20 വർഷം പെട്രോൾ പമ്പിൽ ജോലി ചെയ്ത് ഇദ്ദേഹം മകളെ പഠിപ്പിച്ചു ഇന്ന് അതുല്യ നേട്ടം കൈവരിച്ചു ഇ മകൾ

EDITOR

മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് മാതാപിതാക്കൾ തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ തന്റെ മക്കൾ അനുഭവിക്കരുത് എന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു .മാതാപിതാക്കളുടെ സ്നേഹം അവര്ണനീയം ആണ് നമ്മെ ശാസിക്കാനും നേർവഴി കാണിച്ചു തരാനും ആഗ്രഹിക്കുന്നവർ അതിനു വേണ്ടി നമ്മുടെ വിജയത്തിന് വേണ്ടി നമ്മെക്കാൾ അധികമായി പരിശ്രമിക്കുന്നവർ .അങ്ങനെ ഒരു അച്ഛൻ ആണ് ഇന്ന് ഇവിടുത്തെ ഇ പോസ്റ്റിലെ ഹീറോ .തന്റെ മകളെ പെട്രോൾ പമ്പിൽ ജോലി ചെയ്തു പെട്രോ കെമിക്കൽ എഞ്ചിനീയറിംഗ് പഠിപ്പിച്ച അച്ഛൻ

കേരളത്തിന് മറ്റൊരു അഭിമാനം കൂടി 20 വർഷത്തിലധികം പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ രാജ്യത്തെ ഒന്നാം നമ്പർ സ്ഥാപനത്തിൽ പെട്രോകെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിൽ എത്തിച്ച അച്ഛനും മകളും.പയ്യന്നൂർ ടൗണിലെ IOCL പമ്പിലെ ജീവനക്കാരൻ അന്നൂർ സ്വദേശി എസ് രാജഗോപാലിൻ്റെയും ബജാജ് മോട്ടോർസിലെ ജീവനക്കാരി കെ കെ ശോഭനയുടെയും മകളാണ് ഈ അതുല്യ നേട്ടം കൈവരിച്ച ആര്യ രാജഗോപാൽ.പ്രിയശിഷ്യ ആര്യ കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ +2 പഠനത്തിന് ശേഷം NIT കാലിക്കറ്റിൽ നിന്നും പെട്രോ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ഉന്നത മാർക്കോടെ വിജയിക്കുകയും ഇപ്പോൾ IIT കാൺപൂരിൽ രണ്ടാം വർഷ ബിരുദാനന്തര പഠനം നടത്തുകയും ചെയ്യുന്നു.കേന്ദ്ര പെട്രോളിയം മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ആര്യയുടെ വാർത്ത ടിട്വറിലൂടെ ഷെയർ ചെയ്തു വാർത്ത കണ്ട മലയാളി സുഹൃത്തുക്കളാണ് അത് സമൂഹ്യ മാധ്യമങ്ങളിലൂടെ പയ്യന്നൂരിലെത്തിച്ചത്.