യൂസഫലി സാർ രാജേഷിനും കുടുംബത്തിനും കൊടുത്ത സമ്മാനങ്ങൾ ഇതൊക്കെയാണ് നിറഞ്ഞ മനസ്സോടെ ആമിന ഉമ്മയും

EDITOR

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ വാർത്തകളിൽ ഒന്നാണ് യൂസഫലി തന്നെ സഹായിച്ചവരെ കാണാൻ ഓടി എത്തിയത് .ഹെലികോപ്റ്റർ വീണപ്പോൾ തന്നെ സഹായിക്കാൻ ഓടിയെത്തിയ കുടുംബത്തിന് കൈനിറയെ സമ്മാനങ്ങൾ നൽകി ആണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി മടങ്ങിയത് .ഒരുപാട് കഷ്ടപ്പാടുകൾക്ക് നടുവിൽ നിന്ന് ഉയർന്നു വന്ന യൂസഫലി സാറിനു സാധാരണക്കാരുടെ ഇടയിൽ വലിയ ഒരു സ്ഥാനം ഉണ്ട്.അത് കാരണം കൊണ്ട് അദ്ദേഹത്തെ കാണാൻ നിരവധി ആളുകൾ ആണ് എത്താറുള്ളത്.

മാടവന കുറ്റിക്കാട് വീട്ടിൽ രാജേഷ് ,രാജേഷിബിൻെ ഭാര്യ സിവിൽ പോലീസ് ഉദ്യോഗസ്ഥ എ വി വിജി എന്നിവരെ കാണാൻ ആണ് യൂസഫലി കഴിഞ്ഞ ദിവസം എത്തിയത്. ചുമട്ടു തൊഴിലാളി ആയ രാജേഷ് ആണ് യൂസഫലിയെ രക്ഷിച്ചു ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.കൊച്ചിയിൽ ആണ് യൂസഫലി കുടുംബത്തെ നേരിട്ട് കണ്ടത് .അപകട സമയത്തു ആദ്യം ഓടിയെത്തി യൂസഫലിയെ സഹായിച്ചത് ഇ കുടുംബം ആണ്.താൻ ആരാണെന്നു പോലും നോക്കാതെ ആണ് അവർ സഹായിച്ചത് എന്നാണ് യൂസഫലി പറഞ്ഞത്.

നിറയെ സമ്മാനങ്ങളുമായി ആണ് യൂസഫലി അവരെ കാണാൻ എത്തിയത് രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും രാജേഷിന്റെ ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകൻ ഒരു വയസ്സുള്ള ദേവദർശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിനു സ്വർണമാല സമ്മാനമായി നൽകാനും ജീവനക്കാരോടു നിർദേശിച്ചു. അപകടം നടന്ന സ്ഥലവും യൂസഫലി സന്ദർശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി. ഇതിൽ എല്ലാം ഉപരി ആളുകളുടെ മനസ്സും യൂസഫലി സാറിനോടുള്ള ബഹുമാനം കൂടിയ മറ്റൊരു സംഭവം ഉണ്ടായി .

ആ സംഭവം ഇങ്ങനെ രാജേഷിനെയും കുടുംബത്തിന്റെയും കണ്ടു മടങ്ങുന്നതിനിടയിൽ ഒരു പാവപ്പെട്ട ഉമ്മ കാഞ്ഞിരമറ്റം സ്വദേശി ആമിന യുസഫലിയോട് തന്റെ കയ്യിലിരുന്ന തുണ്ടു കടലാസ് കാണിച്ചു സങ്കടം പറഞ്ഞു .അഞ്ചു ലക്ഷം വായ്പ എടുത്തു ജപ്തിയുടെ വക്കിൽ ആണ് സഹായിക്കണം മോനെ എന്നായിരുന്നു അത് .ഉടൻ യൂസഫലി ജീവനക്കാർക്ക് നിർദേശം കൊടുത്തു ജപ്തി ഒഴിവാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കാൻ ആയിരുന്നു അത് .ശേഷം ആ ഉമ്മയോട് പറഞ്ഞു ആ വീട് ഇനി ആരും ജപ്തി ചെയ്യില്ല .പറഞ്ഞ അറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ ഉമ്മ മടങ്ങി നിറഞ്ഞ കയ്യടികളോടെ യൂസഫലിയെയും ജനങ്ങൾ യാത്രയാക്കി.