ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു പലരും നോക്കിനിൽക്കുന്നു പെട്ടെന്ന് ആ സ്ത്രീകൾ ചെയ്ത നന്മ

EDITOR

പണി തേടി നമ്മുടെ നാട്ടിലേക്ക് വരുന്ന ഒരുപാടു അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട് ചിലരെങ്കിലും അവരോടു അവജ്ഞ കാണിക്കാറുണ്ട് .എല്ലാവരിലും നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടെന്നു പറയുന്നത് പോലെ അവരിലും നല്ലതും ചീത്തയും ഉണ്ടാകും .പക്ഷെ നൂറിൽ 70 ശതമാനവും നല്ല ആളുകൾ തന്നെ ആണ് അനുഭവത്തിൽ നിന്ന് മനസിലായത് .കഴിഞ്ഞ ദിവസം ഉണ്ടായ ഇ സംഭവം അങ്ങനെ ഒന്നാണ് രണ്ടു മൂന്നു ചെറുപ്പക്കാർക്ക് ആണ് ഇത് സംഭവിച്ചത്.

കണ്ണുകളിൽ കാണുന്നവരല്ല,ഹൃദയങ്ങൾ തൊടുന്നവരാണ് മനുഷ്യർ ഇന്ന് രാവിലെ കോട്ടക്കൽ പോയി മടങ്ങുകയായിരുന്നു.ചെനക്കൽ ഭാഗത്ത് എത്തിയപ്പോൾ
പിന്നിൽനിന്നും വലിയ ശബ്ദം.ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ്.മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു പലരും നോക്കിനിൽക്കുന്നു.അപ്പോഴേക്കും നാടോടികളെന്നൊക്കെ പറഞ്ഞ് നമ്മൾ അകലം പാലിക്കന്ന രണ്ട് വനിതകൾ സങ്കടത്തോടെ ഓടിയെത്തുന്നു.തങ്ങളുടെ തോർത്ത് മുണ്ട് കീറി ആ യുവാക്കളുടെ മുറിവേറ്റ ഭാഗം വെച്ച് കെട്ടുന്നു.അവർക്ക് വെള്ളം കൊടുക്കുന്നു.തൊട്ടടുത്ത കടയിൽ പോയി മഞ്ഞൾപൊടി കൊണ്ട് വന്നു അവരുടെ മുറിവിൽ പുരട്ടുന്നു.

സാരമില്ല പെട്ടെന്ന് മാറിക്കോളും എന്നൊക്കെപ്പറഞ്ഞു സാന്ത്വനിപ്പിക്കുന്നു,
ഞാൻ ആദ്യം കരുതിയത് ഇവർ നേരത്തെ പരിചയമുണ്ടാകും എന്നാണ്.
ഒടുവിൽ കാര്യം തിരക്കിയപ്പോഴാണ് തൃശ്നാപള്ളി സ്വദേശികളായ ശാന്തിയും ശെൽവിയും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് പണി തേടി പോകുകയായിരുന്നു സേട്ടാ.അപകടം കണ്ടപ്പോൾ ഓടി വന്നതാ

കടപ്പാട് : രഞ്ജിത്ത്