ഒരാൾ ആടിനെ ഗ്രിൽ ചെയ്തു മകളോടു പറഞ്ഞു അയൽക്കാരെ വിളിക്കാൻ പക്ഷെ ആ കുട്ടി വീടിനു തീപിടിച്ചു എന്ന് അലറി കരഞ്ഞു ശേഷം

EDITOR

ഒരാൾ ഒരു വലിയ ആടിനെ ഗ്രിൽ ചെയ്തശേഷം മകളോടുപറഞ്ഞു സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും ഭക്ഷണം കഴിക്കാൻ വിളിക്കാൻ പറഞ്ഞുഇതുകേട്ട മകൾ റോഡിലിറങ്ങി അവരുടെ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും കേൾക്കെ “അയ്യോ ഓടിവായോ.ഞങ്ങളുടെ വീടിനു തീപ്പിടിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.അൽപ്പസമയത്തിനകം കുറച്ചുപേർ ആ പെൺകുട്ടിയെ പിന്തുടർന്ന് അവരുടെ വീട്ടിലെത്തി. അവർക്ക് ആ പെൺകുട്ടിയും അവരുടെ പിതാവും ചേർന്ന് ഭക്ഷണം വിളമ്പി. ഭക്ഷണം മുമ്പിലെത്തിയപ്പോൾ വന്നവർ ഒന്ന് പരിഭ്രമിച്ചെങ്കിലും അവർ സ്വാധിഷ്ടമായ ആ ഭക്ഷണം അവർ സന്ദോഷത്തോടെ കഴിച്ചുമടങ്ങി.

വന്നവർ മടങ്ങിപ്പോയ ശേഷം പിതാവ് മകളോട് ചോദിച്ചു “ഈ വന്നവരെ ആരെയും മുൻപരിജയം ഇല്ലല്ലോ, എവിടെപോയി മമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും. പെൺകുട്ടി നടന്ന കാര്യം പിതാവിനോട് പറഞ്ഞിട്ട് ഒന്നുകൂടി കൂട്ടി ചേർത്തു. നമ്മൾക്ക് ഒരു ആപത്തു വരുമ്പോൾ ഓടിയെത്തുന്നവരാണ് നമ്മുടെ യഥാർത്ത ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും. അവരെയാണ് നമ്മൾ ആദിത്യം നെൽകി സൽക്കരിക്കേണ്ടത്.അത് പോലെ തന്നെ മറ്റൊരു കാര്യം ആണ് ചുവടെ പറയുന്നത്.

അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ ഇന്ന് മിക്ക വീടുകളിലും (പ്രത്യേകിച്ച് സിറ്റികളിൽ കാണൂലോ അടുക്കള ജോലിക്ക് ആള് നിങ്ങൾ കഴിച്ചു പോകുന്നത് വരെ കിച്ചണിന്റെ ഒരു മൂലയ്ക്കോ വർക്ക് ഏരിയയിലോ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങിയിരിക്കുന്ന അവരെ നിങ്ങൾ അങ്ങോട്ട് ചെന്ന് പരിചയപ്പെടാറുണ്ടോ ??ചിരിച്ച് രണ്ട് വാക്ക് മിണ്ടാറുണ്ടോ ??

കഴിയുമെങ്കിൽ (നിങ്ങൾക്ക് ആ വീട്ടിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യണം ഒരുപാട് കഷ്ടപ്പെട്ട് നിങ്ങൾക്ക് വേണ്ടി വളരെ നന്നാവണം എന്ന പ്രതീക്ഷയോടെ ഭക്ഷണം വെച്ചുണ്ടാക്കിയ,നിങ്ങൾ കഴിച്ചെണീറ്റ ശേഷം എച്ചിൽ പാത്രം കഴുകാൻ കാത്തിരിക്കുന്ന ആ ആളിനെ നിങ്ങൾ അങ്ങോട്ട് ചെന്ന് കണ്ട് രണ്ടു നല്ല വാക്ക് പറയുമ്പോൾ അവർക്കുണ്ടാകുന്ന ആ ഒരു സന്തോഷം അത്‌ ചിലപ്പോൾ വളരെ വലുതായിരിക്കും .നമ്മൾ കാരണം അവർ അല്പം സന്തോഷിക്കുന്നത് നല്ലതല്ലേ നിസ്സാരമായി തോന്നുമെങ്കിലും അതൊരു നന്മയുള്ള കാര്യമാണ്നമ്മൾ ആ പാവങ്ങളെ തീർത്തും അവഗണിച്ചു കൊണ്ട് അവിടെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ ആ വീട്ടിലെ വെറും ഒരു പണിക്കാരി മാത്രമാവും:

കടപ്പാട്