സുരേഷേട്ടനെ അറിയാത്തവർ ആരും ഉണ്ടാവില്ല സിനിമാതാരമായി വന്നപ്പോൾ മുതൽ പ്രേക്ഷക മനസുകളിൽ സുപരിചിതൻ ആണ് സുരേഷ്ഗോപി .കൂടുതൽ സഹായങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന മനസ്സ് ആണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത് .എന്നാൽ ഇടക്കാലത്തു ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രവർത്തനത്തിൽ ചേർന്നത് മൂലം പല രാഷ്ട്രീയ എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് .എന്നിരുന്നാലും സുരേഷ് ഗോപി ഇന്നും ജനന്മനസ്സുകളിൽ നിൽക്കുന്നുണ്ട് എന്ന തെളിവാണ് കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയ സുരേഷ്ഗോപി ചിത്രം കാവൽ .ഹൌസ് ഫുൾ ഷോ കാരണം തിയേറ്ററുകളിൽ ടിക്കെറ്റ് ഇല്ലാത്ത അവസ്ഥ വരെ വന്നിട്ടുണ്ട് .ഇതെല്ലം സുരേഷ്ഗോപി ഇന്നും പ്രേക്ഷക മനസ്സുകളിൽ പഴയതിലും നല്ലതായി ഉണ്ടെന്നു ഉള്ളതിന് തെളിവാണ് .
ഹാസ്യതാരം പിഷാരടി സുരേഷ്ഗോപിയെ കുറിച്ച് ഫേസ് ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ .ഓർമയുണ്ടാവും ഈ മുഖം നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്.ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും സുരേഷ് ഗോപി.ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA Mimicry Artist association ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും, സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി.അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ഓർമയുണ്ടോ ഈ മുഖം MAA എന്ന സംഘടന പറയട്ടെ.എന്നും ഓർമയുണ്ടാകും ഈ മുഖം
Suresh Gopi