ആ യുവതിയുടെ മുഖം കണ്ടാൽ അറിയാം ജീവിതത്തിൽ ഇനി കോവളത്തു വരില്ല അത്ര അസഹനീയം ആണ് അവിടെ നടന്നത്

EDITOR

ഒരു സംസ്‌ഥാനത്തിന്റെ ടൂറിസം സാധ്യതകളെ എങ്ങനെയൊക്കെ തരത്തിൽ ഇല്ലാതാക്കാം എന്നതിന്റെ മുഖ്യ ഉദാഹരണം ആണ് ഇന്നലെത്തെ കോവളം അനുഭവം.രണ്ടു ദിവസത്തെ തമിഴ്‌നാട് കറക്കം കഴിഞ്ഞു അവിടത്തെ വാരാന്ത്യ ലോക്ക്ഡൗണിൽ നിന്ന് ചാടാൻ രാവിലെ കോവളം വന്നു ബീച്ചിൽ കുളിയൊക്കെ കഴിഞ്ഞു ഉച്ചക്ക് നേരെ പുതിയ ലുലു മാൾ കാണാൻ ആയി പ്ലാൻ ഇട്ടു.ഉച്ചക്ക് നല്ല വെയിൽ ആയതിനാൽ ഓട്ടോ വിളിച്ചു പോകാം എന്ന സുഹൃത്തിന്റെ അഭിപ്രായം പരിഗണിച്ചു ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഡ്രൈവറോട് അവിടന്ന് ലുലു വരെ പോകാൻ എത്രയെന്ന് ചോദിച്ചപ്പോൾ 500 രൂപയെന്നു പറഞ്ഞപ്പോൾ അതിത്തിരി ഓവറല്ലേ എന്ന സംശയത്തിൽ Uber നോക്കിയപ്പോൾ 250-70 രൂപ കാണിക്കുന്നു.

അങ്ങനെയെങ്കിൽ uber വിളിക്കാൻ വേണ്ടി ഒരു ശ്രമം നടത്തി അത് മനസ്സിലാക്കിയ ഓട്ടോ ഡ്രൈവർമാർ വന്നു പറഞ്ഞു ഒരു ഊബറും ഇവിടെ വരത്തില്ല അതിന് ഞങ്ങൾ സമ്മതിക്കില്ല വേണമെങ്കിൽ മോളിൽ നടന്നു പോയി അവിടന്ന് വിളിച്ചോ അല്ലെങ്കിൽ ഇവിടന്നു ആ വണ്ടിയിൽ പോകില്ല എന്ന് പറഞ്ഞു.ഇതൊന്നുമറിയാതെ അവിടെ ഒരു നോർത്തിന്ത്യൻ യുവതി വന്നിറങ്ങി അവരും ഫോണിൽ കുത്തുന്നത് കണ്ടപ്പോൾ ഇവർ പോയി പോകേണ്ട സ്‌ഥലവും വായിൽ തോന്നിയ റേറ്റും പറഞ്ഞു അവരും പറഞ്ഞു പറഞ്ഞ റേറ്റിനു അവർക്കും സമ്മതം ആകാത്തത് കൊണ്ട് അവർ Uner auto വിളിച്ചു ഓട്ടോ വന്നതും അവിടത്തെ ഓട്ടോക്കാർ വളഞ്ഞു യൂബർ ഓട്ടോക്കാരന്റെ ചാവി ഊരി വിരട്ടലും തടയലും ആയി അതിനിടക്ക് ആ സ്ത്രീ ഉറക്കെ വിളിച്ചു പറയുന്നതും കേൾക്കാം എനിക്ക് വെയിലത്ത് കയറ്റം കയറി പോവാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് ഇങ്ങോട്ട് വിളിച്ചത് നിങ്ങൾ ഒരിക്കലും ടൂറിസ്റ്റുകളോട് ഇങ്ങനെ പെരുമാറരുത് എന്ന് ഒരുപാട് തവണ വിളിച്ചു പറഞ്ഞിട്ടും അവർ വിട്ടില്ല 10 മിനുട്ടോളം അവരോട് സംസാരിച്ചിട്ടും അവർ വിടാതായപ്പോൾ യൂബർ ഡ്രൈവർ ഗത്യന്തരമില്ലാതെ അവിടെയുള്ള ബന്ധുവിനെ വിളിച്ചു.ബന്ധു വന്നപ്പോൾ അവിടെയാകെ ശാന്തമായി കാഴ്ച്ചയിൽ തന്നെ മനസ്സിലാക്കം ബന്ധു അവിടത്തെ ഒരു പ്രാദേശിക പൊതു പ്രവർത്തകനാണെന്ന് ഉടനെ തന്നെ യൂബർ ഓട്ടോയെ അവിടന്ന് വിട്ടു.പോകുന്ന പോക്കിൽ യാത്രക്കാരിയുടെ മുഖഭാവവും സംസാരവും കണ്ടാൽ തന്നെ അറിയാം ഇനിയൊരിക്കൽ അവർ കോവളം വരുമ്പോൾ 2 തവണ ആലോചിച്ചിട്ടേ വരുവൊള്ളൂ എന്ന് ഉറപ്പാണ്.

കൂട്ടത്തിൽ പെട്ട ഒരു ഡ്രൈവർക്ക് ഓട്ടം കിട്ടിയാൽ കൊള്ളം എന്നുള്ളത് കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു ചെറിയ പേശലുകൾ ഒക്കെ നടത്തി അപ്പോൾ പിന്നിൽ നിന്ന് തടയുന്നതിനും വിരട്ടുന്നതിനും ചുക്കാൻ പിടിച്ച രായാവ് പറയുന്നത് കേൾകാം “അവന്മാരുടെ ഓട്ടം ഒന്നും നമുക്ക് വേണ്ടടാ നീയിങ് പോര് എന്ന്” അവസാനം ഞങ്ങളവിടന്ന് നടന്നു കേറി കുറച്ചപ്പുറത്ത് നിന്ന് വേറെ ഒരു ഓട്ടോ വിളിച്ചു മാളിൽ പോയി വന്നു.വാലറ്റം ടൂറിസം പഠിക്കുന്ന സമയത്ത് കൂടെ പഠിച്ചിരുന്ന മറ്റ് സംസ്‌ഥാനങ്ങളിലെ സഹപാഠികൾ കേരളത്തെ പ്രകൃതി ഭംഗിയെ കുറിച്ചും ടൂറിസം സാധ്യതകളെ കുറിച്ചും വാതോരാതെ പറയുന്നത് കേട്ട് അഭിമാനം കൊണ്ടിരുന്ന നമ്മൾ ഈ പിന്നാമ്പുറ കാഴ്ചകൾ അവർ അനുഭവിച്ചാൽ ഉണ്ടാകുന്ന സ്‌ഥിതി ഒരു നിമിഷം ആലോചിച്ചു പോയി.
എന്തിരുന്നാലും കോവിഡ് കാരണം തകർന്ന നമ്മുടെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടുവരാൻ ഇവർ നൽകുന്ന സംഭാവന തങ്കലിപികളിൽ എഴുതി ചേർക്കേണ്ടതാണ്.

കടപ്പാട് : മിസ്ബാഹ് കെ എം