വീടിനുള്ളിൽ ബാത്രൂം പണിയുന്നവർ ഇത് പ്രധാനമായി ശ്രദ്ധിക്കുക അല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം

EDITOR

വീടുകളിൽ ഇപ്പോൾ എല്ലാവരും തന്നെ അറ്റാച്ഡ് bathroom പണിയാറുണ്ട് അതിൽ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട എനിക്കു അറിയാവുന്ന കുറച്ച് കാര്യങ്ങൾ നിങ്ങളുമായിപങ്കുവെക്കുന്നു ആദ്യമായി ബാത്രൂം സൈസ് മിനിമം 210 ×120 എങ്കിലും വേണം. കാരണം അറ്റാച്ഡ് ബാത്‌റൂമിൽ Dry area Wet area തീർച്ചയായും വേണം.(വലിപ്പം ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് കൊടുക്കാം.

എങ്ങനെ ഇത് തരം തിരിക്കാം.ഈ നോർമൽ അളവിൽ ചെയ്യുമ്പോൾ നമ്മൾ അതിൽ ആദ്യം wash ബയ്സൻ set ചെയ്യുമ്പോൾ 1ft ന്റെ മതിയാകും അതിന് ഏകദേശം 40 cm മതിയാകും. അടുത്തത് ക്ലോസെറ്റ് പലതരത്തിൽ ഇന്ന് available ആണ്. ഇതിനു 85cm space വേണ്ടിവരും ഇത് രണ്ടും ആണ് Dry ഏരിയ…ബാക്കി വരുന്ന 85cm ആണ് wet ഏരിയ… ഇതിൽ മെയിൻ ശ്രദ്ധിക്കേണ്ട കാര്യം door വരേണ്ടത് dry ഏരിയയിൽ ആയിരിക്കണം (ഇത് സെപ്പറേറ്റ് ചെയുന്നത് ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതിക്ക് ചെയ്യാo.നോർമൽ സെപ്പറേഷൻ ആണങ്കിൽ wet ഏരിയ 4cm താഴ്ത്തി ചെയ്യുക..

ഏതു തരം ടൈൽ ഉപയോഗിക്കാം ബാത്‌റൂമിൽ വീട്രിഫൈഡ് ടൈൽസ് തന്നെ ഉപയോഗിക്കുക.Wall ൽ ഗ്ലോസി ആയാൽ അത്രയും നല്ലത് പെട്ടന്ന് ക്ലീൻ ചെയ്യാനും സാധിക്കും ഫ്ലോറിൽ ഗ്രിപ്പ്‌ ഉള്ള ടൈൽ ഉപയോഗിക്കാം.പറ്റാവുന്നതും വലിയ ടൈൽസ് ഉപയോഗിക്കുക. വീട്രിഫൈഡ് ടൈൽസ് ഉപയോഗിച്ചു ചെയ്യുമ്പോൾ wall ലും epoxy ചെയ്യുക കാരണം പിന്നീട് ഭിത്തിയിൽ വെള്ളം കനിക്കുന്നത് ഒഴിവാക്കം  ടൈൽസ് ഒട്ടിയ്ക്കുന്നതിനു മുൻപ് water പ്രൂഫ് ചെയ്യുന്നതും നല്ലതാണ്.

ബാത്രൂം ഫിറ്റിങ്സ് ഇതു തിരഞ്ഞെടുക്കുമ്പോൾ നല്ല കമ്പനി ഐറ്റംസ് തിരഞ്ഞെടുക്കുക പ്രതേകിച്ചു ക്ലോസെറ്റ് കാരണം ഇത് പെട്ടന്ന് മാറ്റിവെക്കേണ്ട അവസ്ഥ വരരുത് അത് മാത്രമല്ല പണിക്കാർക്കും ബുദ്ധിമുട്ടായിരിക്കും പിന്നെ ഷവർ വയ്ക്കുമ്പോൾ ബാത്‌റൂമിന്റെ വലിപ്പം അനുസരിച്ചു വാങ്ങി വൈക്കുക. മാസ്റ്റർ ബെഡ്‌റൂം, പ്രായമായ മാതാപിതാക്കൾ ഉണ്ടങ്കിൽ അവരുടെ റൂമിലെയും ബാത്‌റൂമിൽ ഹീറ്റർ കൊടുക്കാൻ ശ്രമിക്കുക..അതുപോലെ വാഷ്ബൈസിന്റെ അടിയിൽ ചെറുതാണെങ്കിലും ഫ്ലോറിൽ tech ചെയ്യാതെ ഒരു സ്റ്റോറേജ് വയ്ക്കാൻ ശ്രദ്ധിക്കുക.