കഴിഞ്ഞ ദിവസം ജയിലിൽ ക്ലാസ് എടുക്കാൻ പോയി അകത്തു പ്രായമായ ഒരാൾ എന്റെ കയ്യിൽ പിടിച്ചു പൊട്ടിക്കരഞ്ഞു കാരണം

EDITOR

ഒരാഴ്ച മുന്നാണ് കൊല്ലം ജില്ലാ ജയിലിൽ ലീഗൽ സർവ്വീസ് അതോറിറ്റി സംഘടിപ്പിച്ച ക്ലാസ് എടുക്കാൻ കടന്ന് ചെന്നത്.ക്ലാസ് കഴിഞ്ഞപ്പോൾ ജയിൽപുള്ളികൾക്ക് തങ്ങളുടെ സംശയം ചോദിക്കാൻ അവസരം ലഭിച്ചു.അതിലൊരു മനുഷ്യൻ, തമിഴ് നാട്ടുകാരനാണ്, എൻ്റെ അടുക്കലേക്ക് എത്തി.തമിഴും മലയാളവും ഇടകലർന്ന വാക്കുകളിൽ പതുക്കെ സംസാരിച്ച് തുടങ്ങി സർ മരുന്ന് കേസാണ്.
എനിക്കറിയില്ലാരുന്നു സർ, ഈ നാട്ടിൽ അത് വിൽക്കാൻ പാടില്ല എന്ന്.
എൻ്റെ നാട്ടിൽ അത് വിൽക്കാൻ അനുവദനീയമാണ്.തപ്പാണ് സർ ചെയ്തത് 68 വയസ്സായി സർ വീട്ടിൽ അമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്.

120 ദിവസമായി ജയിലിലാണ്, സർ.ജാമ്യമെടുത്ത് തരാം എന്ന് പറഞ്ഞ് ഏതോ വക്കീൽ വീട്ടിൽ വിളിച്ചു കുറേ കശും വാങ്ങി വീട്ടുകാർ ഇപ്പോ വിളിച്ചാൽ അങ്ങേര് ഫോൺൺ എടുക്കില്ല വീഡീയോവഴിയാണ് സർ കോടതി കണുന്നത്, കേസ് എപ്പഴും മാറ്റി വയ്ക്കും ,എനിക്ക് ഒന്നും മനസ്സിലാകുന്നില്ല സർ ഇത്രയും പറഞ്ഞ് ആ മനുഷ്യൻ ഒറ്റക്കരച്ചിലായിരുന്നു.എൻ്റെ കൈയ്യിൽ മുറുകെപിടിച്ച്നിലവിളിക്കുകയായിരുന്നു.
ആ ചൂട് ഇപ്പോഴും എൻ്റെ മനസ്സിനെ ചുട്ട് പൊള്ളിക്കുന്നു.പാവപ്പെട്ടവർ. വിലാസമില്ലാത്തവർ, ചോദിക്കാനും പറയാനും ആരുമില്ലാത്തവർ.

ഒട്ടനവധി മനുഷ്യർ നമ്മുടെ ജയിലുകളിൽ ഉണ്ട്.പോലീസ് പിടിക്കുന്നവരെല്ലാം കുറ്റവാളികൾ ആണന്നും, ന്യായമായ വിചാരണ പോലുംഅവരർഹിക്കുന്നില്ലായെന്നും കരുതുന്ന ഒരു വലിയ പൊതുസമൂഹം നമ്മുക്കിടയിൽ ഉണ്ട്.ജയ് ഭീം എന്ന സിനിമ നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ.Law is a powerful weapon.ആ ആയുധം ഉപയോഗിച്ച്, ന്യായമായ വിചാരണ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ അകപ്പെട്ടു കഴിയുന്നവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ തീരുമാനിക്കുന്നു, ഈ നിമിഷം
വിനോദ് മാത്യൂ വിൽസൻ
അഭിഭാഷകൻ