ഇത് ചെയ്തില്ലെങ്കിൽ അമ്മയെ അച്ഛനെ പേടിയാണോ നീ ആണാണോടാ.എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ വരും കുറിപ്പ്

EDITOR

കുട്ടികളുടെ കൗമാരം തൊട്ടാൽ പൊട്ടുന്ന രീതിയിൽ ഉള്ളതാണ് എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് അറിയാത്ത പിടിച്ചാൽ നിൽക്കാത്ത പ്രായം .ഇ സമയത്തു ആണ് കൂടുതൽ കുട്ടികളും പല ചീത്ത കൂട്ടുകെട്ടിലേക്കും മറ്റും വീണു ജീവിതമേ നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് വരുന്നത്.കുട്ടികളും മാതാപിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ പറയാം എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം.ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക.

പല വേണ്ടാത്ത ലഹരികൾ ആ പാർട്ടികളിൽ ഉണ്ടാകാം അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, മുതൽ പല രീതികളിൽ ഉണ്ടായെന്നും വരാം.ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും ഇതൊന്ന് വലിച്ച് നോക്കൂ ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ. അമ്മയെ പേടിയാണോ, അച്ഛനെ പേടിയാണോ, നീ ആണാണോടാ.എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ.ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്.

തിരിച്ചറിയുക ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങൾ വീണ് പോയിട്ടുണ്ടാകാം. അഡിക്റ്റ് ആയി മാറി കഴിയുമ്പോൾ ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങൾ ഒരു കള്ളനും മറ്റു പലതും ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്.നിങ്ങളുടെ അഡിക്ഷനാൽ നിങ്ങളുടെ വീട്ടുകാർ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാൽ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും.ഒരിക്കൽ നിങ്ങൾ പോലീസ് പിടിയിൽ ആയി കഴിഞ്ഞാൽ
നിങ്ങളുടെ അച്ഛൻ ഷാരൂഖ് ഖാൻ ആയിരിക്കില്ല അമ്മ ഗൗരിയുമായിരിക്കില്ല അവരെ ആശ്വസിപ്പിക്കാൻ സൽമാൻ ഖാനും വരില്ല.നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ് നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്.

കടപ്പാട്