മുഖത്ത് വലിയ ദ്വാരം രൂപപ്പെട്ടു ആഹാരം കഴിക്കുവാനും സംസാരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു ഇത് പോലെ ദുരവസ്ഥ വരാതിരിക്കാൻ

EDITOR

44 വയസ് സ്ഥിര ജോലി രണ്ടു ചെറിയ കുട്ടികൾ സന്തുഷ്ട കുടുംബം പക്ഷെ ഒരു ദുശീലം മുറുക്ക്, പാൻപരാഗ്.മാസങ്ങൾക്കു മുൻപ് ചെറിയ വ്രണം വായിൽ രൂപപ്പെട്ടു. വിറ്റാമിന്റെ കുറവായിരിക്കാം എന്ന് ധരിച്ചു ശരിയായി ചികിൽസിക്കാതെ കൊണ്ട് നടന്നു. അവസാനം വ്രണം വലുതായി പരിശോധനയിൽ അർബുധമാണെന്ന് തെളിഞ്ഞു., ശസ്ത്ര ക്രിയയിലൂടെ അർബുധ കൊശങ്ങൾ എടുത്തു കളഞ്ഞു.വീണ്ടും വരാതിരിക്കാൻ റേഡിയേഷൻ ചികിത്സ മുഖത്ത് വലിയ ദ്വാരം രൂപപ്പെട്ടു.ആഹാരം കഴിക്കുവാനും സംസാരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അതിനിടയിൽ മുറിവിൽ അണുബാധ ഏൽക്കുകയും വീണ്ടും ദീർഘ നാളത്തെ ചികിത്സ

അധികഠിനമായ വേദന അപകടകാരിയായ ആർബുദം മറ്റൊരു ഭാഗത്തു കൂടി വീണ്ടും പ്രത്യക്ഷപെട്ടു..ഈ സമയത്ത് അദ്ദേഹവും, കുട്ടികളും ഭാര്യയും എന്നെ വന്നുകണ്ടു “സാർ എനിക്ക് രണ്ടു ചെറിയ കുട്ടികളാണ് എനിക്ക് ഇനിയും ജീവിക്കണം കുട്ടികൾക്ക് വേണ്ടി” ചികിത്സാ രേഖകൾ പരിശോദിച്ചതിലൂടെ സാന്ത്വന ചികിത്സ മാത്രമേ ഇനി ചെയ്യുവാനുള്ളു എന്ന സത്യം ഞാൻ മനസിലാക്കി എങ്കിലും വാക്കുകളിലൂടെ ആശ്വാസം നൽകി.

എന്റെ മക്കളുടെ അതെ പ്രായമുള്ള കുട്ടികൾ.അവരുടെ ദയനീയ മുഖം ഇപ്പോഴും എന്റെ മനസിൽ മായാതെ നില്കുന്നു.ഇന്നലെ അദ്ദേഹത്തെ അത്യസന്നനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നു അപ്പോഴത്തെ അവസ്ഥ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വളരെ നിരാശയോടെ കേട്ടുനിന്നു രാത്രി വൈകി വേദന രഹിത ലോകത്തേക്ക് അദ്ദേഹം യാത്രയായി.അറിവില്ലായ്മ കൊണ്ട് നിങ്ങൾ ചെയ്യുന്ന മദ്യപാനം, പുകവലി, തുടങ്ങിയ ദുഷ്യ സ്വഭാവങ്ങൾ മൂലം നിങ്ങളും,നിങ്ങളെ സ്നേഹിക്കുന്നവരും, ആശ്രയിക്കുന്നവരും ദുരിതമനുഭവിക്കേണ്ടി വരുന്നു ദയവായി ഇത്തരം ദുശീലങ്ങളിൽ നിന്നും പിന്തിരിയുക

Dr സതീശൻ
ചീഫ് മെഡിക്കൽ ഓഫീസർ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ്