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?അയാള്‍ ചിരിച്ചുകൊണ്ട് പറയും “ആ വയസ്സായ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും, അതില്‍നിന്നും ഒരണ്ണം എങ്കിലും അവര്‍ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോള്‍ കാശ് നഷ്ടപ്പെടാതെ തന്നെ അവർക്ക് ഒരെണ്ണം എങ്കിലും കഴിക്കുവാന്‍ സാധിക്കുമല്ലോ.

എല്ലാ ദിവസ്സവും ഇത് കാണുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന മറ്റൊരു സ്ത്രീ വയസ്സായ സ്ത്രീയോട് ചോദിച്ചു എപ്പോഴും അയാള്‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ച് നിങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു “എനിക്കറിയാം അയാള്‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകള്‍ കൊടുക്കുന്നത്”! മറ്റുള്ളവരുടെ കാര്യങ്ങളെ മനസ്സിലാക്കുകയും ഹൃദയവിശാലതയോടെ ജീവിക്കുകയും ചെയ്യുമ്പോഴാണ്നമ്മുടെ ജീവിതം മധുരമാകുന്നത്.