വീട്ടിൽ വഴക്കിട്ടു റൂമിൽ കയറി വാതിൽ അടച്ചു റൂം തുറക്കാതായപ്പോൾ ചവിട്ടി പൊളിച്ചു ശേഷം കണ്ട കാഴ്ച കുറിപ്പ്

EDITOR

കേരള പോലീസ് എന്ന പേര് തന്നെ അഭിമാനം ആണ് കാരണം അത്രമാത്രം നല്ല പ്രവർത്തികൾ ഇ ഫോഴ്‌സ് ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട് എന്ന് പറയാൻ കഴിയും.കഴിഞ്ഞു ദിവസം വിയ്‌യൂർ നടന്ന സംഭവം ഇങ്ങനെ.ഒരു ജീവന്റെ തുടിപ്പ് അനുഭവ കുറിപ്പ് വിയ്യൂർ police സ്റ്റേഷനിലേക്കു ഇന്ന്, 02-12-2021 തീയ്യതി ഉച്ച തിരിഞ്ഞു 2.45 മണിയോടെ ലക്ഷ്മി എന്നാ സ്ത്രീ ഫോണിൽ വിളിച്ചു പാമ്പൂർ പൂതിശ്ശേരി അമ്പലത്തിന്നടുത്തു താമസിക്കുന്ന ടിയാരിയുടെ സഹോദരൻ രാഹുൽ മദ്യപിച്ചു വഴക്കുണ്ടാകുന്നതായും വീട്ടിൽ വയസ്സായ അമ്മയും രാഹുലിന്റെ ഭാര്യയും മാത്രമേ ഉള്ളൂ എന്നും പറഞ്ഞു ഉടൻ തന്നെ സ്റ്റേഷനിൽ നിന്നും ASI പോളും, CPO 7333 ലാലുവും സ്ഥലത്തേക്കു പോയി.3.00 മണിയോടെ അവർ രാഹുലിന്റെ വീട്ടിൽ എത്തി. അവിടെ രാഹുലിന്റെ അമ്മയും ഭാര്യയും ഉണ്ടായിരുന്നു.രാഹുലിനെ കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ കുറച്ചു നേരമായി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ഇരിക്കുകയാണെന്നും വിളിച്ചിട്ട് മറുപടിയൊന്നും പറയുന്നില്ലെന്നും പറഞ്ഞു. തുടർന്ന് ASI പോളും CPO ലാലുവും വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല.

ജനാലകളിൽ കർട്ടൻ ഇട്ടിരുന്നതിനാൽ അകത്തു ഒന്നും കാണുവാനും പറ്റിയില്ല.തുടർന്നും രാഹുലിനെ വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല.പെട്ടെന്ന് മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ടപ്പോൾ പോളും ലാലുവും ചേർന്ന് വാതിൽ ചവിട്ടി തുറന്നു അകത്തു കയറി.നോക്കുമ്പോൾ രാഹുൽ മുണ്ടിൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങി നില്കുന്നതാണ് കണ്ടത്. ഉടനെ രണ്ടു പേരും ചേർന്ന് രാഹുലിനെ താങ്ങി പിടിച്ച ശേഷം വീട്ടിൽ നിന്നും കത്തി വാങ്ങി മുണ്ട് മുറിച്ചു മാറ്റിയ ശേഷം സ്റ്റേഷൻ വാഹനത്തിൽ രാഹുലിനെ ദയ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൂടെ രാഹുലിന്റെ ഭാര്യ ദിവ്യയെയും അടുത്തുള്ള രണ്ടു പേരെയും കയറ്റി. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത രാഹുൽ അപകട നില തരണം ചെയ്തു