ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച വിജയൻ ചേട്ടൻ അന്തരിച്ചു

EDITOR

ചായക്കട നടത്തി അതിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റിയ സഞ്ചാരി വിജയൻ അന്തരിച്ചു.16 വർഷങ്ങൾ കൊണ്ട് 26 രാജ്യങ്ങൾ സഞ്ചരിച്ചു.പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശേഷം ഇ ലോകത്തോട് വിട പറയുക ആയിരുന്നു .ഹൃദയാഘാതം ആണ് കാരണം.കഴിഞ്ഞ 16 വര്ഷം കൊണ്ട് 26 രാജ്യങ്ങൾ അദ്ദേഹം സഞ്ചരിച്ചു .എല്ലാ യാത്രയിലും ഒപ്പം ഭാര്യ ആയിരുന്നു സഹയാത്രിക.പണം അല്ല ആഗ്രഹം ഉണ്ടെങ്കിൽ എവിടെയും യാത്ര ചെയ്യാം എന്നതിന് തെളിവ് ആയിരുന്നു വിജയൻ ചേട്ടനും ഭാര്യയും.കൊച്ചി ശ്രീ ബാലാജി കോഫീ ഷോപ്പ് നടത്തുന്ന വിജയൻ ചേട്ടൻ ആ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരുന്നു യാത്രകൾ എല്ലാം ചെയ്തിരുന്നത്.

റഷ്യയിലേക്ക് ആയിരുന്നു അവസാനം യാത്ര ചെയ്തത് 2007 തുടങ്ങിയ വിദേശ യാത്രയാണ് വിജയൻ ചേട്ടനെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രശസ്തൻ ആക്കിയത്.അമേരിക്ക ജർമനി ബ്രസീൽ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഇരുവരും ഇതിനകം അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .വിജയൻ ചേട്ടന് ആദരാഞ്ജലികൾ