വീട് വെക്കാൻ ലോൺ എടുത്തു എങ്ങനെ അടക്കും എന്ന് കരുതി ഇരുന്നപ്പോ രണ്ടര ലക്ഷം സബ്‌സിഡി ലഭിച്ചു അതിനു ഞാൻ ചെയ്തത്

EDITOR

എല്ലാവർക്കും വീട് ഭൂമിയിലെ സ്വർഗ്ഗം എതാണ് എന്ന് ചോദിച്ചാൽ സ്വന്തം വീടു തന്നെയാണ് എന്നു പറയാൻ കഴിയും. എവിടെയെല്ലാം സഞ്ചരിച്ചാലും വീട്ടിലെത്തുമ്പോൾ ലഭിക്കുന്ന ആശ്വാസവും സമാധാനവും ഒന്നു വേറെ തന്നെയാണ് കൂട്ടു കുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്ക് ജീവിതങ്ങൾ മാറിയതോടെ  സ്വന്തം വീട് എന്നത് ഓരോ വ്യക്തിയുടെയും പ്രാഥമികമായ ആവശ്യമണ്.എന്നാൽ സ്ഥലത്തിന്റെയും നിർമ്മാണ വസ്തുക്കളുടെയും ഉയർന്ന വില വർദ്ധന ആ സ്വപ്നം പലർക്കും ഒരു മരീചിക മാത്രമായി മാറ്റുന്നു. അത്തരത്തിൽ വീടു് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി ഒരു എൽ . ഐ. സി എജന്റ് അയതുകൊണ്ട് ലോണിന്നായി ഞാൻ സമീപിച്ചത് എൽ .ഐ . സി ഹൗസിങ്ങ് ഫിനാൻസിനെയാണ്. (മറ്റു പല ബാങ്കുകളെയും സമീപിച്ചപ്പോൾ അവരുടെ നിബന്ധനകൾ അപ്രായോഗികമായി തോന്നി ) വളരെ സുതാര്യമായിട്ടായിരുന്നു എൽ .ഐ . സി ഹൗസിങ്ങ് ഫിനാൻസ് ഞാങ്ങൾക്ക് 9.6 ലക്ഷം ലോൺ അനുവദിച്ചു തന്നത് .. കേവലം 9.5 % മാത്രമാണ് എൽ .ഐ . സി ലോണിന്റെ പലിശ ഉണ്ടായിരുന്നത്.

ലോൺ ലഭിച്ച് ഒരു മാസം കഴിഞ്ഞതും, എൽ .ഐ .സി ഹൗസിങ്ങ് ഫിനാസ് ഞങ്ങളുടെ ലോൺ ” നഷണൽ ഹൗസിങ്ങ് ബാങ്കിന്റെ മേൽനോട്ടത്തിൽ നടത്തുന്ന  പ്രധാനമന്ത്രി ആവാസ് യോജന യിൽ ഉൾപ്പെടുത്തുകയും 6 ലക്ഷം രൂപ വരെയുള്ള ലോണിന്ന് 6.5 % വരെ സബ്സീഡി 15 വർഷത്തേക്ക് അനുവദിക്കുകയും ചെയ്തു. മൊത്തം ഈ കാലയളവിൽ 2.5 ലക്ഷം രൂപയാണ് സബ്സിഡി ലഭിക്കുക. അത് നല്ലൊരു ആശ്വാസമായി ഈ സബ്സിഡി ലഭിക്കുന്നതിന്ന് ഞങ്ങൾ പ്രത്യേകമായി ആവശ്വപ്പെടുകയോ , അപേക്ഷ നൽകുകയോ ചെയ്തിരുന്നില്ല.എന്നാൽ അർഹതപ്പെട്ടവർക്ക് വേണ്ടത് ചെയ്തു നലകുക എന്ന എൽ.ഐ.സി ഹൗസിങ്ങ് ഫിനാസിന്റെ ഉത്തരവാദിത്വബോധമാണ് അതിൽ പ്രകടമായത് അതിൽ ഞങ്ങൾ എൽ .ഐ . സി യോട് കടപ്പെട്ടിരിക്കുന്നു.

കേരളത്തിൽ എൽ .ഐ .സി യിലൂടെ പലർക്കും ഈ സബ്സീഡി അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതിൽ നിന്നും രണ്ട് ഉപഭോക്താക്കളെ അനുമോദിക്കുന്നതിന്നായി നാഷണൽ ഹൗസിങ്ങ് ബാങ്ക് തിരഞ്ഞെടുത്തിരുന്നു. ആ രണ്ട് ഉപഭോക്താക്കളിൽ ഒന്ന് ഞാങ്ങളായിരുന്നു.കൊച്ചിയിൽ വെച്ച് നടന്ന പ്രസ്തുത അനുമോദന ചടങ്ങിൽ NHB യുടെ MD യും CEO യുമായ ശ്രീ രാം കല്ല്യാണരാമൻ , കുടുംബശ്രീ എക്സിട്ടീവ് ഡയറക്ടർ ശ്രീ. എസ് . ഹരി കിഷോർ l A S, എൽ .ഐ . സി. ഹൗസിങ്ങ് റീജണൽ ഒഫീസർ നന്ദകുമാർ സാർ എന്നിവർ സബ്സീസി ഡി സർട്ടിഫിറ്റും ഉപഹാരങ്ങളും നൽകി എന്നെയും ബീനയേയും കേരളത്തിലെ വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെ പ്രമുഖർ നിറഞ്ഞ സദസ്സിൽ വെച്ച് അനുമോദിച്ചത് നല്ലൊരു അനുഭവമായിരുന്നു ജനകീയമായ ഈ പദ്ധതി സുതാര്യമായ രീതിയിൽ നടപ്പിലാക്കുന്ന മോദി സർക്കാർ NHB എൽ. ഐ. സി ഹൗസിങ്ങ് ഫിനാസ് എന്നിവർക്കുള്ള അഭിനന്ദനങ്ങളും ആശംസയും രേഖപ്പെടുത്തുന്നു.

പ്രധാനമന്ത്രി ആവാസ് യോജന:2022 ആവുമ്പോഴെക്കും എല്ലാവർക്കും വീട് എന്ന ഈ പദ്ധതിയിൽ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ളവരെ Economically Weaker Section (EWS ) എന്ന വിഭാഗത്തിലും 3 മുതൽ 6 ലക്ഷം വരെയുള്ളവരെ Low Income Group (LIG) എന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് സബ്സീഡി നൽകുന്നത്. ഇത് മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട അർബൺ ഡവലപ്പ്മെന്റ് പദ്ധതിയാണ്. ഇപ്പോൾ LIC HFL ന്റെ പലിശ നിരക്ക് 6.6 % മാത്രമാണ്കൂടുതൽ വിവരങ്ങൾക്ക് പ്രധാൻമന്ത്രി ആവാസ് യോജന ഗൈഡ് ലൈൻസ് പരിശോധിക്കുക.അല്ലെങ്കിൽ നേരിലോ എൽ .ഐ സി ഹൗസിങ്ങ് ഫിനാൻസുമായോ ബന്ധപ്പെടുക
സതീഷ് കൊയിലത്ത് 9961886562.