ഓട്ടിസം ബാധിച്ച അയാളുടെ മകനെ പണിയെടുപ്പിക്കുന്നതു കണ്ടു ഞാൻ അയാളോട് ചോദിച്ചു എന്തിനു ഇ ക്രൂരത അപ്പോൾ ആ മനുഷ്യൻ പറഞ്ഞത്

EDITOR

എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട്‌ വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും.വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് ചായ ഒറ്റവലിക് കുടിച്ചുകളയും.എന്നും ഓട്ടിസം ബാധിച്ച മകനെയും കൂടെകൂട്ടി നടക്കുന്ന അയാളോട് വല്ലാത്ത ഒരു ബഹുമാനം തോന്നിയിരുന്നു.ഒരു ദിവസം യാദൃശ്ചികമായിട്ടാണ് അയാളെ സൂപ്പർമാർക്കറ്റിൽ വെച്ചു കാണുന്നത്.

അയാൾ ഒരു പേപ്പറുമായി മുന്നിലും ഒരു ട്രോളി തള്ളിക്കൊണ്ട് ആ മകൻ അയാളെ അനുഗമിക്കുന്നു ഇടക്ക് അവൻ ഓരോ സാധനങ്ങൾ എടുത്തു കയ്യിൽ പിടിക്കുമ്പോൾ അയാൾ അത് വാങ്ങി തിരികെ വെക്കും. എന്നിട്ട് ലിസ്റ്റിലുള്ള സാധനത്തിന്റെ പേര് വായിച്ചു അത് എടുത്തു ട്രോളിയിൽ ഇടാൻ പറയും.. അവൻ ചുറ്റിലും നോക്കി ആ സാധനം എത്തിപിടിച്ചു ട്രോളിയിൽ എടുത്തിട്ട് മുന്നോട്ടു പോയിക്കൊണ്ടിരുന്നു.എന്തോ എനിക്കയാളോട് ദേഷ്യം തോന്നി.. ആ പാവം മോനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോൾ അയാളോടുള്ള ബഹുമാനമൊക്കെ അവിടെ തീർന്നിരുന്നു.ഒന്നുരണ്ടു സാധനങ്ങൾ എടുത്തു കൗണ്ടറിൽ എത്തിയപ്പോൾ അയാളും ഉണ്ടായിരുന്നു അവിടെ. എന്നെ കണ്ടതും അയാൾ സലാം പറഞ്ഞു.. ഞാൻ തിരിച്ചും പറഞ്ഞു അയാൾ മകനെകൊണ്ട് ഓരോ സാധനങ്ങളും കൗണ്ടറിലേക്ക് എടുത്തു വെപ്പിക്കുന്നുണ്ടായിരുന്നു.എന്തോ എനിക്ക് അതുകണ്ടിട്ട് സങ്കടം തോന്നി ഞാൻ അയാളുടെ സാധനം എടുത്തുവെക്കാൻ ഒരുങ്ങിയതും എന്നെ തടഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.

സഹോദരാ.നിങ്ങളുടെ നല്ല മനസ്സിന് നന്ദി അത് അവൻ തന്നെ ചെയ്യട്ടെ..
താങ്കൾക്ക് അറിയാമോ എന്റെ വീട്ടിൽ ആറുജോലിക്കാരുണ്ട് അവരിൽ ഒരാളെ കൂട്ടിവന്നാൽ മതി എനിക്ക് പക്ഷെ ഞാൻ അങ്ങിനെ ചെയ്താൽ ഇവൻ എന്നും വൈകല്യമുള്ളവനായി തന്നെ തുടരും താങ്കൾക്ക് അറിയാമോ ആദ്യമായി ഇവനെയും കൂട്ടി ഞാൻ ഇവിടെ വന്നപ്പോൾ ഒന്നും മനസ്സിലാകാതെ എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുമായിരുന്നു പക്ഷെ ഇന്ന് അങ്ങിനെ അല്ല അവനോടു പറയുന്ന സാധനം അവൻ എടുത്തുകൊണ്ടുവരും.ശരിക്കും അയാളെ കെട്ടിപ്പിടിക്കാൻ തോന്നി എനിക്ക്.അയാളുടെ മകൻ അയാൾ പറയുന്ന ഓരോ സാധനം എടുതുകൊണ്ടുവരുമ്പോളും അയാൾ അവന്റെ വൈകല്യത്തിന്റെ മുന്നിൽ ജയിക്കുകയായിരുന്നില്ലേ.ബുദ്ധിവൈകല്യമുള്ള മകനെ വീട്ടിലിരുത്താതെ ഒപ്പം കൊണ്ടുനടന്നും അവനെ കൊണ്ട് ഓരോ വീട്ടുസാധനങ്ങളും എടുപ്പിച്ചും അവന്റെ വൈകല്യത്തെ അവനിൽ നിന്നും അകറ്റുവാൻ അയാൾ കാണിക്കുന്ന ശ്രദ്ധ കണ്ടപ്പോൾ ശരിക്കും അയാളോട് വല്ലാത്ത സ്നേഹം തോന്നി.

അയാളുടെ ബില്ല് അടിച്ചു കഴിയാറായപ്പോൾ എന്റെ സാധനം കൂടി അയാളുടെ ബില്ലിൽ അടിപ്പിച്ചു വീണ്ടും അയാൾ എന്നെ തോൽപിച്ചു.ഒറ്റ കാഴ്ചയിൽ അയാളോട് തോന്നിയ വെറുപ്പ് അതിപ്പോൾ അയാളോടുള്ള വല്ലാത്ത സ്നേഹമായി മാറിയിരിക്കുന്നു.സാധങ്ങളുമെടുത്ത് മകനെയും കൂട്ടി വണ്ടിയിൽ കയറി പോകുന്നതുവരെ നിറഞ്ഞ കണ്ണുമായി ഞാൻ അയാളെ നോക്കി നിന്നു  ആ അറബിയിൽ ഒരു പാഠമുണ്ട്.. വൈകല്യമുള്ളവരെ മാറ്റി നിർത്തുകയല്ല വേണ്ടത് അവരെ ചേർത്ത് പിടിച്ചു കൂടെ നടത്തണം. എന്നാലേ അവർക്ക് അവരുടെ വൈകല്യത്തിനോട് പോരാടി ജീവിതത്തിൽ വിജയിക്കാനാവൂ.

കടപ്പാട് : സൽമാൻ സാലി