ഒഴിഞ്ഞ പ്രദേശത്തു കാർ കണ്ടാണ് ഞാൻ ഓട്ടോ നിർത്തി നോക്കിയത് കാറിന്റ പുറകിൽ ഒരു ആൺകുട്ടി ക്ഷീണിച്ചു കിടന്നുറങ്ങുന്നു ശേഷം

EDITOR

സമയം രാത്രി 11മണി ആയിക്കാണും ഞാൻ എന്റെ ഓട്ടോയിൽ ഓട്ടം കഴിഞ്ഞു വരുമ്പോൾ ആണ് വഴിയിൽ ഒരു ടാറ്റാ xailo വാഹനം കിടക്കുന്നു പതിവിലും വ്യത്യസ്ഥ മായ പാർക്കിങ്ങായിരുന്നു ആ വാഹനത്തിന്റേത് ആയതുകൊണ്ടാണ് ആവാഹനം എന്റെ ശ്രദ്ധയിൽ പെട്ടത് അപ്പോൾ തന്നെ ഞാൻ വേഗത കുറച്ചു ആവാഹനത്തിന്റെ അരികിൽ നിർത്തി ആ കാറിന്റ പുറകിൽ ഒരു ആൺകുട്ടി ക്ഷീണിച്ചു കിടന്നുറങ്ങുന്നു എന്റെ മകന്റെ പ്രായം കാണും ഏകദേശം ഒരു 6വയസ്സുണ്ടാകും ഞാൻ മറ്റാരെങ്കിലും ആവാഹനത്തിന്റെ അകത്തുണ്ടോ എന്നറിയാൻ സൂക്ഷമ മായി നോക്കി. ആരും ഇല്ല അപ്പോഴാണ് ഒരു ഒഴിഞ്ഞ കുപ്പിയുമായി ഒരു പുരുഷൻ അവിടേക്ക് വന്നത് അയാൾക്ക് എന്നെയും എന്റെ ഓട്ടോയും കണ്ടപ്പോൾ എന്തോ വലിയ നിധി കിട്ടിയ പോലെ ആയി.

അയാൾ അതിവേഗം എന്റെ അടുത്ത് വന്നു എന്നോട് പറഞ്ഞു എന്റെ വണ്ടിയിൽ ഡീസൽ തീർന്നു ഇവിടെ അടുത്തുള്ള ഒരു സുഹൃത്തിനെ കാണാൻ വന്നതായിരുന്നു കണ്ടു മടങ്ങും വഴിയിയാണ് എന്നെ ഒന്ന് സഹായിക്കാമോ എന്റെ മോനുണ്ട് വണ്ടിയിൽ എനിക്ക് മലപ്പുറം എത്തണം അയാളുടെ ദൈനീയാവസ്ഥ കണ്ട എന്റെ മനസലിഞ്ഞു ഞാൻ പറഞ്ഞു ഒരു നൂറു രൂപയുടെ ഡീസൽ എന്റെ വണ്ടിയിൽ സ്റ്റോക്കുണ്ട് അതു മതിയായുമോ അയാൾ മുൻപത്തെക്കാളും ഊർജ്ജ സ്വലനായി ഓ അതു മതി ഞാൻ എടുത്ത് ഒഴിച്ചു അയാളോട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു സ്റ്റാർട്ടാക്കാൻ പറഞ്ഞു അയാൾ സ്റ്റാർട്ടാക്കാൻ ശ്രമിച്ചു സ്റ്റാര്ട്ടാകുന്നില്ല രണ്ടും മൂന്നും പ്രാവശ്യം സെൽഫിടിച്ചു നോ രക്ഷ ഇനിയുംസെൽഫിടിച്ചാൽ ബാറ്ററി ഇറങ്ങി പോകും എന്ന് എനിക്ക് തോന്നിയതിനാൽ ഞാൻ അയാളോട് പറഞ്ഞു ഇനി നിങ്ങൾ സെൽഫിടിച്ചാൽ ബാറ്ററി ഇറങ്ങി പോകും ഇനി അടിക്കേണ്ട എയർ എടുത്തു നോക്കിയാൽ ചിലപ്പോൾ സ്റ്റാർട്ടാകും അപ്പോൾ അയാൾ എന്നോട് ചോദിച്ചു നിങ്ങൾക്ക് എയർ എടുക്കുന്നത് എവിടെ ആണന്നറിയുമോ.

