കറന്റ് ചാർജ് കുറയ്ക്കുന്ന റിമോട്ടിൽ പ്രവർത്തിക്കുന്ന BLDC ഫാൻ എന്തെന്ന് അറിയാത്തവർക്ക് ഒരു ചെറു വിവരണം

EDITOR

ഒരു വീട് വെക്കുമ്പോൾ ഫാനുകൾ ആവശ്യമാണല്ലോ, ഇന്ന് നമുക്ക് മാർക്കറ്റിൽ പലതരം ഫാനുകൾ വാങ്ങാൻ കിട്ടും അതിൽ തന്നെ നമ്മൾ കേൾക്കുന്ന ഒരു പേരാണ് BLDC ഫാനുകൾ.എന്താണ് BLDC ഫാനുകൾ? BRUSSELS DIRECT CURRENT ഫാനുകൾ അഥവാ BLDC ceiling ഫാനുകൾ ഫാനുകളിൽ മൂന്നാം തലമുറക്കാരൻ ആണ്. സാധാരണ ഫാനുകളെ അപേക്ഷിച്ചു വൈദ്യുതിയുടെ ഉപഭോഗം കുറവാണ് എന്നത് തന്നെയാണ് ഇതിന്റെ ആകർഷണീയത. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഫാനുകളെക്കാൾ 60% വരെ വൈദ്യുതി ലഭിക്കുന്നവയാണ് ഇവ.

BLDC ഫാനിന്റെ നല്ല വശങ്ങൾ :ആകർഷണീയമായ ഡിസൈനുകളിൽ വളരെ ഭംഗിയുള്ളവയാണ് ഈ ഫാനുകൾ.ഫാനുകൾ പ്രവർത്തിപ്പിക്കുവാൻ റിമോട്ട് കണ്ട്രോൾ ഉണ്ടാവുംഇതിന്റെ ഏറ്റവും പ്രാധാന്യം ഉള്ള ഫീച്ചർ പവർ സേവിങ് തന്നെയാണ്. കേവലം 28 Watts മാത്രമുള്ള BLDC മോട്ടോർ ആണ് ഈ ഫാനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഇൻഡക്ഷൻ മോട്ടോർ ഫാൻ ഏകദേശം 80Watts ഉപയോഗിക്കുന്നിടത്താണ് BLDC ഫാനുകൾ 28വാട്ട്സിൽ പ്രവർത്തിക്കുന്നത്. DC ബ്രഷ്ലെസ്സ് ഓപ്പറേഷൻ ആണ് ഇവയുടെ മെയിൻ ടെക്നോളജി. സാധാരണ ഫാനുകളെ അപേക്ഷിച്ചു ഈ ഫാനുകൾക്ക് ഏകദേശം 1500 രൂപ മുതൽ 2000 രൂപ വരെ വാർഷിക ലാഭം നേടിത്തരാൻ കഴിയുന്നു.

പ്രവർത്തനത്തിന് കുറഞ്ഞ വൈദ്യുതി ചിലവ് മാത്രം ഉള്ളതിനാൽ ഇൻവെർട്ടർ ഫ്രണ്ട്‌ലി ആണ് ഈ ഫാനുകൾ അതിനാൽ തന്നെ ഇവ ഇൻവെർട്ടറിൽ കൂടുതൽ നേരം പ്രവർത്തിക്കുന്നു.സാധാരണ ഫാനുകൾ പ്രവർത്തിക്കുമ്പോൾ ഒരു ഹംമിങ് സൗണ്ട് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇൻവെർട്ടറിൽ പ്രവർത്തിക്കുമ്പോൾ. എന്നാൽ BLDC ഫാനുകളിൽ നമുക്ക് ആ ഒരു പ്രശ്നം അനുഭവപ്പെടുന്നില്ല, കാരണം ഇത്‌ ശബ്ദ രഹിതമായ പ്രവർത്തനത്തിന് വേണ്ടി കൂടി ഡിസൈൻ ചെയ്തവയാണ്.പ്രവർത്തന സമയത്ത് ചൂട് പിടിക്കാത്തതിനാൽ ഇവയ്ക്കു സാധാരണ ഫാനുകളെക്കാൾ ആയുസ്സ് കൂടുതൽ ആണ്

BLDC ഫാനിന്റെ മോശം വശങ്ങൾ :വില വളരെ കൂടുതൽ ആണ് എന്നുള്ളതാണ് ഇതിൽ കാണുന്ന ഒരു പോരായ്മ. അടിസ്ഥാന മോഡലുകൾക്ക് പോലും സാധാരണ ഫാനുകളെക്കാൾ ഏകദേശം ഇരട്ടി വില കൊടുക്കേണ്ടിവരുന്നുണ്ട്.ഈ ഫാനുകൾ റിമോട്ടിൽ ആണ് പ്രവർത്തിക്കുന്നത് ആയതിനാൽ റെഗുലേറ്റർ ഉണ്ടായിരിക്കുകയില്ല, എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് റിമോട്ട് മുഖേന ആയതിനാൽ റിമോട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന “AAA” ബാറ്ററികൾ കാലക്രമത്തിൽ മാറ്റേണ്ടി വരുന്നു. ( എന്നാലും ഇതൊരു നെഗറ്റീവ് ആയി പരിഗണിക്കേണ്ടതില്ല)

പിന്നെ എല്ലാം തിരഞ്ഞെടുക്കേണ്ടത് നമ്മുടെ അഭിരുചിയേയും സാമ്പത്തികത്തിനേയും അടിസ്ഥാനപ്പെടുത്തി ആയതിനാൽ അവസാന തീരുമാനം എപ്പോഴും നമ്മളുടേത്‌ തന്നെ. ചിന്തിച്ച് ഇൻവെസ്റ്റ്‌ ചെയ്യുക എന്തിലും.NB:ഇത്‌ ഞാൻ എന്റെ അറിവിൽ നിന്നും ഷെയർ ചെയ്യുന്ന ഒരു കാര്യം ആണ് ഇത്‌ മുൻപ് അറിയാവുന്നവർ ഉണ്ടാവാം, ഇനിയും അറിയാത്തവർക്ക്‌ ഉപകാരമാകട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്‌.ചിലപ്പോൾ typographical error ഉണ്ടാവാം അതും ക്ഷമിക്കുക
ആലപ്പി കാർത്തിക് – ശ്യാം