ആക്ടിവ മറിഞ്ഞു വേദന കൊണ്ട് പുളയുന്ന ആ പയ്യനെ രക്ഷിക്കാൻ ശ്രമിച്ചു ശേഷം ആണ് അമളി പറ്റിയത് മനസിലായത് കുറുപ്പ്

EDITOR

കുറെ ദിവസം മുൻപ് നൂറനാട് വരെ ബൈക്കിൽ പോകുകയായിരുന്നു.മാവേലിക്കര താലൂക്കാശുപത്രിക്ക് കിഴക്കുവശം ഒരു പ്രൈവറ്റ് ബസ് നിർത്തിയിട്ടിരിക്കുന്നു ബസ് മുന്നോട്ട് പോകാതെ വന്നപ്പോൾ നീട്ടി ഹോണടിച്ചു. ഏതാനും മിനിട്ടു കഴിഞ്ഞപ്പോൾ ബസ് നീങ്ങി തുടങ്ങി.ഞാനും ബസിന്റെ പിറകെ ബൈക്ക് വിട്ടു.എന്തുകൊണ്ടാണ് ബസ് നിർത്തിയിട്ടത് എന്ന് ചിന്തിച്ച് അല്പംമുന്നോട്ടു പോയപ്പോൾ റോഡിന്റെ വലതു വശത്ത് ഒരാൾക്കൂട്ടം ഒര പകടം നടന്നിരിയ്ക്കുന്നു വേഗം ബൈക്ക് നിർത്തി അപകടം നടന്ന ഭാഗത്തേയ്ക്ക് ഓടി ചെന്നു.അവിടെ ഒരു പത്തു പതിമൂന്ന് വയസ് പ്രായം വരുന്ന പയ്യന്റെ കാലിലേക്ക് അക്ടീവ സ്കൂട്ടർ മറഞ്ഞു കിടക്കുന്നു അവൻ വേദന കൊണ്ട് നിലവിളിയ്ക്കുന്നു എന്നിലെ പരോപകാരി വേഗം ഉണർന്നു അവനെ ശ്രദ്ധിയ്ക്കാതെ വേഗം ചെന്ന് അവന്റെ കാലിൽ വീണു കിടക്കുന്ന ആക്ടീവ പിന്നിൽ നിന്നും പൊക്കാൻ നോക്കി

പണ്ടാരത്തിനാണേ ഭയങ്കര ഭാരം എന്റെ അവസ്ഥ കണ്ടാകണം വേറൊരു ചേട്ടനും കൂടി വന്ന് വണ്ടി പൊക്കാൻ സഹായിച്ചു വണ്ടി നേരേ വച്ച ശേഷം വീണു കിടക്കുന്ന പയ്യന്റെ പിന്നിൽ വന്ന് കക്ഷത്തിനിടയിൽക്കൂടി എന്റെ കൈകൾ കടത്തി തോളത്ത് പിടിച്ച് അവനെ ഉയർത്തി നിർത്താൻ ശ്രമിച്ചു അപകടത്തിന് കാരണക്കാരായ ഓട്ടോ ഡ്രൈവറെ തെറി വിളിയ്ക്കുകയും ചെയ്തു കേവലം കൊച്ചു പയ്യൻ പ്രായമായ ഓട്ടോക്കാരനെ തെറി വിളിച്ചപ്പോൾ എനിയ്ക്കെന്തോ വല്ലായ്മ തോന്നി പിന്നെ അവന്റെ വേദന കൊണ്ടായിരിക്കുമെന്ന് ഞാൻ ആശ്വസിച്ചു പയ്യനെ ഞാൻ ഉയർത്തിയെങ്കിലും ഒരു കാലിൽ നിന്ന് കൊണ്ട് മറുകാൽ മടക്കി അയ്യോ അയ്യോ എന്ന് നിലവിളക്കുകയും കൈ കൊണ്ട് വയർ തിരുമുകയും ചെയ്യുന്നുണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടക്കുന്നതു കൊണ്ട് അവന്റെ ഭാരം മുഴുവൻ എന്റെ ശരീരത്തിലാണ്

