ഒരു തുണ്ടു ഭൂമി ഇല്ല വാടക വീട് മാത്രം പക്ഷെ തളർന്നില്ല കഷ്ട്ടപ്പെട്ടു ഇന്ന് ഇ 30 വയസ്സ് കഴിയുമ്പോൾ നേടി എടുത്തത് കുറിപ്പ്

EDITOR

ഒരാളുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായുള്ള ഒന്നാണ് വീട് വീടില്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് അവരിൽ നിന്ന് എല്ലാം സ്വന്തം അധ്വാനത്തിലൂടെ പരിമിതികളിൽ നിന്ന് ഉയർന്നു വന്നു തന്നെ സ്വപ്നം കെട്ടി ഉയർത്തിയ വിവേകിന്റെ കഥ ആണ് ഇത് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വരികൾ ആണ് ഇത് .പരിശ്രമിച്ചാൽ നടക്കാത്ത ഒന്നും ഇല്ല എന്ന് നമുക്ക് മനസിലാക്കാൻ വിവേകിന്റെ ഇ കുറിപ്പ് ഒരു പരിധി വരെ സഹായിക്കും.

ഒരു കഥ സൊല്ലട്ടുമ ഒരിടത് ഒരിടത് ഒരു പയ്യൻ ഉണ്ടായിരുന്നു സാധാരണ പാവപ്പെട്ട കുടുംബത്തിൽ പെട്ട , ഗവണ്മെന്റ് സ്കൂൾ വിദ്യാഭ്യാസമുള്ള ഒരു പയ്യൻ.. എല്ലാ സാധാരണക്കാരെയും പോലെ അവനും നാട്ടിൻ പുറത്തുള്ള കുട്ടികളെ പോലെ വളർന്ന അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ടു അവനെയും അനിയത്തിയെയും പഠിപ്പിച്ചു.വാടക വീട്ടിൽ നിന്നും വാടക വീട്ടിലേക് മാറി മാറി സഞ്ചരിച്ച അവർ 1.5 sent സ്ഥലം വാങ്ങി.കടം വാങ്ങി ഒരു ഷീറ്റ് ഇട്ട ചെറിയ വീട് വച്ചു.അവിടെ നിന്നും അവർ ജീവിച്ചു തുടങ്ങി.ജീവിതത്തിൽ സേവിങ്സ് ഒന്നും ഇല്ലാതെ( സേവ് ചെയ്യാൻ ബാക്കി ഇല്ല )ഉള്ളത് കൊണ്ട് അവർ ജീവിച്ചു.അവൻ പഠിച്ചു MBA കാരൻ ആയി.27 വയസ് ആയപ്പോൾ അവൻ കല്യാണവും കഴിച്ചു അതും ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടി.

