ഡോക്ടർ ഉപയോഗിച്ച വാഹനങ്ങൾക്ക് ഇത്ര ഡിമാൻഡ് വരാൻ കാരണം ഇത് മാത്രം ആണ് കുറിപ്പ

EDITOR

ഇന്നും പല സെക്കൻഡ് വാഹന പരസ്യങ്ങളിലും കാണുന്ന ഒന്നാണ് ഡോക്ടർ ഉപയോഗിച്ച വാഹനം വിൽക്കാൻ ഉണ്ട് എന്ന് .വാഹന പ്രേമികൾ കൂടുതൽ ഉള്ള നാടാണ് നമ്മുടേത് അങ്ങനെ ഉള്ള നാട്ടിൽ വാഹന കമ്പോളത്തിൽ ഡോക്ടർ ഉപയോഗിച്ച വാഹനം വാങ്ങാനും വൻ ഡിമാൻഡ് ആണ്.നിങ്ങൾ തന്നെ പല തവണ അങ്ങനെ ഉള്ള പര്യങ്ങൾ കണ്ടിട്ടും ഉണ്ടാകും .എന്തായിരിക്കും അതിനു കാരണം എന്തായിരിക്കും ഡോക്ടർ ഉപയോഗിച്ച വണ്ടികൾക്ക് ഇത്ര പ്രിയം ? എന്ന് നിങ്ങൾ ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ?എന്നാൽ അറിയാത്തവർക്ക് വേണ്ടി എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാം.

നമ്മുടെ നാട്ടിൽ പൊതുവെ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന ആളുകൾ ആണ് ഡോക്ടർമാർ .ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല .അന്നും ഇന്നും ആ ബഹുമാനം എല്ലാവർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരോട് ഉണ്ട് പ്രത്യേകിച്ചും ഡോക്ടറുമാരോട്.ഡോക്ടർ ഉപയോഗിച്ച വാഹനം എങ്കിൽ പൊതുവേ അനാവശ്യ ഓട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല കാരണം എമർജൻസി സിറ്റുവേഷനുകൾ ഉണ്ടാകുന്നത് കൊണ്ട് ഡോക്ടറുമാർ ഹോസ്പിറ്റലിന് അടുത്ത് തന്നെ ആകും താമസം .വളരെ കുറച്ചു കിലോമീറ്ററുകൾ ഓടിയ നല്ല പോലെ മെയിന്റൈൻ ചെയ്യുന്ന വാഹനം അതിനാൽ സെക്കൻഡ്‌സ് വാങ്ങുന്നവർക്ക് ലഭിക്കും വളരെ സൂക്ഷിച്ചു ചെറിയ വേഗത്തിൽ മാത്രം ഓടിച്ചിരുന്ന അവരുടെ കാറുകൾ കമ്പനി സർവീസ് ചെയ്ത് നന്നായി പരിപാലിക്കുന്നു കാരണം കൊണ്ട് ഡിമാൻഡും കൂടി.

ആളുകൾക്ക് ഇ പ്രൊഫഷനോട് ഉള്ള ഇഷ്ടവും ബഹുമാനവും ആണ് മറ്റൊരു കാരണം .മ ദ്യ പാനം മറ്റു ദുശീലങ്ങൾ ഒന്ന് ചെയ്യാതെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യുന്ന എന്ന കാരണം കൊണ്ടും ഇ വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുതൽ ആണ്.ഇത് പോലെ തന്നെ ലേഡീസ് ഉപയോഗിച്ച വാഹനങ്ങൾ അദ്ധ്യാപകർ ഉപയോഗിച്ച വാഹനങ്ങൾ ആളുകൾ വാങ്ങാറുണ്ട് .ഒരുപക്ഷെ കൂടുതൽ ആളുകളും ഇ പ്രൊഫഷനെ ഇഷ്ടപ്പെടുന്നത് കൊണ്ട് ആകും ഇ വാഹനങ്ങൾക്ക് ഇത്ര പ്രിയം.ഡോക്ടറുടെ വാഹനങ്ങൾക്ക് എന്ത് കൊണ്ട് ഡിമാൻഡ് എന്ന് നിങ്ങൾക്കും കമെന്റ് ചെയ്യാം