ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതുന്നു വ്യവസ്ഥയുള്ള നാട്ടിൽ വിചാരണ നടക്കവേ ദിലീപേട്ടൻ നേരിടുന്നത്

EDITOR

പ്രിയ നടൻ ദിലീപ് ഏട്ടന് ജന്മദിനം ആശംസിക്കുന്നവർ തെമ്മാടികളെത്രെ അങ്ങനെയെങ്കിൽ ഞാനൊരു ഫ്യൂഡൽ തെമ്മാടിയാണ് ആരാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ് ഗോപാലകൃഷ്ണൻ പദ്മനാഭൻ പിള്ള എന്നാണു ശരിയായ പേര് സിനിമയിൽ ദിലീപ് എന്ന പേരിൽ പ്രസിദ്ധനായി 1967 ൽ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം എറണാകുളം മഹാരാജാസിൽ നിന്നും ചരിത്രത്തിൽ ബിരുദ്ധം.
മിമിക്രി ആർട്ടിസ്റ് നടൻ ഗായകൻ നിർമ്മാതാവ് സഹ സംവിധായകൻ ബിസിനസ് മാൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ മലയാളികൾക്ക് സുപരിചിതൻ. കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയിൽ സഹ സംവിധായകനായി പിന്നീട് 140 ൽ കൂടുതൽ സിനിമകളിൽ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.

കേരളത്തിലെ കുടുംബ പ്രേക്ഷരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ നാല് സംസ്ഥാന സർക്കാർ പുരസ്‌ക്കാരങ്ങൾ ഉൾപ്പെടെ 43 ഓളം അവാർഡുകൾ. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാലോകരൊന്നും അറിയാതെ ലക്ഷക്കണക്കിന് രൂപ സ്വാന്തനം സ്വന്തം കയ്യിൽ നിന്നും മുടക്കി അശരണർക്ക് വീടും ഭക്ഷണവും എത്തിക്കുന്നു.ഇതാണ് നാം മലയാളികൾക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനൽ കേസിൽ പ്രതിചേർക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യൻ പൗരൻ.

ആരാണ് പൾസർ സുനി എന്ന സുനിൽകുമാർ എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ സ്റ്റാവും കൂടുതൽ മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് പൾസർ സുനി എന്ന പേര് വന്നത് മ  ദ്യ ത്തിനും മ യ ക്കു മരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു.28 ഓളം കേസുകളിൽ പ്രതിയാണ് 21 വ്യാജ സിംകാർഡുകളും ഫോണുകളുമുണ്ട്.ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്.പി  ടിച്ചു പറി മോഷണം ക്വ  ട്ടേഷന്‍ പ്രവര്‍ത്തനം തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാര്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു.സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ വൈയിട്ടില്ല, 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രന്‍ പറയുന്നു.സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.

മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചയാൾ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ സിനിമയിൽ നിറഞ്ഞു നിന്നു ? എം എൽ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവർ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവർത്തകർക്കുള്ള കടപ്പാട് ?ഈ സുനിൽകുമാറിനെയാണ് ഇന്ന് മലയാളികൾക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം.കേസ് അതിന്റെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ഈ സമയത്തു നടക്കുന്ന സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലന്മാരുടെ ഇന്ററോഗേഷനോ ഇല്ലത്തെ സാമാന്യബുദ്ധിയിൽ സംശയിക്കുന്നതും വിചാരണവേളയിൽ തെളിയിക്കപ്പെടേണ്ടതുമായ വസ്തുതകൾ ഇപ്രകാരമാണെന്നു എനിക്ക് തോന്നുന്നു.

1യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു  ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ കൊടുക്കാൻ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയൻ ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോൾ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

2 മറ്റു പ്രമുഖർ നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല വിശ്വസിക്കാൻ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല.മറ്റു പ്രമുഖർ തയാറാക്കിയ പദ്ധതിയായിരുന്നെങ്കിൽ തിരക്കഥയനുസരിച്ച് ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോൽപ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോൽപ്പിക്കാൻ ചിലർ ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം 4 നടന്‍റെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്‍റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക.

പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്. ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്‍റെ പരിചയത്തിലുള്ളവരാണെങ്കിൽ നടന്‍റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക.പ്രമുഖ നടന്‍റെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരന്‍റെ (നിയമ വിദ്യാർത്ഥി? അല്ലെങ്കിൽ ഒരു പത്രക്കാരൻ കാരണം കത്തിലെ വിദഗ്ധ അവതരണ രീതി സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.

ഇതാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള കാര്യം ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടിൽ വിചാരണ നടക്കവേ ഒരാൾ സാമൂഹികമായി ആക്രമിക്കപ്പെടുന്നു എന്നത് അംഗീകരിക്കാനാകില്ല.ഒപ്പം സംഭവത്തിൽ നീതിപൂർവകമായ വിചാരണയും ശിക്ഷാവിധിയും ഉണ്ടാകണം.ഇരയ്ക്ക് നീതിലഭിക്കണം.ദിലീപിന്റെ അറസ്റ്റും, ജയിലും പതനവും എന്തിനേറേ തൂക്കി കൊല്ലണമെന്നുവരെ ആഗ്രഹിക്കുന്നവരിൽ ഭൂരിപക്ഷവും ഇരയ്ക്ക് നീതി കിട്ടാൻ കൊതിക്കുന്നവരൊന്നുമല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം.നാലാളറിയുന്ന സുന്ദരിയായ ഒരു ഭാര്യയുള്ള അദ്ധ്വാനിച്ച് ആവശ്യത്തിന്
കാശുണ്ടാക്കിയ ഒരുത്തന് ഒരു പണി കിട്ടുന്നത് കാണുമ്പോളുള്ള ഒരു ആത്മസുഖം ഒരു ചെറിയ മനഃസുഖം അതാണ് അന്നും ഇന്നും മലയാളിയ്ക്ക് ദിലീപ് കേസ് ബൈദുബൈ ഈ വേട്ടയാടലിൽ നിക്ഷ്പക്ഷമായൊരു അന്വേഷണം നടന്നു എന്ന് കരുതുന്നില്ല എങ്കിലും അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്.പിറന്ത നാൾ വാഴ്ത്തുക്കൾ ദിലീപ് ജീ
അഡ്വ ശ്രീജിത്ത് പെരുമന