ഞാൻ പറഞ്ഞു എനിക്കറിയില്ല വാ ബോണറ്റ് പൊക്ക് നോക്കാം ബോണറ്റ് പൊക്കുമ്പോൾ എന്റെ ഭാര്യ നേരം വൈകിയതിനാൽ നിരന്തരം വിളിച്ചേ കൊണ്ടിരിക്കുന്നുണ്ടായിരുന്നു ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല ആ കാറിൽ പുറകിൽ ഇരിക്കുന്ന എന്റെ മോന്റെ പ്രായം ഉള്ള ആ പയ്യനായിരുന്നു എന്റെ മനസ്സിൽ മനസ്സിൽ നിറയെ സഹതാപം തുളുമ്പി നിൽക്കുന്ന ഞാൻ അയാളോട് പറഞ്ഞു പേടിക്കണ്ട ഞാൻ പോയി കുറച്ചു ഡീസലും വാങ്ങി വരാം നൂറു രൂപയുടെ ഡീസൽ മതിയാകില്ല അപ്പോൾ അയാൾ എന്നോട് ചോദിച്ചു നിങ്ങൾക്ക് ഒരു മെക്കാനിക്കിനെ കിട്ടുമോ എയർ എടുക്കാൻ ഞാൻ നോക്കട്ടെ കിട്ടിയാൽ കൊണ്ട് വരാം എന്നും പറഞ്ഞു അയാൾ പെറുക്കി കൊണ്ടുവന്ന ഒഴിഞ്ഞ കുപ്പിയും എന്റെ നൂറു രൂപയുടെ ഡീസൽ ഉണ്ടായിരുന്ന കാലി കുപ്പിയും എടുത്തു എത്ര വാങ്ങണം എന്ന് അയാളോട് ചോദിച്ചു ഒരു 200രൂപക്ക് വാങ്ങിക്കോ എന്ന യാൾ പറഞ്ഞു പക്ഷെ അയാൾ എനിക്ക് കയ്യിൽഡീസൽ വാങ്ങാൻ പണം തന്നില്ല ഞാൻ അയാൾക്ക് ഒരു അപരജിതൻ ആയതു കൊണ്ടോ അല്ലങ്കിൽ എന്റെ 100രൂപയുടെ ഡീസലിന്റ പൈസയും വാങ്ങാൻ പോകുന്ന ഡീസലിന്റ 200രൂപയും ഓട്ടോയുടെ പെട്രോൾ പമ്പിലേക്കുള്ള ചാർജ്ഉം ഒരുമിച്ചു തരാൻ ആയി രി ക്കും അയാൾ പണം തരാതിരുന്നത് എന്നു ഞാൻ കരുതി.

ഞാൻ ഓട്ടോ എടുത്തു പമ്പിൽ പോയി ഡീസൽ വാങ്ങി അവിടെ അടുത്തുള്ള ഒരു വർഷോപ്പിൽ നവമി യുടെ പൂജയും ആയി ബന്ധപെട്ടു നിറയെ ദീപങ്ങൾ അലങ്കരിച്ചത് ശ്രദ്ധയിൽ പെട്ടു നവമിയുടെ പൂജ ആയതിനാൽ വർഷോപ്പിലെ മെക്കാനിക്കുകൾ എല്ലാം അവിടെ ഉണ്ടായിരുന്നു ഞാൻ പ്രതീക്ഷയോടെ ഓട്ടോ നിർത്തി അവിടെ പ്രായം ചെന്ന ആളോട് കാര്യം പറഞ്ഞു അയാൾ എനിക്ക് വരാൻ പറ്റില്ല ആയുധം പൂജിക്കാൻ വച്ചാതാണന്നു പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ഒരു കൊച്ചു പയ്യൻ ഉണ്ട് ആ വണ്ടിയിൽ നിങ്ങൾ വന്നു എയർ എടുത്താൽ മാത്രം മതി ആയുധം ഒന്നും വേണ്ട അവർ ഡീസൽ തീർന്നു പെട്ടതാണ് അവർക്ക് ഒരുപാട് ദൂരെ എത്തേണ്ടതാണ് നിങ്ങൾ സഹായിക്കണം പ്ലീസ്എന്റെ യാജന കേട്ടത് കൊണ്ടായിരിക്കും ഒരു ചെറുപ്പക്കാരൻ ഒരു spantar എടുത്തു ഓട്ടോയിൽ കയറി പോകാം എവിടയാ വണ്ടി എന്നു ചോദിച്ചു ഞാൻ പറഞ്ഞു അമ്പലത്തിന്റെ അപ്പുറം
അയാൾ എന്റെ വണ്ടിയിൽ കയറിയപ്പോൾ ഞാൻ ആഹ്ലാദഭരിതനായി ഓട്ടോ സ്പോട്ടിലേക്ക് മുരുണ്ടി പിടിച്ചു.