അവർക്ക് 2 കുട്ടികളും ഉണ്ടായി എറണാകുളത് ജോലി കിട്ടി അവൻ അങ്ങോട്ടേക്ക് പോയി ഫാമിലി നാട്ടിൽ ആഴ്ചയിൽ 1 ദിവസം നാട്ടിൽ അങ്ങനെ പോയികൊണ്ടിരുന്നപ്പോൾ എല്ലാരേയും പോലെ അവനും വീട് വയ്ക്കാൻ മോഹം.ആദ്യം KSFE ചിട്ടി ചേർന്നു അത് പിടിച്ചു കുറച്ചു ഉള്ളിലേക്കു വണ്ടി കടന്നു ചെല്ലുന്ന ഒരു സ്ഥലം വാങ്ങി 6 sent 1.5 സെന്റിൽ ഒരു പൊടിക്ക് പോലും മുറ്റം ഇല്ലാത്തത് കൊണ്ട് മുറ്റം അവനു നിർബന്ധം ആയിരുന്നു 2 വർഷം കഴിഞ്ഞു ആ കടം തീർത്തു.Next വീട്.99% ആൾക്കാരും പറഞ്ഞു നീ അവിടെ നിന്ന് കൊണ്ട് ഇവിടെ നോക്കി നടത്തി വീട് വയ്ക്കാൻ പറ്റില്ല.അത് കൊണ്ട് full കോൺട്രാക്ട് കൊടുക്കാൻ.
Interval.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ആണ് എന്റെ വീട് പൂർത്തിയാക്കാൻ കാരണം.എല്ലാത്തിനും മുൻപേ നിൽക്കാൻ അച്ഛൻ.കൂടെ സപ്പോർട്ട്നു അമ്മ.ഇപ്പൊ കൂടെ ഇല്ലേലും എന്റെ വീടിനു വേണ്ടി എന്നെ സപ്പോർട്ട് ചെയ്ത wifente അമ്മ കട്ടക്ക് പ്രോത്സാഹിപ്പിക്കാൻ പെങ്ങളും അളിയനും.തളരുമ്പോൾ കൂടെ നിൽക്കാൻ ഭാര്യ ഇതിനെക്കാളും ഒക്കെ ഞാനില്ലേലും ഇവിടൊന്നും സംഭവിക്കാൻ പോണില്ല എന്ന നടപ്പിൽ എന്നെക്കാളും എന്റെ വീടിനെ സ്നേഹിച്ച ചങ്കുകൾ ഇത്രയും ഉണ്ടെങ്കിൽ എറണാകുളത്തു അല്ല അന്റാർട്ടിക്കയിൽ ആണെങ്കിലും നമുക്ക് ധൈര്യമായി ലേബർ കോൺട്രാക്ട് കൊടുത്ത് ചെയ്യിക്കാം.Note ഞാൻ വീട് വച്ചത് TVM ആണ്1 വർഷവും 2 മാസവും കൊണ്ട് ഞാൻ എന്റെ വീടുപണി പൂർത്തിയാക്കി.Tips Total budget 28 Top ക്വാളിറ്റി material select ചെയ്തു ചെയ്യാൻ ലേബർ കോൺട്രാക്ട് തിരഞ്ഞെടുക്കുക.

സാധനങ്ങൾ ക്വാളിറ്റി ചെക്ക് ചെയ്യാനും അഭിപ്രായങ്ങൾ അറിയാനും എന്നെ സഹായിച്ച ENTE VEEDU GROUP   വീട് പണിയുടെ ABCD അറിയാത്ത എന്നെ ഒരു മെയിൻ മേസ്തിരി ലെവലിലേക് ഉയർത്തിയ you tube Loan തന്നു സഹായിച്ച SBI വീട് പണി അനി മാമൻ പെയിന്റിന് അനിയൻ അനീഷ് ടൈൽസ് ശ്രീകുട്ടൻ ചേട്ടൻ Carpenter saji ചേട്ടൻ ഗ്ലാസ്‌ വർക്ക്‌ സുരേഷ് ചേട്ടൻ Electrical ചങ്ക് കമൽ Plumbing prasanth ചേട്ടൻ Welding വിഷ്ണു ചങ്ക്‌സ് names as follows.Ajay, Harish, Renjith, Varun, Kannan, മനു, Shafeek, ശ്യാം, സജിത്ത്, അനി അണ്ണൻ, കമൽ,ചിത്രങ്ങൾ താഴെ കൊടുക്കുന്നു മക്കൾ മുറ്റത് ഓടി കളിക്കുന്നു.കുറച്ചു വർഷങ്ങൾ കൊണ്ട് ബാങ്ക് loan തീർക്കണം Tenure കൂട്ടി എടുത്തു എക്സ്ട്രാ എമൗണ്ട് അടച്ചു എത്രയും വേഗം SBI യോട് good bye പറയണം.ജനുവരി 7th house warming കഴിഞ്ഞു.SBI യെ തോൽപ്പിക്കാൻ ഇന്ന് night തിരികെ എറണാകുളത്തേക്

കടപ്പാട് : വിവേക് ബാല