ഞാൻ ചുറ്റും നോക്കി പതിവ് പോലെ കാഴ്ചക്കാർ വട്ടം കൂടി നോക്കി നില്ക്കുന്നതല്ലാതെ ആരും അടുക്കുന്നില്ല ചെറുക്കന്റെ നിലവിളി കേട്ടിട്ട് കാലിനും, വയറിനും എന്തോ സംഭവിച്ചു എന്ന് തോന്നുന്നു പാന്റും ഫുൾക്കൈ ഷർട്ടുമാണ് വേഷം അവന്റെ മുഖം ഞാൻ അപ്പോഴും ശ്രദ്ധിച്ചിരുന്നില്ല.ആരൊക്കെയൊ അതുവഴി പോകുന്ന വാഹനങ്ങൾക്ക് കൈ കാണിക്കുന്നുണ്ട് പക്ഷേ ഒരു വാഹനവും നിർത്തുന്നില്ല ആരോ പറഞ്ഞു അതിന്റെ വയറ്റിൽ ആക്ടീവയുടെ ഹാൻഡിൽ കൊണ്ടതാണെന്നു തോന്നുന്നു അതാണിത്ര വേദന പാവം പയ്യൻ ഞാനവന്റെ വയറ്റിൽ തടവി കൊടുത്തു എനിക്കെന്തോ ഒരു സംശയം സാധാരണ ആൺകുട്ടികളുടെ വയർ പോലെയല്ല ഇവന്റെ വയർ നല്ല സ്പോഞ്ചുപോലെ കൂടുതൽ ചിന്തിയ്ക്കുന്നതിന് മുൻപ് ഓട്ടോ വന്നുനിന്ന ഞാനവനെ പൊക്കി
ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചു

നടക്കാതെ വന്നപ്പോൾ ഒരു ചേച്ചിയും കൂടിവന്ന് സഹായിച്ചു അവനെ ഓട്ടോയിൽ കയറ്റി ഒരു വിധം ഇരുത്തി അപ്പോഴാണ് ഞാൻ  മുഖം ശരിയ്ക്കും ശ്രദ്ധിച്ചത് കാതുകളിൽ മൊട്ടു കമ്മൽ കാഴ്ച നെഞ്ചിന്റെ ഭാഗത്ത് വന്നപ്പോൾ ഞാനമ്പരപ്പോടെ അവരെ ഓട്ടോയിൽ കയറ്റാൻ സഹായിച്ച ചേച്ചിയോട്  ചോദിച്ചു അയ്യോ അവരു പെണ്ണാണോ ?ങ്ങും കെട്ടിക്കാൻ പ്രായമായ രണ്ട് പെൺമക്കളുടെ അമ്മയാണ് അയ്യോ കൊച്ചു ആൺകുട്ടികാണെന്ന് കരുതിയാ ഞാൻ അവരെ പൊക്കിയെടുത്തതും അവരുടെ വയർ തടവി ക്കൊടുത്തതും ഞാനത് പറഞ്ഞപ്പോൾ അവിടെ കൂടിനിന്നവർ ചിരിച്ചു.അപ്പോഴേയ്ക്കും അവരെയും കൊണ്ട് ഓട്ടോ ആശുപത്രിയിലേക്ക് പോയിരുന്നു.വൈകിട്ട് വീട്ടിൽ വന്നപ്പോൾ രാവിലെ നടന്ന അപകട കാര്യം ഭാര്യ അമ്പിളിയോട് പറഞ്ഞു അവടെ കമന്റായിരുന്നു ഭയങ്കരം ഭാഗ്യമായി ആക്ടീവയുടെ ഹാൻഡിൽ അവരുടെ നെഞ്ചിൽ താട്ടാതിരുന്നത്
രാജൻ വളഞ്ഞവട്ടം