എന്റെ അതിയായ സന്ദോഷവും വെപ്രാളവും കണ്ടു മെക്കാനിക്ക് എന്നോട് ചോദിച്ചു നിങ്ങളുടെ ആരാണ് ആ കാറിൽ ഉള്ളത് ഞാൻ പറഞ്ഞു ആരും അല്ല ആ കാറിൽ എന്റെ മോന്റെ പ്രായം ഉള്ള ഒരു പയ്യൻ ക്ഷീണിച്ചു തളർന്നു കിടപ്പുണ്ട് അവന്റെ മുഖം കണ്ടിട്ട് എനിക്ക് അവരെ അവിടെ കളഞ്ഞു പോകാൻ തോന്നിയില്ല അവർ എങ്ങനെ യെങ്കിലും വീട്ടിൽ എത്തട്ടെ എന്നു കരുതി അങ്ങനെ ഡീസൽ തീർന്നു വഴിയിൽ കിടക്കുന്ന അയാളുടെ മുഖത്തു എന്നെയും മെക്കാനിക്കി നെയും കൂടെ രണ്ടു കുപ്പി ഡീസലും കാണുമ്പോഴുള്ള ആനന്ദ പുഞ്ചിരി കാണാൻ ആ പൊന്നു മോന് വീട്ടിൽ എത്താൻ പറ്റിയില്ലേ എന്നുള്ള കുഞ്ഞിളം മനസ്സിലെ ആശങ്ക തീർക്കാൻ സഹായ ഹസ്ഥവുമായി ഞാൻ മൂന്ന് ചക്രവുമായി ശര വേഗത്തിൽ പാഞ്ഞു വണ്ടി കിടന്ന അമ്പലത്തിന്റെ അരികിൽ എത്തി പക്ഷെ വണ്ടി കാണുന്നില്ല.

പിറകിൽ ഇരിക്കുന്ന മെക്കാനിക്ക് ചോദിച്ചു എവിടെ വണ്ടി ഞാൻ പറഞ്ഞു ഇവിടെ ഉണ്ടായിരുന്നു ഡീസൽ വാങ്ങി വരാനും മെക്കാനിക്കിനെ കൂട്ടുവാനും എന്നെ അവർ പറഞ്ഞു വിട്ടതാണ് ഇപ്പോൾ കാണുന്നില്ല അപ്പോൾ മെക്കാനിക്ക് പറഞ്ഞു അവർക്ക് ഡീസൽ കിട്ടികാണും അതു കൊണ്ടായിരിക്കും അവർ പോയത് ഞാൻ. എന്റെ നൂറു രൂപ യുടെ ഡീസൽ അവർക്ക് കൊടുത്തിരുന്നു അത് ഒഴിച്ചപ്പോൾ സ്റ്റാർട്ടാ യില്ലായിരുന്നു മെക്കാനിക്ക്:അതു കുറെ പ്രാവശ്യം സെൽഫടിച്ചപ്പോൾ സ്റ്റാർട്ടായി കാണും ആട്ടെ നിങ്ങളുടെ പൈസ കിട്ടിയോ ഞാൻ പറഞ്ഞുഇല്ല പൈസ പോയതിൽ അല്ല ചേട്ടാ…വിഷമം ഈ വൈകിയ രാത്രിയിൽ വീട്ടിൽ പോലും പോകാതെ ഞാൻ അവർക്ക് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്തിട്ടും അവർ എന്നെ കാത്തു നിൽക്കാതെ പോയതിൽ ആണ് നിങ്ങളെ ബുദ്ധി മുട്ടിച്ചതിൽ ക്ഷമിക്കണം മെക്കാനിക്ക് സഹതാപത്തോടെ എന്റെ മുഖത്തു നോക്കി എന്റെ വണ്ടിയിൽ കിടക്കുന്ന രണ്ടു കുപ്പി ഡീസലിലും ഹേയ് സാരമില്ല ഈ കാലത്ത് ആരയും സഹായിക്കരുത് എന്നു മനസ്സിലായില്ലേ.

എന്തായാലും അധികം ദൂരം ഒന്നും പോയിട്ടുണ്ടാവില്ല അടുത്ത പെട്രോൾ പമ്പിൽ ഉണ്ടാവും ഞാൻ മെക്കാനിക്ക് പറഞ്ഞത് കേട്ടപാടെ ഓട്ടോയുമായി പമ്പിലേക്ക് പാഞ്ഞു പമ്പിലെത്തിയ ഞാൻ നിരാശനായി കാരണം പമ്പിൽ xailo ന്റെ പൂട പോലുംകാണാൻ ഇല്ല ഞാൻ പെട്രോൾ അടിക്കുന്ന പയ്യനോട് ചോദിച്ചു ഒരു വെള്ള കളർ xailo വന്നിരുന്നോ ഉടൻ വന്നു മറുപടി ഓ വന്നിരുന്നു ഇപ്പോൾ 1500ന്റെ ഡീസൽ അടിച്ചു അതിലെ പോയി.ഞാൻ xailo പോയ പയ്യൻ കാണിച്ചു തന്ന മലപ്പുറം ഭാഗത്തേക്കുള്ള റോഡും നോക്കിമറ്റൊരുത്താനാൽ വിഡ്ഢി യായി അങ്ങനെ നിന്നു
എന്നാലും ഞാൻ വാങ്ങിയ ഡീസലിന്റെ പൈസ തന്നില്ലെങ്കിലും അയാൾ ആ മോനുമായി സുരക്ഷിതനായി വീട്ടിൽ എത്തിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു
NB:ഈ കഥയിൽ ഉള്ള ഞാൻ എന്ന കഥാ പാത്രം ഞാൻ തന്നെ ആണിട്ടോ

കടപ്പാട് : ജംഷി