ബസ് സ്റ്റാൻഡ് പരിസരത്തു സഹായം അഭ്യർത്ഥിച്ചു ആ പെൺകുട്ടി ശേഷം പോലീസ് ചെയ്ത നന്മ കയ്യടി

EDITOR

കേരള പോലീസിന്റെ നന്മകളും സേവന മനസ്ഥിതിയും നമുക്ക് എല്ലാവര്ക്കും അറിയാം അങ്ങനെ ഉള്ള ഒരു സംഭവം കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നത് ഇങ്ങനെ സമയം രാവിലെ 09.30 തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടി നിർവ്വഹിക്കുകയായിരുന്നു സിവിൽ പോലീസ് ഓഫീസർ സി.പി. സുധീഷ് പെട്ടെന്ന് ഓടിക്കിതച്ച് ഒരു പെൺകുട്ടി പോലീസുദ്യോഗസ്ഥന്റെ അടുത്തെത്തി സാർ എന്നെയൊന്നു സഹായിക്കണം അവൾ ആകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു പേടിക്കേണ്ട പറയൂഞാൻ പി.എസ്.സി പരീക്ഷയ്കു വന്നതാണ തൃശൂരിലെ ടെക്നിക്കൽ സ്കൂളിലാണ് പരീക്ഷ.വീട്ടിൽ നിന്നും ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു പത്തുമണിക്ക് പരീക്ഷാ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് എങ്ങിനെയാണ് ഇനി പരീക്ഷക്കു പോകുക എന്താണ് ചെയ്യുക.

പെൺകുട്ടി ആകെ വിഷമിച്ചു ധൈര്യമായിരിക്കൂ നമുക്ക് വഴിയുണ്ടാക്കാം പെൺകുട്ടിയോട് മൊബൈൽഫോൺ വഴി കേരളാ പി.എസ്.സി യുടെ വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യുവാൻ പോലീസുദ്യോഗസ്ഥൻ ആവശ്യപ്പെട്ടു ഡൌൺലോഡ് ചെയ്ത ഹാൾടിക്കറ്റ് പെൺകുട്ടി ഉടൻ തന്നെ പോലീസുദ്യോഗസ്ഥന്റെ മൊബൈൽഫോണിലേക്ക് അയച്ചു
പോലീസുദ്യോഗസ്ഥൻ അത് വാട്സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്തു എന്നിട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനോട് അത് എത്രയും വേഗം പ്രിന്റ് ഔട്ട് എടുത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിക്കുന്നതിനും നിർദ്ദേശിച്ചു.പെൺകുട്ടിയോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ തന്നെ പോലീസ് ജീപ്പ് അവരുടെ മുൻപിലെത്തി

പ്രിന്റ് ഔട്ട് ചെയ്ത ഹാൾ ടിക്കറ്റ് പോലീസുദ്യോഗസ്ഥൻ പെൺകുട്ടിക്കു കൈമാറി അവളുടെ മുഖത്ത് ആശ്വാസം പെൺകുട്ടിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം കേരളാ പോലീസിന്റെ വിജയാശംസകളും പ്രിയപ്പെട്ടവരേ നിങ്ങളുടെ സേവനത്തിനായി ഞങ്ങളുണ്ട് എപ്പോഴും കാര്യക്ഷമമായി ഡ്യൂട്ടി നിർവ്വഹിച്ച സിവിൽ പോലീസ് ഓഫീസർമാരായ സി.പി.സുധീഷ് എ.കെ ശരത് ശ്രീജിത്ത് എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