വില കുറഞ്ഞത് ആവി പിടിക്കാൻ വാങ്ങുന്നവർ ഉറപ്പായും ശ്രദ്ധിക്കുക ഇതാണ് സംഭവിക്കുന്നത്

EDITOR

ടെക്നോളജികളും അത് അനുസരിച്ചു കാലത്തിനും മാറ്റം സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു .ചൈനയുടെ ആയാലും അല്ലാത്തതുമായ നൂതനമായ പല പ്രൊഡക്ടുകൾ ആണ് വിപണിയിൽ എത്തുന്നത് .മുറ്റം തൂക്കുന്നതിനു മുതൽ ബാത്രൂം കഴുകുന്നതിനു വരെ നിങ്ങളുടെ പണികൾ എളുപ്പം ആക്കാൻ പല പ്രൊഡക്ടുകളും ഇന്ന് വിപണിയിൽ ഉണ്ട് അതിൽ അധികവും ചൈനീസ് പ്രൊഡക്ടുകൾ ആണ് എന്നും നമുക്ക് മനസിലാക്കാം .ഇങ്ങനെ ഉള്ള പല പ്രൊഡക്ടുകൾക്കും ദോശ വശവും നല്ല വശവും ഉണ്ട് എന്ന് മനസിലാക്കാം .അങ്ങനെ ഒരു പ്രോഡക്ട് അതിന്റെ ദോഷവശം എന്താണെന്നു ചെറിയ ഒരു അവബോധം നൽകുന്നതിന് ആണ് ഇ പോസ്റ്റ്.

ഈ ഫോട്ടോയില്‍ കാണുന്ന ഉപകരണം ഇലക്ട്രിക് സ്റ്റീം ഇന്ഹെലര്‍ ഇത് ഇപ്പോൾ ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല.പെട്ടെന്ന് മനസിലാക്കാൻ പറഞ്ഞാൽ നമ്മുടെ അടിക്കടി വരുന്ന പനിക്ക് ആവി പിടിക്കുന്ന യന്ത്രം നമുടെ പഴയ പുട്ട് കുടത്തിനെയും അലുമിനിയം ചരുവത്തിനെയും പിന്‍ തള്ളി മാര്‍ക്കറ്റില്‍ മാത്രമല്ല വീട്ടുപടിക്കല്‍ പോലും 100 150 രൂപ ചെലവില്‍ എളുപ്പത്തില്‍ ആവി പിടിക്കുവാന്‍ ഉള്ള ഉപാധിയാണിത് ഇത്. പുട്ടു കുറ്റിയിലും അലുമിനിയം പത്രത്തിലും വെള്ളം ചൂടാക്കി കാത്തിരുന്നു സമയം കളയണ്ട ഒന്ന് കറന്റിൽ കുത്തിയാൽ 2 മിനിറ്റിൽ ആവി റെഡി ഇതാണ് ഇത് ഇത്രയേറെ ജനകീയമായത്.

ഇത് ഉപയോഗിക്കുന്നവർ എങ്കിൽ നല്ല പ്രൊഡക്ടുകൾ നോക്കി വാങ്ങി ഉപയോഗിക്കുക. അമ്പതു രൂപയ്ക്കും 100 രൂപയ്ക്കും ലഭിക്കുന്ന വളരെ കുറഞ്ഞ നിലവാരം ഉള്ള പ്ലാസ്റ്റിക്കിൽ നിർമിച്ചിരിക്കുന്ന ഉപകരണം വാങ്ങാതെ ഇരിക്കുക .വാങ്ങും മുൻപ് നന്നായി ശ്രദ്ധിക്കുക.പ്ലാസ്റ്റിക് വളരെ ആരോഗ്യപ്രശ്നങ്ങൾ പരിസ്ഥിതിക്കും നമുക്കും ഉണ്ടാക്കുന്നത് എന്ന് അറിയാം വളരെക്കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക്കിൽ നിർമിച്ച ഉപകരണം വാങ്ങിയാൽ വെള്ളം ഉന്നത ഊഷ്മാവില്‍ ചൂടാകുമ്പോള്‍ ഒരുകൂട്ടം മാരക രാസവസ്തുക്കള്‍ ഉണ്ടാകുകയും (പ്ലാസ്റിക് കത്തിക്കും പോലെ തന്നെ) അത് നേരിട്ട് നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിച്ച് വളരെ കാഠിന്യമേറിയ ആരോഗ്യ പ്രശ്നങ്ങളും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്.

പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉന്നത ഊഷ്മാവില്‍ ചൂടാക്കുമ്പോൾ പുറത്ത് വിടുന്ന ഏറ്റവും മാരക രാസവസ്തുക്കളില്‍ ഒന്ന് ബിസ്ഫീനോള്‍ എ ആണ്. ഇതിനു നമ്മുടെ അന്തസ്രാവി ഗ്രന്ഥികളെ നശിപ്പിക്കാനും അതുമൂലം പല അസുഖങ്ങള്‍ക്ക് കാരണമാകുവാനും കഴിയും. Endocrine Disrupting Chemicals.വില കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന പ്രോഡക്ടുകൾ വളരെയധികം ദൂഷ്യവശങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രോഡക്റ്റ് നമ്മുടെ നാട്ടില്‍ ആളുകള്‍ തണുപ്പ് കാലത്തും കാലവര്‍ഷ സമയത്ത് പകര്‍ച്ചപ്പനി വരുമ്പോഴും വ്യാപകമായും നിരന്തരമായും ഉപയോഗിക്കുന്നു. കൂടാതെ സന്ദര്യ സംരക്ഷണ കാര്യങ്ങള്‍ക്ക് സ്ത്രീകളും പുരുഷന്മാരും ഈ ഉപകരണം നിത്യവും ഉപയോഗിക്കുന്നതായും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നവരില്‍ ‘ശ്വാസം മുട്ടല്‍/ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് വ്യാപകമായി കണ്ടുവരുന്നു.അതിനു കാരണം ഇതിലെ രാസവസ്തുക്കള്‍ നമ്മുടെ ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ജൈവ-രാസ പ്രവര്‍ത്തനം ആണ്. പുകവലിയേക്കാള്‍ മാരകമായ ദൂഷ്യവശങ്ങള്‍ ഇത് ഉണ്ടാക്കുന്നതിനാല്‍ ആവിപിടിക്കുന്നതിനു ഉത്തമം ലോഹം കൊണ്ട് നിര്‍മ്മിച്ച പാത്രം തന്നെയാണ്, കണ്ണുകള്‍ മറച്ച് പരന്ന പാത്രത്തില്‍ ആവിപിടിക്കുന്നതാണ് ഉത്തമം.

കടപ്പാട്